തിരുവനന്തപുരം ഡിവിഷനില്‍ നാല് പാസഞ്ചര്‍ ട്രെയിന്‍ പ്രത്യേക എക്സ്പ്രസ് സര്‍വീസായി ഈയാഴ്ചമുതല്‍ ഓടിത്തുടങ്ങും
തിരുവനന്തപുരം
തിരുവനന്തപുരം ഡിവിഷനില്‍ നാല് പാസഞ്ചര്‍ ട്രെയിന്‍ പ്രത്യേക എക്സ്പ്രസ് സര്‍വീസായി ഈയാഴ്ചമുതല്‍ ഓടിത്തുടങ്ങും.റിസര്‍വേഷന്‍ ആവശ്യമില്ല. എന്നാല്‍, പ്രത്യേക ട്രെയിനിനുള്ള കൂടിയ നിരക്ക് നല്‍കണം. സീസണ്‍ ടിക്കറ്റ് അനുവദിക്കും.
തിരുവനന്തപുരം–-പുനലൂര്‍ ആറുമുതലും കോട്ടയം –- കായംകുളം, കൊല്ലം–-തിരുവനന്തപുരം, തിരുവനന്തപുരം–-നാഗര്‍കോവില്‍ ട്രെയിനുകള്‍ എട്ടുമുതലും ഓടിത്തുടങ്ങും. എല്ലാ ദിവസവും സര്‍വീസ് നടത്തുമെന്ന് ദക്ഷിണ റെയില്‍വേ അറിയിച്ചു. കൂടുതല്‍ പാസഞ്ചര്‍ ട്രെയിനുകള്‍ സര്‍വീസ് നടത്തണമെന്ന് മന്ത്രി വി അബ്ദുള്‍ റഹ്മാന്‍ വിളിച്ച റെയില്‍വേ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ ആവശ്യമുയര്‍ന്നിരുന്നു.