തിരിച്ചും മറിച്ചും ചിന്തിച്ചാലും സാമൂഹിക അകലം മാത്രം, ചെറിയ പെരുന്നാള്‍ ആശംസകള്‍!
തിരിച്ചും മറിച്ചും ചിന്തിച്ചാലും സാമൂഹിക അകലം മാത്രം!
പുതിയ ലോക സാഹചര്യങ്ങള്‍ നമ്മള്‍ എല്ലാവരും മനസ്സിലാക്കുന്നു. വിഷുവും, ഈസ്റ്ററും ഇപ്പോള്‍ ചെറിയ പെരുന്നാളും വിശ്വാസികള്‍ സമൂഹ നന്മക്കായി വീട്ടില്‍ തന്നെ ഒതുക്കി ആഘോഷങ്ങളെ സാമൂഹിക അകതം പാലിച്ച് കൊറോണക്കെതിരെ യുദ്ധം ചെയ്യുന്നു. സന്മനസ്സുള്ള വിശ്വാസ ലോകം എല്ലാം മറന്ന് മനുഷ്യ നന്മക്കായി ഒരേ മനസ്സോടെ എല്ലാം ത്യജിക്കന്നു. ഇത് ഏവര്‍ക്കും മാതൃകയാണ്. അത് കേരള മോഡല്‍ എന്ന പേരില്‍ ലോകം മുഴുവന്‍ വ്യാപിക്കാന്‍ ഇന്ന് കാരണമായിരിക്കുകയുമാണ്. നമ്മുടെ ആരോഗ്യ മേഖലയേയും പ്രലര്‍ത്തകരെയും ആരോഗ്യമന്ത്രിയെയും ഒപ്പം മുഖ്യമന്ത്രി, സര്‍ക്കാര്‍ എന്നിങ്ങനെ നമുക്ക് ഒരുപാടു പേരെ ഈ അവസരത്തില്‍ ഹൃദയത്തോട് ചേര്‍ക്കേണ്ടതുണ്ട്.
ഒട്ടനവധി പേരുടെ കഠിനാധ്വാനത്തിന്റെ ഫലമാണ് ഇന്ന് ലോകം മുഴുവന്‍ കേരളത്തെ വാഴ്ത്തുന്നത്. അതുകൊണ്ട് തന്നെ യാതൊരു കാരണവശാലും നമ്മള്‍ അത്തരം പ്രവര്‍ത്തനങ്ങളെ വൃതാവിലാക്കിക്കൂടാ.
അതുകൊണ്ട് കൊറോണയുടെ സാമൂഹ്യ വ്യാപനം തടയാന്‍ നമ്മള്‍ പ്രതിജ്ഞാബന്ധരാണ്. സാമൂഹിക അകലം പാലിച്ച് സര്‍ക്കാറിന്റെ എല്ലാ നിര്‍ദ്ദേശങ്ങളും അനുസരിച്ച് നമുക്ക് ഒരുമിച്ച് നാളെയെ സുരക്ഷിതമാക്കാം!
ബൂം ടൈംസ് ബിസിനസ് മാഗസിന്റെ എല്ലാ വായനക്കാര്‍ക്കും ഹൃദയം നിറഞ്ഞ ചെറിയപെരുന്നാള്‍ ആശംസകള്‍!