തുടര്‍ച്ചയായ അഞ്ചാം ദിവസവും ഇന്ധന വിലയില്‍ മാറ്റമില്ല!  

തുടര്‍ച്ചയായ അഞ്ചാം ദിവസവും ഇന്ധന വിലയില്‍ മാറ്റമില്ലാതുടര്‍ച്ചയായ അഞ്ചാം ദിവസവും ഇന്ധന വിലയില്‍ മാറ്റമില്ലാതെ തുടരുകയാണ്.ആഗസ്ത് 24ാം തീയ്യതിയാണ് ഏറ്റവും ഒടുവില്‍ ഇന്ധന വിലയില്‍ മാറ്റമുണ്ടായത്. പെട്രോള്‍ വിലയില്‍ 11 മുതല്‍ 15 പൈസയുടെ വരെ കുറവും ഡീസല്‍ വിലയില്‍ 14 മുതല്‍ 1
തുടര്‍ച്ചയായ അഞ്ചാം ദിവസവും ഇന്ധന വിലയില്‍ മാറ്റമില്ലാതെ തുടരുകയാണ്. ആഗസ്ത് 24ാം തീയ്യതിയാണ് ഏറ്റവും ഒടുവില്‍ ഇന്ധന വിലയില്‍ മാറ്റമുണ്ടായത്. പെട്രോള്‍ വിലയില്‍ 11 മുതല്‍ 15 പൈസയുടെ വരെ കുറവും ഡീസല്‍ വിലയില്‍ 14 മുതല്‍ 1

തുടര്‍ച്ചയായ അഞ്ചാം ദിവസവും ഇന്ധന വിലയില്‍ മാറ്റമില്ലാതെ തുടരുകയാണ്. ആഗസ്ത് 24ാം തീയ്യതിയാണ് ഏറ്റവും ഒടുവില്‍ ഇന്ധന വിലയില്‍ മാറ്റമുണ്ടായത്. പെട്രോള്‍ വിലയില്‍ 11 മുതല്‍ 15 പൈസയുടെ വരെ കുറവും ഡീസല്‍ വിലയില്‍ 14 മുതല്‍ 16 പൈസയുടെ കുറവുമാണ് അന്നുണ്ടായത്. ഇന്ന് രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ പെട്രോള്‍ വില 101.49 രൂപയും ഡീസല്‍ ലിറ്ററിന് 88.92 രൂപയുമാണ്.

വില കുറഞ്ഞത് ഒരു മാസത്തിന് ശേഷം

ഒരു മാസത്തിന് ശേഷം കഴിഞ്ഞ ഞായറാഴ്ചയാണ് രാജ്യത്ത് പെട്രോള്‍ വില കുറഞ്ഞത്. പെട്രോള്‍ വില ലിറ്ററിന് 15 മുതല്‍ 20 പൈസ വരെയും ഡീസലിന് 18 മുതല്‍ 20 പൈസ വരെയുമാണ് അന്ന് വിലയില്‍ കുറവുണ്ടായത്. ആഗസ്ത് 18 മുതല്‍ 20 വരെയുള്ള 3 ദിവസങ്ങളില്‍ ഡീസല്‍ വിലയില്‍ 60 പൈസയുടെ കുറവുണ്ടായിരുന്നു. എങ്കിലും കഴിഞ്ഞ ഒരു മാസത്തിലേറെയായി സര്‍വ്വകാല റെക്കോര്‍ഡില്‍ തുടരുകയാണ് രാജ്യത്തെ പ്രധാന നഗരങ്ങളിലെയെല്ലാം ഇന്ധന വില.


പ്രധാന നഗരങ്ങളില്‍

ഡല്‍ഹിയില്‍ 1 ലിറ്റര്‍ പെട്രോളിന്റെ വില 101.49 രൂപയാണ്. ഡീസല്‍ വില ലിറ്ററിന് 88.92 രൂപയും. മുംബൈയില്‍ 1 ലിറ്റര്‍ പെട്രോളിന്റെ വില 107.52 രൂപയാണ്. ഡീസല്‍ വില ലിറ്ററിന് 96.48 രൂപയും. ചെന്നൈയില്‍ ഇന്ന് പെട്രോള്‍ വില 99.20 രൂപയാണ്. ഡീസല്‍ വില 93.52 രൂപയും. സംസ്ഥാന സര്‍ക്കാറിന്റെ പ്രത്യേക നികുതിയിളവ് കാരണമാണ് തമിഴ്നാട്ടില്‍ ഇന്ധന വിലയിലെ ഈ കുറവ്. കൊല്‍ക്കത്തയില്‍ 1 ലിറ്റര്‍ പെട്രോളിന് 101.82 രൂപയും 1 ലിറ്റര്‍ ഡീസലിന് 91.98 രൂപയുമാണ് ഇന്നത്തെ നിരക്ക്.


കേരളത്തില്‍ ഇന്ന്

കേരളത്തില്‍ തിരുവനന്തപുരത്ത് ഇന്ന് ഒരു ലിറ്റര്‍ പെട്രോളിന്റെ വില 103.69 രൂപയാണ്. ഡീസലിന്റെ വില ലിറ്ററിന് 95.68 രൂപയും. കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 101.45 രൂപയാണ് വില. ഡീസല്‍ ഒരു ലിറ്ററിന് 93.56 രൂപയും. കോഴിക്കോട് നഗരത്തില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വില 101.87 രൂപയാണ്. ഡീസല്‍ വില 94.00 രൂപയും.


