തീരദേശ കപ്പൽ പദ്ധതിയുമായി കേന്ദ്രം!
കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ സെയ്ഷെയ്ല്‍സിലേക്കു കൊച്ചിയില്‍ നിന്നൊരു യാത്രക്കപ്പല്‍ സര്‍വീസ്! അല്ലെങ്കില്‍ ലോകത്തിലെ രണ്ടാമത്തെ വലിയ ദ്വീപു രാഷ്ട്രമായ മഡഗാസ്കറിലേക്ക്. തീരദേശ, ഉള്‍നാടന്‍, രാജ്യാന്തര ജലഗതാഗതത്തിന് ഊന്നല്‍ നല്‍കാനുള്ള കേന്ദ്ര ഷിപ്പിങ് മന്ത്രാലയത്തിന്റെ പുതിയ പദ്ധതികളില്‍ കൊച്ചി – സീഷെയ്ല്‍സ്, കൊച്ചി – മഡഗാസ്കര്‍ ഫെറി സര്‍വീസ് സാധ്യതകളും പരിഗണിക്കപ്പെടുന്നു.യാഥാര്‍ഥ്യമായാല്‍ ടൂറിസം രംഗത്തു കേരളത്തിനു മുന്നില്‍ കൂടുതല്‍ സാധ്യതകള്‍ തുറക്കും. മാലദ്വീപിനെ കൊച്ചിയുമായി ബന്ധിപ്പിച്ചു സമീപകാലത്തു കാര്‍ഗോ സര്‍വീസ് ആരംഭിച്ചിരുന്നു. ഭാവിയില്‍ ടൂറിസവും കടന്നുവന്നേക്കാം.ബേപ്പൂര്‍, അഴീക്കല്‍, കൊല്ലം, സാഗര്‍മാല പദ്ധതിക്കു കീഴില്‍ പുതുതായി റോ – റോ, റോ – പാക്സ് ഫെറി സര്‍വീസുകള്‍, രാജ്യാന്തര യാത്രക്കപ്പല്‍ സര്‍വീസുകള്‍ തുടങ്ങിയ ആരംഭിക്കുന്നതിനായി .ഷിപ്പിങ് മന്ത്രാലയം തിരഞ്ഞെടുത്ത 13 തുറമുഖങ്ങളിലാണു കൊച്ചി ഉള്‍പ്പെട്ടത്. കൊച്ചി തുറമുഖത്തെത്തുന്ന ചരക്കു വിവിധ ഭാഗങ്ങളിലെത്തിക്കാന്‍ ബേപ്പൂര്‍, അഴീക്കല്‍, കൊല്ലം പോലുള്ള മൈനര്‍ തുറമുഖങ്ങളിലേക്കും കപ്പല്‍ സര്‍വീസുകളുടെ സാധ്യത ചര്‍ച്ചകളിലാണ്. തുറമുഖങ്ങളിലെത്തുന്ന ചരക്കു ലക്ഷ്യസ്ഥാനങ്ങളില്‍ എത്തിക്കുന്നതിനുള്ള സംവിധാനങ്ങള്‍ കൂടുതല്‍ വികസിപ്പിക്കുകയും മൈനര്‍ തുറമുഖങ്ങളുമായി ബന്ധപ്പെട്ട ചെലവുകള്‍ കുറയുകയും ചെയ്താല്‍ തീരദേശ ഗതാഗതം കൂടുതല്‍ ആകര്‍ഷമാകും.
കണ്ടെയ്നര്‍ വരവു കൂടും.
കൊച്ചി തുറമുഖത്തിന്റെ കണ്ടെയ്നര്‍ ടെര്‍മിനലായ വല്ലാര്‍പാടം രാജ്യാന്തര ട്രാന്‍സ്ഷിപ്മെന്റ് ടെര്‍മിനല്‍ ഇപ്പോള്‍ തന്നെ വന്‍ തോതില്‍ തീരദേശ കണ്ടെയ്നറുകള്‍ ആകര്‍ഷിക്കുന്നുണ്ട്. വിദേശ തുറമുഖങ്ങളിലെത്തിക്കുന്നതിനുള്ള ഒട്ടേറെ കയറ്റുമതി കണ്ടെയ്നറുകള്‍ വിവിധ ഇന്ത്യന്‍ തുറമുഖങ്ങളില്‍ നിന്നു തീരദേശം വഴി വല്ലാര്‍പാടത്തെത്തുന്നുണ്ട്. ഗുജറാത്ത്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നു ടൈലും സിമന്റും സ്റ്റീലും ഉള്‍പ്പെടെ നിര്‍മാണ സാമഗ്രികള്‍ എത്തുന്നതും തീരദേശ കപ്പലുകള്‍ വഴിയാണ്. ആഴ്ചയില്‍ നാലു തീരദേശ സര്‍വീസുകളാണു വല്ലാര്‍പാടത്തെത്തുന്നത്. ചെലവു കുറഞ്ഞ ജലഗതാഗത മാര്‍ഗങ്ങള്‍ ചരക്കു നീക്കത്തിനും യാത്രയ്ക്കും വിനോദ സഞ്ചാരത്തിനും ഉപയോഗിക്കുകയെന്ന പ്രഖ്യാപിത ലക്ഷ്യം നടപ്പാക്കാനുള്ള തീവ്രശ്രമത്തിലാണു ഷിപ്പിങ് മന്ത്രാലയം. റോഡ് ഗതാഗതം കുറയ്ക്കുക വഴി അന്തരീക്ഷ മലിനീകരണവും അപകടങ്ങളും കുറയും.