തീവണ്ടികളും സ്റ്റോപ്പുകളും വെട്ടിച്ചുരുക്കുന്നതിൻ്റെ പിന്നില്‍ മറ്റു ലക്ഷ്യങ്ങൾ എന്ന് ആരോപണങ്ങള്‍
കൊവിഡ്
പശ്ചാത്തലത്തില്‍ രാജ്യത്തെ തീവണ്ടികളും സ്റ്റോപ്പുകളും വെട്ടിച്ചുരുക്കാന്‍ ഒരുങ്ങുകയാണ് ഇന്ത്യന്‍ റെയില്‍വെ. കൊവിഡ് വ്യാപനത്തില്‍ തകര്‍ന്ന സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും മുക്തി നേടാനാണ് റെയില്‍വെ ഇത്തരത്തില്‍ ഒരു നീക്കം ആരംഭിച്ചതെന്നാണ് വിശദീകരണം. എന്നാല്‍ റെയില്‍വെയുടെ ഈ നീക്കത്തിന് പിന്നില്‍ മറ്റൊരു ലക്ഷ്യം ഉണ്ടെന്നാണ് പുറത്തുവരുന്ന ആരോപണം. സ്വകാര്യവത്കരണം ലക്ഷ്യമിട്ടാണ് തീവണ്ടികളും സ്റ്റോപ്പുകളും നിര്‍ത്തലാക്കുന്നതെന്നാണ് ആരോപണങ്ങളെന്ന് ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്തു.
റെയില്‍വെയുടെ പുതിയ നീക്കത്തിന്റെ ഭാഗമായി സംസ്ഥാനത്തെ ചില പാസഞ്ചര്‍ ട്രെയിനുകളുടെ നിലവിലുള്ള പ്രധാന സ്റ്റോപ്പുകളും നീക്കം ചെയ്‌തേക്കും. മുംബൈ ഐഐടിയുടെ പഠന റിപ്പോര്‍ട്ടിന്റെ പേരിലാണ് റെയില്‍വെ ബോര്‍ഡിന്റെ ഈ നീക്കം. 50 ശതമാനത്തില്‍ താഴെ മാത്രം യാത്രക്കാരുള്ള ട്രെയിനുകള്‍ റദ്ദാക്കാനും ദീര്‍ഘദൂര ട്രെയിനുകള്‍ക്ക് 200 കിമീ പരിധിയിലുള് സ്റ്റോപ്പ് എടുത്തുകളയാനാണ് റെയില്‍വെയുടെ നീക്കമെന്ന് റിപ്പോർട്ടുകൾ.
നിലവില്‍ ഇന്ത്യയിലെ 28 റൂട്ടുകളിലെ 150 തീവണ്ടികളാണ് സ്വകാര്യ ഏജന്‍സികള്‍ക്ക് കൈമാറുന്നത്. ഇതില്‍ തിരുവനന്തപുരം- എറണാകുളം റൂട്ടും ഉള്‍പ്പെടുന്നു. ഇതിന്‍ പ്രകാരം സ്വകാര്യ ട്രെയിന്‍ ഓടുന്ന റൂട്ടില്‍ ഒരു മണിക്കൂര്‍ മുമ്പും അതിനുശേഷവും മറ്റു സര്‍വീസുകള്‍ നടത്തരുതെന്ന് നിര്‍ദേശമുണ്ട്. ദേശാഭിമാനിയുടെ റിപ്പോര്‍ട്ട് പ്രകാരം, ഇതനുസരിച്ച് നിലവിലുള്ള പല തീവണ്ടികളും പിന്‍വലിക്കേണ്ടി വരുമെന്ന് ആരോപണങ്ങളുണ്ട്.
കൊവിഡ് പശ്ചാത്തലത്തില്‍ നടത്തുന്ന തീവണ്ടിളുടെ സര്‍വീസ് പുഃനക്രമീകരണം സ്വകാര്യ ട്രെയിനുകളുടെ പ്രോത്സാഹിപ്പിക്കാനണെന്നാണ് എന്നാണ് പ്രധാന ആക്ഷേപം. സ്വകാര്യ ട്രെയിന്‍ സര്‍വീസുകള്‍ക്ക് ലാഭകരമായ റൂട്ട് ഒരുക്കുന്നതിന്റെ ഭാഗമായാണ് റെയില്‍വെയുടെ ഈ നീക്കമെന്നും തരത്തില്‍ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ടെന്നും ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്തു.
റെയില്‍വെയുടെ പുതിയ നീക്കം നടപ്പിലാകുന്നതോടെ കേരളത്തില്‍ 31 സ്‌റ്റോപ്പുകള്‍ നിര്‍ത്തലാകും. മുമ്പ് കേരളത്തിലോടുന്ന ദീര്‍ഘദൂര ട്രെയിനുകളുടെ 31 സ്റ്റോപ്പുകള്‍ റദ്ദാക്കാന്‍ തീരുമാനിച്ചതാണ്. ഒറ്റപ്പാലം, തിരൂര്‍, അങ്കമാലി, തൃപ്പൂണിത്തുറ, ചങ്ങനാശ്ശേരി, മാവേലിക്കര തുടങ്ങിയ സ്റ്റോപ്പുകളാണ് നിര്‍ത്തലാക്കാന്‍ തീരുമാനിച്ചത്. ജയന്തി ജനത പുനെ വരെയാക്കാനും തിരുവനന്തപുരം- സില്‍ചര്‍ അരോണ എക്‌സ്പ്രസ് കോയമ്പത്തൂര്‍ വരെയാക്കി വെട്ടിച്ചുരുക്കാനും കൊല്ലം എറണാകുളം മെമു ആലപ്പുഴ വരെയാകാനും നീക്കമുണ്ട്.