കേരളത്തിലെ പെട്രോള്‍ വില

കാസര്‍ഗോഡ് – 102.97 രൂപ

കണ്ണൂര്‍ – 101.99 രൂപ
വയനാട് – 103.03 രൂപ
കോഴിക്കോട് – 102.31 രൂപ
മലപ്പുറം – 102.42 രൂപ
പാലക്കാട് – 102.99 രൂപ
തൃശൂര്‍ – 102.15 രൂപ
എറണാകുളം – 101.74 രൂപ
ഇടുക്കി – 102.56 രൂപ
കോട്ടയം – 102.25 രൂപ
ആലപ്പുഴ – 102.47 രൂപ
പത്തനംതിട്ട – 102.92 രൂപ
കൊല്ലം – 102.98 രൂപ
തിരുവനന്തപുരം – 103.69 രൂപ


ക്രൂഡ് ഓയില്‍ വില

രാജ്യാന്തര വിപണിയില്‍ ഉത്പ്പാദനം കുറഞ്ഞതോടെ ക്രൂഡ് ഓയില്‍ വില ഉയരുകയാണ്. കഴിഞ്ഞ 3 ദിവസത്തിനിടെ 5 ഡോളറോളം വര്‍ധനവ് ക്രൂഡ് ഓയില്‍ വിലയിലുണ്ടായി. അന്താരാഷ്ട്ര വിപണിയില്‍ ഇന്ന് ക്രൂഡ് ഓയില്‍ ബാരലിന് 72.70 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. അതേസമയം ഡോളറിനെതിരേ 73.50 ലാണ് രൂപ വിനിമയം നടത്തുന്നത്. ഭാരത് പെട്രോളിയം, ഇന്ത്യന്‍ ഓയില്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം തുടങ്ങിയ ഇന്ധന കമ്പനികളാണ് ദിവസവും പെട്രോള്‍ ഡീസല്‍ വില പുതുക്കുന്നത്.

അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയില്‍ വിലയും ഡോളര്‍ – രൂപാ വിനിമയ നിരക്കും അടിസ്ഥാനമാക്കിയാണ് ഇന്ധന വില നിശ്ചയിക്കുന്നത്. ഓരോ ദിവസവും രാവിലെ 6 മണി മുതലാണ് പുതിയ ഇന്ധന നിരക്കുകള്‍ പ്രാബല്യത്തില്‍ വരുന്നത്. അഞ്ച് സംസ്ഥാനങ്ങളിലെ നിയമ സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതിന് ശേഷം മെയ് നാല് മുതലാണ് എണ്ണ കമ്പനികള്‍ ഇന്ധന നിരക്ക് വര്‍ധന പുനരാരംഭിച്ചത്. പെട്രോള്‍ വില ഏറ്റവും അവസാനമായി വര്‍ധിച്ചത് ജൂലൈ 17നാണ്. അന്ന് പെട്രോളിന് 34 പൈസയാണ് വര്‍ധിച്ചത്.


പെട്രോള്‍ വില ലിറ്ററിന് 100 രൂപയ്ക്ക് മുകളില്‍

കേരളം, രാജസ്ഥാന്‍, മധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തെലങ്കാന, കര്‍ണാടക, ഒഡീഷ, തമിഴ്‌നാട്, ബിഹാര്‍, പഞ്ചാബ് തുടങ്ങി 15 സംസ്ഥാനങ്ങളിലെയും ഉത്തര്‍പ്രദേശിലെയും ഹരിയാനയിലെയും രണ്ട് ജില്ലകളിലും പെട്രോള്‍ വില ലിറ്ററിന് 100 രൂപയ്ക്ക് മുകളിലെത്തിയിട്ടുണ്ട്. ഡല്‍ഹി, ജമ്മു കശ്മീര്‍, ലഡാക്ക് എന്നിവയുള്‍പ്പെടെ നാല് കേന്ദ്രഭരണ പ്രദേശങ്ങളിലെ പെട്രോള്‍ വിലയും ലിറ്ററിന് 100 രൂപയ്ക്ക് മുകളിലാണ്. പശ്ചിമ ബംഗാള്‍, കേരളം, ആസ്സാം, തമിള്‍ നാട്, പുതുച്ചേരി തുടങ്ങിയ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും നിയമ സഭാ തെരഞ്ഞെടുപ്പുകള്‍ പൂര്‍ത്തിയായതിന് ശേഷം മെയ് 4 മുതല്‍ രാജ്യത്തെ ഇന്ധന വില തുടര്‍ച്ചയായി മുകളിലേക്ക് തന്നെയായിരുന്നു.


പ്രധാന നഗരങ്ങളിലെ ഇന്നത്തെ ഇന്ധന വില

രാജ്യത്തെ പ്രധാന നഗരങ്ങളിലെ ഇന്നത്തെ ഇന്ധന വില അറിയാം

മുംബൈ
പെട്രോള്‍ – ലിറ്ററിന് 107.52 രൂപ
ഡീസല്‍ – ലിറ്ററിന് 96.48 രൂപ

ഡല്‍ഹി
പെട്രോള്‍ – ലിറ്ററിന് 101.49 രൂപ
ഡീസല്‍ – ലിറ്ററിന് 88.92 രൂപ

ചെന്നൈ
പെട്രോള്‍ – ലിറ്ററിന് 99.20 രൂപ
ഡീസല്‍ – ലിറ്ററിന് 93.52 രൂപ

കൊല്‍ക്കത്ത
പെട്രോള്‍ – ലിറ്ററിന് 101.82 രൂപ
ഡീസല്‍ – ലിറ്ററിന് 91.98 രൂപ

ബംഗളൂരു
പെട്രോള്‍ – ലിറ്ററിന് 104.98 രൂപ
ഡീസല്‍ – ലിറ്ററിന് 94.34 രൂപ

ഹൈദരാബാദ്
പെട്രോള്‍ – ലിറ്ററിന് 105.54 രൂപ
ഡീസല്‍ – ലിറ്ററിന് 96.99 രൂപ

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team