തിരിച്ചു വരാനൊരുങ്ങി മൈക്രോമാക്സ്!  

അതിശയകരമായ ഫീച്ചറുകള്‍ കുത്തിനിറച്ച്‌ ചൈനീസ് കമ്പനികള്‍ ഭരിക്കുന്ന സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലേക്ക് തകര്‍പ്പനൊരു തിരിച്ചുവരവിനൊരുങ്ങുകയാണ് ഇന്ത്യയുടെ സ്വന്തം മൈക്രോമാക്‌സ്. ഒരു കാലത്ത് നോക്കിയയും സാംസങും ഇറക്കുന്ന സ്മാര്‍ട്ട്‌ഫോണുകളിലേക്ക് കൗതുകത്തോടെ നോക്കിയിരുന്നവര്‍ക്ക് മുന്നിലേക്കേണ് ന്യൂജനറേഷന്‍ ഫോണുകള്‍ എന്ന നിലയില്‍ മൈക്രോമാക്‌സിനെപ്പോലുള്ള ഇന്ത്യന്‍ കമ്പനികള്‍ രംഗത്തുവന്നത്.

നോക്കിയയും സാംസങും ഇറക്കുന്ന ഫോണുകളെ തുടക്കത്തിലെ വെല്ലുവിളിക്കാനായില്ലെങ്കിലും വാങ്ങുന്നവരെ നിരാശപ്പെടുത്താത്ത നിലയിലുള്ള ഫീച്ചറുകള്‍ കുറഞ്ഞ വിലയില്‍ എത്തിച്ചതോടെ മൈക്രോയുടെ വളര്‍ച്ചയും തുടങ്ങി. ശ്രദ്ധേയമായിരുന്നു മൈക്രോമാക്‌സിന്റെ വളര്‍ച്ച.അതുപോലെതന്നെ തളര്‍ച്ചയും. സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ അഡ്രസ് നഷ്ടപ്പെട്ട മൈക്രോമാക്‌സ് രണ്ട് മോഡലുകള്‍ ഇറക്കിയാണ് ഇപ്പോള്‍ തിരിച്ചെത്തിയിരിക്കുന്നത്. മൈക്രോമാക്‌സ് ഇന്‍ നോട്ട് 1, മൈക്രോമാക്‌സ് ഇന്‍ 1ബി എന്നിങ്ങനെയാണ് മോഡലുകള്‍

ഏതാനും വര്‍ഷങ്ങളിലായി മൈക്രോമാക്‌സ് ചിത്രത്തിലെ ഇല്ലായിരുന്നു. അന്ന് മൈക്രോമാക്‌സിന്റെ ‘വഴി മുടക്കിയവര്‍’ ഇന്നും വിപണിയിലുണ്ട്. എന്നാല്‍ തിരിച്ചുവരവിന്റെ സൂചനകള്‍ ട്വീറ്റുകളിലൂടെയും മറ്റും കമ്ബനി നല്‍കുന്നുണ്ടായിരുന്നു. മൈക്രോമാക്‌സ് ഇന്‍ നോട്ട് 1, മൈക്രോമാക്‌സ് ഇന്‍ 1 ബി എന്നീ രണ്ട് ഫോണുകളുമായാണ് മൈക്രോമാക്‌സിന്റെ രണ്ടാം വരവ്. ഹാര്‍ഡ്‌വെയറില്‍ മാറ്റം വരുത്തി വിപണി പിടിക്കാന്‍ തന്നെയാണ് എത്തുന്നത്. നോട്ട് 1 ആണ് ഫീച്ചറുകള്‍കൊണ്ട് സമ്ബന്നാമയിരിക്കുന്നത്. മീഡിയടെക് ഹീലിയോ ജി85 ആണ് പ്രൊസസര്‍. റിയല്‍മിയുടെ ചില പുതിയ മോഡലുകളില്‍ ഈ പ്രൊസസറാണ്‌ ഉപയോഗിച്ചിരിക്കുന്നത്. ക്വാഡ് ക്യാമറ, 5000 എം.എ.എച്ചിന്റെ മെഗാബാറ്റി സെറ്റ് അപ്പ്, ആന്‍ഡ്രോയിഡ് 10നിന്റെ പിന്തുണ തുടങ്ങിയവയൊക്കെയാണ് മൈക്രോമാക്‌സ് ഇന്‍ നോട്ട് 1ന് കരുത്തേകുന്നത്. 4ജിബി റാമും 64 ജിബി ഇന്റേണല്‍ സ്റ്റോറേജ് വാരിയന്റും അതു പോലെ 128ന്റെ ഇന്റേണല്‍ സ്റ്റോറേജുമുളള മറ്റൊരു വാരിയന്റും ഈ മോഡലിനുണ്ട്.

സ്‌ട്രോക്ക് ആന്‍ഡ്രോയിഡിന്റെ അനുഭവമാണ് മൈക്രോമാക്‌സ് തങ്ങളുടെ പുതിയ മോഡലുകളിലൂടെ നല്‍കുന്നത്. രണ്ട് വര്‍ഷത്തെ സോഫ്റ്റ് വെയര്‍ അപ്‌ഡേറ്റും കമ്ബനി വാഗ്ദാനം നല്‍കുന്നു. ഈ മാസം 24നായിരുന്നു കമ്ബനി മോഡലുകള്‍ ഓണ്‍ലൈനായി വില്‍പ്പനക്ക് വെച്ചിരുന്നത്. എല്ലാ മോഡലുകളും വിറ്റുപോയെന്നാണ് കമ്ബനി അവകാശപ്പെടുന്നത്. അങ്ങനെയെങ്കില്‍ രണ്ടാം വരവിലും ആവശ്യക്കാരുണ്ടെന്ന് വേണം മനസിലാക്കാന്‍. ഇനി അടുത്ത മാസമാണ് വില്‍പ്പന. എന്താവും ഫോണിന്റെ റിസള്‍ട്ടെന്ന് അറിയാന്‍ കുറച്ചുകൂടി കാത്തിരിക്കേണ്ടിവരും. എന്തായാലും മികച്ച പ്രതികരണമാണ് അണ്‍ബോക്സ് ചെയ്തവരെല്ലാം നല്‍കുന്നത്. 10,999, 12,499 എന്നിങ്ങനെയാണ് വില. മറ്റു ഫോണുകളെ അപേക്ഷിച്ച്‌ വലിയ പ്രത്യേകതകളൊന്നും അവകാശപ്പെടാനില്ലെങ്കിലും ഈ പ്രൈസ് റൈഞ്ചില്‍ ഒതുങ്ങുന്ന ഫീച്ചറുകളുമായി ഞങ്ങളും വിപണിയിലുണ്ടെന്ന് അറിയിക്കുകയാണ് മൈക്രോമാക്‌സ്.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team