തട്ടിപ്പോ ഗൂഡാലോചനയോ? സ്വര്‍ണകടകൾ തുറക്കാഞ്ഞിട്ടും വില കുത്തനെ മേലോട്ട് !
ഇന്ന് സ്വർണ്ണവില സ്വന്തം റെക്കോർഡ് തന്നെ വീണ്ടും ഭേദിച്ചു മേലേക്ക് കുതിക്കുകയാണ്. സ്വര്‍ണ വില സര്‍വകാല റെക്കോര്‍ഡിലേക്കുയർന്നു ഇന്ന് 4350 രൂപയാണ് ഒരു ഗ്രാമിന്റെ വില. ഒരു പവന് 34800 രൂപയാണ് വില. പവന് 400 രൂപയാണ് ഇന്ന് വര്‍ധിച്ചത്.
ഇതാദ്യമായാണ് സ്വര്‍ണവില 34800 ലെത്തുന്നത്. മെയ് മാസം ഒന്നാം തിയ്യതി തന്നെ സ്വർണ്ണ വിലയിൽ ചെറിയൊരു കുറവ് വരുത്തിയതിനു ശേഷം പിന്നീട് വില ഉയരുകതന്നെയായിരുന്നു. എന്നാൽ തിരുത്തൽ കാണിച്ച ആ ദിവസങ്കല്ല് തന്നെ വില മറ്റൊരു ഉയർന്ന നിലവാരത്തിലേക്ക് ഇനിയും ഉയരുമെന്നു വിദഗ്ധർ അഭിപ്രായപ്പെട്ടിരുന്നു. അത് സത്യമായി പുലരും വിധമാണ് ഇന്ന് സ്വർണ്ണ വില മാസതിന്റെ മധ്യത്തിൽ നിൽക്കുന്നത്.
ഇവിടെ ആളുകൾ ഒന്നടങ്കം ഉന്നയിക്കുന്ന സംശയം ഡോളറിനു വിലയിടിവ് സംഭവിച്ചിട്ടും ക്രൂഡ് ഓയിലിന് മൈനസ് വിലയും റെക്കോർഡ് വിലക്കുറവും സംഭവിച്ചിട്ടും അതിനെ ആശ്രയിച്ചു നിൽക്കുന്ന സ്വർണ്ണം മാത്രം എന്ത് കൊണ്ട് ഇതുപോലെ വില ഉയർന്നു കൊണ്ടിരിക്കുന്നു എന്നത്!.
കൊവിഡ് പശ്ചാത്തലത്തില്‍ ആഗോള വിപണിയിലെ വില വര്‍ധനവാണ് ആഭ്യന്തര വിപണിയില്‍ സ്വർണ്ണത്തിനു വില ഉയരാന്‍ കാരണം ആയത്. കൊവിഡ് പശ്ചാത്തലത്തില്‍ ആഗോള സാമ്പത്തിക മാന്ദ്യത്തിന് കാഠിന്യം കൂടുമെന്ന ആശങ്കയാണ് ആഗോള വിപണിയില്‍ സ്വര്‍ണ വില ഉയരാനുള്ള പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നതും.
യുഎസ്, ചൈന വ്യാപാരതര്‍ക്കവും സ്വര്‍ണത്തിന് ഡിമാന്‍ഡ് കൂടാന്‍ കാരണമായിട്ടുണ്ട്. മാത്രമല്ല ചൈനയും ഇന്ത്യയും സ്വർണ്ണം വാങ്ങിക്കൂട്ടുന്ന പ്രധാന രാജ്യങ്ങളുമാണ്. ചൈന ഇത് വലിയ തോതിൽ നിർവ്വഹിക്കാറുമുണ്ട്.
മറ്റൊരു പ്രധാനപ്പെട്ട കാരണം കൊവിഡ് ഭീതിയെ തുടര്‍ന്ന് സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ രാജ്യാന്തര നിക്ഷേപകര്‍ സ്വര്‍ണം വാങ്ങികൂട്ടുന്നതു വില വര്‍ധനയ്ക്ക് കാരണമാണ്. കാരണം നിലവിൽ യാതൊരു ബിസിനസ്സും ശരിയാം വിധം നടക്കാത്തതും നിക്ഷേപകർക്ക് പറ്റിയ മികച്ച ഓഹരികൾ ഇന്നത്തെ അവസ്ഥയിൽ താറുമാറാകുന്നതുമായ ചിത്രങ്ങൾ നിക്ഷേപകരെ സുരക്ഷിത ഓഹരികളിലേക്കു തിരിയാനും അത് എല്ലാവരുടെ കാഴ്ചപ്പാടിൽ സ്വർണ്ണമാവുകയും ചെയ്തപ്പോൾ കാര്യങ്ങൾ വളരെ പെട്ടെന്നു തന്നെ സ്വർണ്ണ വില കുതിച്ചുയരാൻ കാരണമായി.
വ്യാഴാഴ്ച തന്നെ സ്വര്‍ണ വില 34000 രൂപയില്‍ എത്തിയിരുന്നു. മെയ് മാസത്തിൻ 33400 ൽ തുടങ്ങിയ സ്വർണ്ണ വില 15 ദിവസം കടന്നപ്പോൾ പവന് 1400 രൂപയാണ് വര്‍ധിച്ചത്. കേരളത്തില്‍ ലോക്ക്ഡൗണ്‍ മൂലം ജ്വല്ലറികള്‍ അടച്ചിട്ടിരിക്കുന്ന സാഹചര്യമാണ് ഉള്ളത്. ഒരു പവന് വാങ്ങണമെങ്കില്‍ പണിക്കൂലിയും നികുതിയും അടക്കം 40000ത്തോളം രൂപയാകും ചെലവ് വരിക. ഇന്ന് 50 രൂപ വര്‍ധിച്ച് 4350 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഒരു പവന് 400 രൂപ വര്‍ധിച്ച് 34800 രൂപയിലെത്തി സര്‍വകാല റെക്കോര്‍ഡിലാണ് സ്വര്‍ണ വില കുതിച്ചെത്തി നില്‍ക്കുന്നത്. ഇതാദ്യമായാണ് സ്വര്‍ണവില 34800 ലെത്തുന്നത്. തുടർന്നുള്ള ദിവസങ്ങളിലും വില കണ്ടറിയണം എന്ന് തന്നെയാണ് വിദഗ്ധാഭിപ്രായം. നിക്ഷേപകർ മറ്റൊരു സുരക്ഷിത ഓഹരിയിലേക്കു കൂടു മാറിയിട്ടില്ലെങ്കിൽ ഇത് ഇതിലും വളരെ ഉയർന്ന നിരക്കിലേക്കു കുതിക്കും എന്ന് തന്നെയാണ് റിപോർട്ടുകൾ.
ഇന്ന് പുതു വന്ന പുതിയ വാർത്ത ഇന്ത്യയും സൗദിയും കരുതൽ സ്വർണ്ണങ്ങൾ കൂടുതാലായി വിറ്റഴിക്കാനൊരുങ്ങുന്നു എന്നാണ്. എങ്കിൽ മാർക്കറ്റിലേക്ക് സ്വർണ്ണം കൂടുതൽ ഇറങ്ങുന്നത് ഈ വിലനിലവാരത്തെ എങ്ങിനെ ബാധിക്കുമെന്ന് കണ്ടറിയണം.