തുടര്‍ച്ചയായ 29-ാം ദിവസവും രാജ്യത്തെ ഇന്ധന വില മാറ്റമില്ല!  

തുടര്‍ച്ചയായ 29-ാം ദിവസവും രാജ്യത്തെ ഇന്ധന വില മാറ്റമില്ലാതെ തുടരുകയാണ്. തിരുവനന്തപുരത്ത് ഇന്ന് ഒരു ലിറ്റര്‍ പെട്രോളിന്റെ വില 103.55 രൂപയാണ്. ഡീസലിന്റെ വില ലിറ്ററിന് 96.47 രൂപയും. കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 101.57 രൂപയാണ് വില. ഡീസല്‍ ഒരു ലിറ്ററിന് 94.33 രൂപയും. കോഴിക്കോട് നഗരത്തില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വില 102.29 രൂപയാണ്. ഡീസല്‍ വില 94.78 രൂപയും.Also Read : കോടിപതിയാകണോ? ഇപിഎഫ് വിഹിതത്തില്‍ നിന്നും 1.5 കോടി രൂപ എങ്ങനെ നേടുമെന്നറിയാം!പ്രധാന ഇന്ത്യന്‍ നഗരങ്ങളിലെ ഇന്ധന വില രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 101.84 രൂപയാണ് ഇന്നത്തെ നിരക്ക്. ഡല്‍ഹിയില്‍ ഒരു ലിറ്റര്‍ ഡീസലിന്റെ ഇന്നത്തെ വില 89.87 രൂപയാണ്. മുബൈ നഗരത്തില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വില 107.83 രൂപയാണ്. ഡീസലിന് ലിറ്ററിന് 97.45 രൂപയും.ഇന്ധന നികുതി കുറയ്ക്കുവാനുള്ള തമിഴ്‌നാട് സര്‍ക്കാറിന്റെ ഉത്തരവ് നടപ്പിലായതോടെ ചെന്നെയില്‍ പ്രെട്രോള്‍, ഡീസല്‍ വിലയില്‍ കുറവുണ്ടായിട്ടുണ്ട്.ഒരു ലിറ്റര്‍ പെട്രോളിന് 99.47 രൂപയാണ് ചെന്നൈ നഗരത്തില്‍. 1 ലിറ്റര്‍ ഡീസലിന്റെ വില 94.39 രൂപയും.കൊല്‍ക്കത്തയില്‍ 1 ലിറ്റര്‍ പെട്രോളിന്റെ ഇന്നത്തെ വില 102.08 രൂപയാണ്. 1 ലിറ്റര്‍ ഡീസലിന്റെ കൊല്‍ക്കത്തയിലെ ഇന്നത്തെ വില 93.02 രൂപയും. ഭോപ്പാല്‍ നഗരത്തില്‍ പെട്രോള്‍ ലിറ്ററിന് 110.20 രൂപയും ഡീസലിന് ഒരു ലിറ്ററിന് 98.67 രൂപയുമാണ്.ക്രൂഡ് ഓയില്‍ വില ഇന്ന് ക്രൂഡ് ഓയില്‍ ബാരലിന് 70.59 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. ഭാരത് പെട്രോളിയം, ഇന്ത്യന്‍ ഓയില്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം തുടങ്ങിയ ഇന്ധന കമ്ബനികളാണ് ദിവസവും പെട്രോള്‍ ഡീസല്‍ വില പുതുക്കുന്നത്. അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയില്‍ വിലയും ഡോളര്‍ – രൂപാ വിനിമയം നിരക്കും അടിസ്ഥാനമാക്കിയാണ് ഇന്ധന വില നിശ്ചയിക്കുന്നത്. ഓരോ ദിവസവും രാവിലെ 6 മണി മുതലാണ് പുതിയ ഇന്ധന നിരക്കുകള്‍ പ്രാബല്യത്തില്‍ വരുന്നത്.