ദാരിദ്രർ കൂടും – ലോകബാങ്ക് !
കോവിഡ് സൃഷ്‌ടിച്ച മാന്ദ്യം കടുത്തതാകുമെന്നു വിലയിരുത്തി ലോകബാങ്ക്. അടുത്തവര്‍ഷത്തോടെ ലോകത്ത് 15 കോടിയിലധികം ആളുകള്‍ തീവ്രദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തുമെന്ന് ലോകബാങ്ക് വ്യക്‌തമാക്കി. തൊഴില്‍ നഷ്‌ടവും വിവിധ മേഖലകളിലെ ബിസിനസ് നഷ്‌ടവും ഉള്‍പ്പെടെയുള്ള കാരണങ്ങളാകും ദാരിത്ത്രിനു വഴിവയ്‌ക്കുക. വ്യത്യസ്‌തമായ സമ്പത് വ്യവസ്‌ഥയിലേക്ക് പോകാന്‍ രാജ്യങ്ങള്‍ തയ്യാറെടുക്കണമെന്നും ലോകബാങ്ക് മുന്നറിയിപ്പ് നല്‍കി. കോവിഡിനെ തുടര്‍ന്ന് ഈവര്‍ഷംതന്നെ 8.8- 11.5 കോടി ആളുകള്‍ ദാരിദ്ര്യത്തിലാകുമെന്നും റിപ്പോര്‍ട്ടിലുണ്ട്.