തൃശൂര്‍ പൂരം നടത്തില്ല; താന്ത്രിക ചടങ്ങുകള്‍ മാത്രം!!!
തൃശൂര്‍: ലോക്ഡൗണ്‍ മേയ് മൂന്നുവരെ നീട്ടിയ സാഹചര്യത്തില്‍ തൃശൂര്‍ പൂരം വേണ്ടെന്നുവെച്ചു. പൂരവുമായി ബന്ധപ്പെട്ട ഒരു ചടങ്ങും നടത്തില്ല. പകരം താന്ത്രിക ചടങ്ങുകള്‍ അഞ്ചു പേരുടെ സാന്നിധ്യത്തില്‍ മാത്രം നടത്താനാണ് തീരുമാനം.
മന്ത്രിമാരായ എ.സി. മൊയ്തീന്, വി.എസ്. സുനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വം ഭാരവാഹികളുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.
മേയ് രണ്ടിനാണ് പൂരം നടക്കേണ്ടത്. ലോക്ഡൗണ്‍ നീട്ടിയതോടെ പൂരത്തിന്‍െറ ഒരുക്കങ്ങള്‍ എല്ലാം പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങള്‍ നിര്‍ത്തിവെച്ചിരുന്നു. ഒരു ആനയൂടെ പുറത്ത് എഴുന്നള്ളിപ്പും പേരിന് മാത്രം മേളവും നടത്താനായിരുന്നു നേരത്തേയുള്ള തീരുമാനം. എന്നാല്‍ ബുധനാഴ്ച നടന്ന ചര്‍ച്ചയില്‍ അതുകൂടി ഒഴിവാക്കാനായിരുന്നു തീരുമാനിക്കുകയായിരുന്നു. 1962ല്‍ ഇന്തോ ചൈന യുദ്ധകാലത്താണ് ഇതിനുമുമ്പ് തൃശൂര്‍ പൂരം നടത്താതിരുന്നത്.