താലൂക്കുതല സ്‌ക്വാഡ് പരിശോധനയില്‍ 53 സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി!  

കൊല്ലം: കോവിഡ് മാനദണ്ഡ ലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസറിന്റെ നിര്‍ദ്ദേശപ്രകാരം നടത്തുന്ന താലൂക്കുതല സ്‌ക്വാഡ് പരിശോധനയില്‍ 53 സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി. കൊട്ടാരക്കര, കരുനാഗപ്പള്ളി താലൂക്കുകളിലാണ് കൂടുതല്‍ കേസുകള്‍.കരുനാഗപ്പള്ളിയിലെ ആലപ്പാട്, ചവറ, നീണ്ടകര, ഓച്ചിറ, പ•ന, കെ.എസ.് പുരം, ക്ലാപ്പന, തഴവ, തെക്കുംഭാഗം, തേവലക്കര, തൊടിയൂര്‍ ഭാഗങ്ങളില്‍ 10 കേസുകള്‍ക്ക് പിഴയീടാക്കി. 269 സ്ഥാപനങ്ങള്‍ക്ക് താക്കീത് നല്‍കി.കൊട്ടാരക്കര, ചടയമംഗലം, ചിതറ, വെട്ടിക്കവല, കരീപ്ര, എഴുകോണ്‍, കുമ്മിള്‍, മൈലം, നെടുവത്തൂര്‍, നിലമേല്‍, പവിത്രേശ്വരം, പൂയപ്പള്ളി, ഉമ്മന്നൂര്‍, വെളിയം, വെളിനല്ലൂര്‍, ഇട്ടിവ, കടയ്ക്കല്‍, കുളക്കട പ്രദേശങ്ങളില്‍ നടത്തിയ പരിശോധനയില്‍ 33 കേസുകളില്‍ പിഴയീടാക്കുകയും 265 എണ്ണത്തിന് താക്കീത് നല്‍കുകയും ചെയ്തു.കുന്നത്തൂര്‍, പോരുവഴി, മൈനാഗപ്പള്ളി, ശാസ്താംകോട്ട, ശൂരനാട് വടക്ക്, ശൂരനാട് തെക്ക്, പടിഞ്ഞാറേകല്ലട എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ നാലു കേസുകള്‍ക്ക് പിഴയീടാക്കി. 139 സ്ഥാപനങ്ങള്‍ക്ക് താക്കീത് നല്‍കി.കൊല്ലത്തെ പേരയം, പെരിനാട്, കൊല്ലം ഈസ്റ്റ്, പനയം, തൃക്കരുവ, പരവൂര്‍ മുനിസിപ്പാലിറ്റി, നെടുമ്പന, തൃക്കോവില്‍വട്ടം, കൊറ്റങ്കര മേഖലകളില്‍ പരിശോധന നടത്തി. ആറു കേസുകളില്‍ പിഴ ഈടാക്കി. 256 എണ്ണത്തിന് താക്കീത് നല്‍കി. സെക്ടറല്‍ മജിസ്ട്രേറ്റുമാര്‍ പരിശോധനകള്‍ക്ക് നേതൃത്വം നല്‍കി. പത്തനാപുരത്തെ പട്ടാഴി, പട്ടാഴി വടക്കേക്കര, തലവൂര്‍ പ്രദേശങ്ങളില്‍ ഡെപ്യൂട്ടി തഹസീല്‍ദാര്‍ ലാലു വര്‍ഗീസിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി. 14 സ്ഥാപനങ്ങള്‍ക്ക് താക്കീത് നല്‍കി.പുനലൂരിലെ ഏരൂര്‍, തിങ്കള്‍കരിക്കം അഞ്ചല്‍, അഞ്ചല്‍ ഭാഗത്ത് ഡെപ്യൂട്ടി തഹസീല്‍ദാര്‍ അഷ്റഫിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ 23 കേസുകളില്‍ താക്കീത് നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team