തിരിച്ചെടുക്കാൻ കഴിയാത്ത സ്വർണ്ണ പണയം ഇനി തിരിച്ചെടുക്കാം
കൊച്ചി: സിഎസ്ബി ബാങ്ക് ഗോൾഡ് ലോൺ ടേക്ക് ഓവര്‍ മേള സംഘടിപ്പിയ്ക്കുന്നു. സൗജന്യമായി ഗോൾഡ് ലോൺ എക്സ്ചേഞ്ച് ചെയ്യാൻ ഉപഭോക്താക്കളെ സഹായികുന്ന പദ്ധതിയാണിത്. ഇതര സ്ഥാപനങ്ങളിൽ ഉയര്‍ന്ന പലിശ നിരക്കിൽ വച്ചിരിയ്ക്കുന്ന വായ്പകളും ഇങ്ങനെ എക്സ്ചേഞ്ച് ചെയ്യാം. വായ്പാ കാലാവധി കഴിഞ്ഞിട്ടും തിരിച്ചെടുക്കാൻ കഴിയാത്ത സ്വര്‍ണാഭരണങ്ങൾ തിരിച്ചെടുത്ത് മാറ്റി വയ്ക്കാനും ഈ പദ്ധതിയിലൂടെ സാധിയ്ക്കും.
വ്യത്യസ്ത സ്വര്‍ണ പണയ വായ്പാ പദ്ധതികൾ
ബാങ്കിൻെറ സ്വര്‍ണ പണയ വായ്പാ പദ്ധതിയ്ക്ക് കീഴിൽ 25,000 രൂപ മുതൽ 10 ലക്ഷം രൂപ വരെയുള്ള ഗോൾഡ് ലോണുകളാണ് ബാങ്ക് നൽകുന്നത്. ആറു മാസം മുതൽ ഒരു വര്‍ഷം വരെയാണ് ഗോൾഡ് ലോൺ കാലാവധി. 10.50 ശതമാനം മുതലാണ് പലിശ നിരക്ക്. സ്വര്‍ണാഭരണങ്ങളോ സ്വര്‍ണ നാണയങ്ങളോ ഈടായി നൽകാം.
റീട്ടെയ്ൽ വ്യാപാരികൾക്കും ആകര്‍ഷകമായ പലിശ നിരക്കിൽ ബാങ്ക് ലോൺ നൽകുന്നുണ്ട്. 11.5 ശതമാനം പലിശയിൽ ക്യാഷ്‍ലെസ് ലോൺ ലഭ്യമാണ്. ആറു മാസം മുതൽ ഒരു വര്‍ഷം വരെയാണ് നിക്ഷേപ കാലാവധി. കാര്‍ഷികാവശ്യങ്ങൾക്കായി 10.50 ശതമാനം പലിശ നിരക്കിൽ ബാങ്ക് ലോൺ നൽകുന്നുണ്ട്.
വായ്പാ തിരിച്ചടവിന് കൂടുതൽ സാവകാശം ലഭിയ്ക്കും. ഓവര്‍ഡ്രാഫ്റ്റ് ഗോൾഡ് ലോൺ സൗകര്യങ്ങളും ലഭ്യമാണ്.
അഞ്ച് മാസം വരെ കാലാവധിയിൽ ഉള്ള പ്രത്യേക സ്വര്‍ണ പണയ വായ്പയും ബാങ്ക് ഉപഭോക്താക്കൾക്കായി ഓഫര്‍ ചെയ്യുന്നുണ്ട്. ചെറിയ കാലയളിലേയ്ക്ക് പണം ആവശ്യമുള്ളവര്‍ക്ക് ഈ വായ്പാ പദ്ധതി പ്രയോജനപ്പെടുത്താം. 25,000 രൂപ മുതൽ 50 ലക്ഷം രൂപ വരെ ഇത്തരത്തിൽ പിൻവലിയ്ക്കാൻ ആകും.