തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ട് അപ്പ് സംരംഭമായ വേബിയോ(Waybeo)യെ ഏറ്റെടുത്ത് ടെലികോം രംഗത്തെ ഭീമനായ ഭാരതി എയര്‍ടെല്‍.
തിരുവനന്തപുരം: തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ട് അപ്പ് സംരംഭമായ വേബിയോ(Waybeo)യെ ഏറ്റെടുത്ത് ടെലികോം രംഗത്തെ ഭീമനായ ഭാരതി എയര്‍ടെല്‍. ക്ലൗഡ് രംഗത്ത് പ്രവര്‍ത്തന മുന്നേറ്റം ലക്ഷ്യമിട്ടാണ് എയര്‍ടെലിന്റെ നീക്കം. ഇത് കേരളത്തില്‍ നിന്നുള്ള സ്റ്റാര്‍ട്ട് അപ്പ് സംരംഭങ്ങള്‍ക്ക് നല്‍കുന്ന ആത്മവിശ്വാസം വലുതാണ്.
എന്നാല്‍ എത്ര നിക്ഷേപമാണ് നടത്തിയിരിക്കുന്നതെന്ന് എയര്‍ടെല്‍ വ്യക്തമാക്കിയിട്ടില്ല. ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് അടിസ്ഥാനമാക്കി ക്ലൗഡ് ടെലിഫോണ്‍ രംഗത്ത് അനലറ്റിക്സ് നടത്തുന്ന സ്ഥാപനമാണ് വേബിയോ. എയര്‍ടെല്‍ സ്റ്റാര്‍ട്ട്‌അപ്പ് ആക്സിലറേറ്റര്‍ പ്രോഗ്രാമിന്റെ ഭാഗമാകുന്ന അഞ്ചാമത്തെ സ്ഥാപനമാണിത്.
വഹന്‍, സ്പെക്ടാകോം, ലട്ടു കിഡ്സ്, വോയ്സ് സെന്‍ എന്നിവയാണ് മുന്‍പ് ഭാഗമായ കമ്ബനികള്‍.
ക്ലൗഡ് ഓഫറിങ്സിലെ മുന്നേറ്റം ലക്ഷ്യമിട്ടാണ് വേബിയോ ഏറ്റെടുത്തതെന്ന് എയര്‍ടെല്‍ തന്നെയാണ് വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചത്. 2024 ഓടെ ഇന്ത്യയിലെ ക്ലൗഡ് സേവന വിപണി 7.1 ബില്യണ്‍ ഡോളര്‍ വളര്‍ച്ച നേടുമെന്നാണ് കരുതുന്നത്. ഇതില്‍ തന്നെ ക്ലൗഡ് ടെലിഫോണി മാര്‍ക്കറ്റ് വലിയ മുന്നേറ്റമാണ് നേടിക്കൊണ്ടിരിക്കുന്നത്. എയര്‍ടെലിന്റെ പിന്തുണ ലഭിക്കുന്നതോടെ വേബിയോയ്ക്ക് വലിയ മുന്നേറ്റം തന്നെ നേടാനാവുമെന്നാണ് വിലയിരുത്തല്‍.