കേരളത്തിലെ പെട്രോള്‍ വിലകാസര്‍ഗോഡ് – 102.75 രൂപകണ്ണൂര്‍ – 102.48 രൂപവയനാട് – 103.27 രൂപകോഴിക്കോട് – 102.29 രൂപമലപ്പുറം – 102.38 രൂപപാലക്കാട് – 102.72 രൂപതൃശൂര്‍ – 102.37 രൂപഎറണാകുളം – 102.04 രൂപഇടുക്കി – 103.33 രൂപകോട്ടയം – 102.29 രൂപആലപ്പുഴ – 102.72 രൂപപത്തനംതിട്ട – 103.01 രൂപതിരുവനന്തപുരം – 103.55 രൂപപെട്രോള്‍ വില ലിറ്ററിന് 100 രൂപയ്ക്ക് മുകളില്‍ കേരളം, രാജസ്ഥാന്‍, മധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തെലങ്കാന, കര്‍ണാടക, ഒഡീഷ, തമിഴ്‌നാട്, ബിഹാര്‍, പഞ്ചാബ് തുടങ്ങി 15 സംസ്ഥാനങ്ങളിലെയും ഉത്തര്‍പ്രദേശിലെയും ഹരിയാനയിലെയും രണ്ട് ജില്ലകളിലും പെട്രോള്‍ വില ലിറ്ററിന് 100 രൂപയ്ക്ക് മുകളിലെത്തിയിട്ടുണ്ട്. ഡല്‍ഹി, ജമ്മു കശ്മീര്‍, ലഡാക്ക് എന്നിവയുള്‍പ്പെടെ നാല് കേന്ദ്രഭരണ പ്രദേശങ്ങളിലെ പെട്രോള്‍ വിലയും ലിറ്ററിന് 100 രൂപയ്ക്ക് മുകളിലാണ്. പശ്ചിമ ബംഗാള്‍, കേരളം, ആസ്സാം, തമിള്‍ നാട്, പുതുച്ചേരി തുടങ്ങിയ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും നിയമ സഭാ തെരഞ്ഞെടുപ്പുകള്‍ പൂര്‍ത്തിയായതിന് ശേഷം മെയ് 4 മുതല്‍ രാജ്യത്തെ ഇന്ധന വില തുടര്‍ച്ചയായി മുകളിലേക്ക് തന്നെയായിരുന്നു.എല്ലാ സംസ്ഥാനങ്ങളിലും ഇന്ധന വില സമാനമായിരിക്കില്ല എല്ലാ സംസ്ഥാനങ്ങളിലും നഗരങ്ങളിലും ഇന്ധന വില സമാനമായിരിക്കില്ല. മൂല്യ വര്‍ധിത നികുതി, ചരക്ക് കൂലി തുടങ്ങിയ പ്രാദേശിക നികുതികള്‍ക്ക് അനുസരിച്ച്‌ ഇന്ധന വിലയിലും പ്രാദേശികമായ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകും. രാജ്യത്ത് പെട്രോളിനും ഡീസലിനും ഏറ്റവുമധികം വാറ്റ് ഈടാക്കുന്നത് രാജസ്ഥാനാണ്. മധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളാണ് രാജസ്ഥാന് പുറകിലായി ഉള്ളത്.പ്രധാന നഗരങ്ങളിലെ ഇന്ധന വിലരാജ്യത്തെ പ്രധാന നഗരങ്ങളിലെ ഇന്നത്തെ ഇന്ധന വില അറിയാംമുംബൈപെട്രോള്‍ – ലിറ്ററിന് 107.83 രൂപഡീസല്‍ – ലിറ്ററിന് 97.45 രൂപഡല്‍ഹിപെട്രോള്‍ – ലിറ്ററിന് 101.84 രൂപഡീസല്‍ – ലിറ്ററിന് 89.87 രൂപചെന്നൈപെട്രോള്‍ – ലിറ്ററിന് 101.49 രൂപഡീസല്‍ – ലിറ്ററിന് 94.39 രൂപകൊല്‍ക്കത്തപെട്രോള്‍ – ലിറ്ററിന് 102.08 രൂപഡീസല്‍ – ലിറ്ററിന് 93.02 രൂപഭോപ്പാല്‍പെട്രോള്‍ – ലിറ്ററിന് 110.20 രൂപഡീസല്‍ – ലിറ്ററിന് 98.67 രൂപഹൈദരാബാദ്പെട്രോള്‍ – ലിറ്ററിന് 105.83 രൂപഡീസല്‍ – ലിറ്ററിന് 97.96 രൂപബംഗളൂരുപെട്രോള്‍ – ലിറ്ററിന് 105.25 രൂപഡീസല്‍ – ലിറ്ററിന് 95.26 രൂപ

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team