തസ്‌നി കെ.ടി. യെ വനിതാ സംരംഭക അവാർഡ് നൽകി ജെസിഐ കാരശ്ശേരി ആദരിച്ചു!
- ജെസിഐ ഇന്ത്യ ജെസിഐ വാരാഘോഷം 2021 ന്റെ ഭാഗമായാണ് ചടങ്ങ് സംഘടിപ്പിച്ചത് !
JCI INDIA ZONE XXI ലെ SEPT. 9 മുതൽ 15 വരെയുള്ള JCI WEEK ആഘോഷങ്ങളുടെ ഭാഗമായി മൂന്നാം ദിവസത്തെ Nurturing Women എന്ന programe ൽ കാരശ്ശേരി പഞ്ചായത്തിലെ ചോണാട് നിവാസിയായ പാചകം എന്ന സ്ഥാപനവും കെ. ടി. മില്ല് എന്ന സ്ഥാപനവും വിജയകരമായി നടത്തി വരുന്ന വനിതാ സംരംഭകയായ ശ്രീമതി തസ്‌നി കെ. ടി. യെ ജെസിഐ കാരശ്ശേരി വുമൺ എന്റർപ്രണർ അവാർഡ് നൽകി ആദരിച്ചു.
അവാർഡ് ജെസിഐ കാരശ്ശേരി പ്രസിഡന്റ് JC HGF റിയാസ് കുങ്കഞ്ചേരി ശ്രീമതി തസ്‌നി കെ. ടി. ക്ക് നൽകി ആദരിച്ചു. VP ട്രെയിനിങ്ങും JCI വീക്ക് കോർഡിനേറ്ററും ആയ JC HGF അനസ് എടാരത്ത് ജേതാവിനെ ഷാൾ അണിയിച്ചു. ജെസിഐ കാരശ്ശേരി VP ബിസിനസ് ജെ. സി. റിയാസ് സ്പാർക്കിൾ, ഡയറക്ടർ ബിസിനസ് ജെസി സിദ്ധീഖ് പ്യൂരിറ്റി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
വളർന്നു വരുന്ന യുവ സ്ത്രീ സംരംഭകർക്കു ഇത്തരം അവാർഡുകൾ കരുത്താവുമെന്നും ജെസിഐ കാരശ്ശേരിയുടെ ഇത്തരം പ്രവർത്തനങ്ങൾ ഏറെ പ്രശംസനീയമാണെന്നും അവാർഡ് ജേതാവ് പറഞ്ഞു.