തൊലിയോടെ ഉരുളക്കിഴങ്ങ് കഴിച്ചിട്ടുണ്ടോ? ഗുണങ്ങൾ ഏറെ
രുചിയിലും ഗുണത്തിലും മുന്നില്‍ നില്‍ക്കുന്ന ഒന്നാണ് ഉരുളക്കിഴങ്ങ്. പൊതുവേ നമ്മള്‍ തൊലി കളഞ്ഞാണ് ഉരുളക്കിഴങ്ങ് കഴിക്കാറുള്ളത്. എന്നാല്‍ ഉരുളക്കിഴങ്ങുതൊലി കളയാതെ കഴിയ്ക്കുന്നതാണ് ആരോഗ്യത്തിന് ഏറെ ഗുണകരംഉരുളക്കിഴങ്ങുതൊലിയില്‍ പൊട്ടാസ്യം ധാരാളം അടങ്ങിയിട്ടുണ്ട്.
ഇവ ശരീരത്തിന്റെ പല കെമിക്കല്‍ പ്രവര്‍ത്തനങ്ങള്‍ക്കും അത്യാവശ്യമായ ഒന്നാണ്. നാഡികള്‍ക്കും പൊട്ടാസ്യം അത്യാവശ്യമാണ്. ഉരുളക്കിഴങ്ങു തൊലിയോടെ കഴിയ്ക്കുന്നത് ശരീരത്തിന് ആവശ്യമായ പ്രോട്ടീന്‍, ധാതുക്കള്‍, മിനറലുകള്‍, വൈറ്റമിനുകള്‍, കാര്‍ബോഹൈഡ്രേറ്റുകള്‍ എന്നിവ ഒരുമിച്ചു നല്‍കും.ശരീരത്തിന് അത്യാവശ്യം വേണ്ട ഒരു ഘടകമാണ് അയേണ്‍.
ഉരുളക്കിഴങ്ങു തൊലിയില്‍ ഇതു ധാരാളം അടങ്ങിയിട്ടുണ്ട്. കൂടാതെ ഉരുളക്കിഴങ്ങ്‌തൊലിയിലെ ഫൈബര്‍ കോശങ്ങള്‍ ഗ്ലൂക്കോസ് വലിച്ചെടുക്കുന്ന പ്രക്രിയ പതുക്കെയാക്കും. ഇതുവഴി പ്രമേഹം പോലുള്ള രോഗങ്ങള്‍ തടയാനും കുറയാനും സഹായിക്കും.ഉരുളക്കിഴങ്ങ് തൊലിയോടെ പാചകം ചെയ്താലും രുചിയില്‍ വലിയ വ്യത്യാസം വരില്ലെന്നൊരു കാര്യം കൂടിയുണ്ട്. പക്ഷേ ഉരുളക്കിഴങ്ങ് തൊലിയോടെ കഴിക്കുമ്പോള്‍ അത് നന്നായി വൃത്തിയായി കഴുകിയതിന് ശേഷം മാത്രം ഉപയോഗിക്കുക.