തൊഴിൽ നിയമ പരിധിയിലേക് വർക്ക്‌ ഫ്രം ഹോം!  

ദില്ലി: കൊവിഡ് സാഹചര്യത്തില്‍ സേവന, ഉല്‍പ്പാദന, ഖനന മേഖലഖിലലെ തൊഴിലാളികളുടെ സേവന സാഹചര്യങ്ങളുമായി ബന്ധപ്പെട്ട മോഡല്‍ സ്റ്റാന്‍ഡിംഗ് ഓര്‍ഡറുകളുടെ കരട് പുറത്തുവിട്ട് തൊഴില്‍ മന്ത്രാലയം. നിലവിലെ സാഹചര്യത്തില്‍ മോഡല്‍ സ്റ്റാന്‍ഡിംഗ് ഓര്‍ഡറുകള്‍ സംബന്ധിച്ച്‌ അഭിപ്രായങ്ങളും ആരാഞ്ഞിട്ടുണ്ട്. അടുത്ത 30 ദിവസത്തിനുള്ളില്‍ ജനങ്ങളില്‍ നിന്ന് അഭിപ്രായങ്ങള്‍ തേടിയ ശേഷമായിരിക്കും ഇവയ്ക്ക് അന്തിമ രൂപം നല്‍കുക.സേവനമേഖലയ്ക്കുള്ള കരട് മോഡല്‍ സ്റ്റാന്‍ഡിംഗ് ഓര്‍ഡറിന്റെ ഭാഗമായി കേന്ദ്ര തൊഴില്‍ മന്ത്രാലയം ആദ്യമായി സ്ഥാപനങ്ങളില്‍ വര്‍ക്ക് ഫ്രം ഹോമിനെയും ഉള്‍പ്പെടുത്തിയിരുന്നു.300 ലധികം തൊഴിലാളികളുള്ള വ്യാവസായിക സ്ഥാപനങ്ങളിലെ ജീവനക്കാരുടെ പെരുമാറ്റച്ചട്ടങ്ങള്‍ വ്യക്തമാക്കുന്ന ഒരു തൊഴില്‍ കരാറാണ് സ്റ്റാന്‍ഡിംഗ് ഓര്‍ഡറുകള്‍ എന്നറിയപ്പെടുന്നത്. ഓരോ കമ്ബനികള്‍ക്കും സംസ്ഥാനമോ കേന്ദ്ര സര്‍ക്കാരോ അംഗീകരിച്ച ഒരു സ്റ്റാന്‍ഡിംഗ് ഓര്‍ഡര്‍ ഉണ്ടായിരിക്കേണ്ടത് നിര്‍ബന്ധമാണ്.തൊഴിലുടമയും തൊഴിലാളികളും തമ്മിലുള്ള നിയമനത്തിന്റെയോ കരാറിന്റെയോ വ്യവസ്ഥകള്‍ക്ക് വിധേയമായി, തൊഴിലുടമ നിശ്ചയിച്ചേക്കാവുന്ന അത്തരം കാലയളവുകളോ കാലയളവുകളോ തൊഴിലുടമ വീട്ടില്‍ നിന്ന് ജോലി ചെയ്യാന്‍ തൊഴിലുടമയെ അനുവദിച്ചേക്കാമെന്നാണ് ഡ്രാഫ്റ്റില്‍ പറയുന്നത്.ഒക്യുപേഷണല്‍ സേഫ്റ്റി, ഹെല്‍ത്ത്, വര്‍ക്കിംഗ് കണ്ടീഷന്‍ കോഡ്, 2020 പ്രകാരം വരുന്ന വ്യാവസായിക സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന എല്ലാവര്‍ക്കും ഇത് ബാധകമാണ്. 30 ദിവസത്തിനുള്ളില്‍ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ക്ഷണിക്കുന്നതിന് മന്ത്രാലയം വെള്ളിയാഴ്ചയാണ് കരട് പുറത്തിറക്കിയത്.പുതിയ വ്യവസായ ബന്ധ നിയമപ്രകാരം തൊഴില്‍ മന്ത്രാലയം സേവന മേഖലയ്ക്കായി സ്റ്റാന്‍ഡിംഗ് ഓര്‍ഡറുകള്‍ കൊണ്ടുവരുന്നത് ഇതാദ്യമാണ്. പുതിയ ലേബര്‍ കോഡുകള്‍ 2020 സെപ്റ്റംബറില്‍ പാര്‍ലമെന്റ് അംഗീകരിക്കുന്നതിന് മുമ്ബ്, മേഖലകളിലുടനീളം ഒരു സ്റ്റാന്‍ഡിംഗ് ഓര്‍ഡര്‍ ഉണ്ടായിരുന്നു. ഖനന, ഉല്‍‌പാദന മേഖലകള്‍ക്കായുള്ള കരട് മോഡല്‍ സ്റ്റാന്‍ഡിംഗ് ഓര്‍ഡറും മന്ത്രാലയം വെള്ളിയാഴ്ച പ്രസിദ്ധീകരിച്ചിരുന്നു.തൊഴിലുടമ നിശ്ചയിക്കുന്ന കാലയളവിലേക്കോ നിയമ വ്യവസ്ഥയുടെ അടിസ്ഥാനത്തിലോ തൊഴിലുടമയും തൊഴിലാളിയും തമ്മിലുണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തില്‍ വര്‍ക്ക് ഫ്രം ഹോം നടപ്പിലാക്കാമെന്നും കരട് വ്യവസ്ഥയില്‍ പറയുന്നു. ഈ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ വര്‍ക്ക് ഫ്രം ഹോം ജോലിയ്ക്ക് ഔപചാരിക സ്വഭാവം കൈവരും. ഐടി മേഖലയുടെ കാര്യത്തില്‍ തൊഴിലുടമയും ജീവനക്കാരനും തമ്മിലുള്ള കരാറിലൂടെയോ അല്ലെങ്കില്‍ നിയമന വ്യവസ്ഥകള്‍ അനുസരിച്ചോ പ്രവൃത്തി സമയം തീരുമാനിക്കാന്‍ സാധിക്കും.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team