ദിവസം മുഴുവൻ സൗജന്യമായി കോൾ ചെയ്യാം; അൺലിമിറ്റഡ് കോൾ ഓഫർ:അൺലിമിറ്റഡ് ആക്കി ബി എസ് എൻ എൽ  

പുതുവർഷത്തിൽ വൻ ഓഫറുകളാണ് ബിഎസ്എൻഎൽ ഉപഭോക്താക്കൾക്കായി അവതരിപ്പിക്കുന്നത്. കഴിഞ്ഞദിവസം അൺലിമിറ്റഡ് കോൾ ഓഫർ ബിഎസ്എൻഎൽ യഥാർത്ഥത്തിൽ ‘പരിധിയില്ലാതെ’ ആക്കി. നേരത്തെ അൺലിമിറ്റഡ് ഫോൺ കോൾ ഓഫർ വാങ്ങുന്നവർക്ക് പ്രതിദിനം 250 മിനിറ്റ് മാത്രമായിരുന്നു സൗജന്യമായി വിളിക്കാൻ ലഭിച്ചിരുന്നത്. ഇതിനു ശേഷം ഉപയോക്താക്കളുടെ പ്ലാൻ അനുസരിച്ച് തുക ഈടാക്കിയിരുന്നു.

ഈ നിബന്ധന ബിഎസ്എൻഎൽ എടുത്തുമാറ്റി. 2021 ജനുവരി 10 (ഞായറാഴ്ച) മുതൽ ഇത് പ്രാബല്യത്തിൽ വരും. ഇതോടെ അൺലിമിറ്റഡ് കോൾ ഓഫർ എടുക്കുന്ന ബിഎസ്എൻഎല്ലിന്റെ എല്ലാ പ്രീപെയ്ഡ്, പോസ്റ്റ് പെയ്ഡ് ഉപയോക്താക്കൾക്കും ദിവസം മുഴുവൻ സൗജന്യമായി ഫോൺ വിളിക്കാൻ സാധിക്കും. പുതിയ ഓഫർ പ്രഖ്യാപിച്ചതിന് പിന്നാലെ എഫ്‌യുപി പരിധിയെക്കുറിച്ച് ആശങ്കപ്പെടാതെ ഉപയോക്താക്കൾക്ക് ഇന്ത്യയ്ക്കകത്ത് അൺലിമിറ്റഡായി വോയിസ് കോളിങ് നടത്താനാകുന്ന പുതിയ റീചാർജ് പ്ലാനും ബിഎസ്എൻഎൽ പുറത്തിറക്കിയിട്ടുണ്ട്.

398 രൂപയുടെ പ്രീപെയ്ഡ് വൗച്ചർ പ്ലാനിൽ ഉപഭോക്താവിന് പരിധിയില്ലാത്ത വോയ്‌സ് കോളിങും ഡാറ്റ ആനുകൂല്യങ്ങളും , പ്രതിദിനം 100 എസ്എംഎസും ലഭിക്കും. അതേസമയം പ്രീമിയം,അന്തർ‌ദ്ദേശീയ,ഐ‌എൻ‌ നമ്പറുകളിൽ സൗജന്യമായി കോളുകൾ‌ ചെയ്യാൻ സാധിക്കില്ല. ഈ നമ്പറുകളിലേക്കും ഔട്ട്‌ഗോയിംഗ് കോളുകൾ‌ അല്ലെങ്കിൽ എസ്എംഎസുകൾക്ക് നിരക്കുകൾ ബാധകമാണ്. 2021 ജനുവരി 10 മുതൽ പ്ലാൻ ലഭ്യമാക്കും. 30 ദിവസമാണ് പ്ലാനിന്റെ കാലാവധി.

നിലവിൽ റിലയൻസ് ജിയോ, എയർടെൽ, വോഡഫോൺ ഐഡിയ (വി) എന്നീ ടെലികോം കമ്പനികൾ എല്ലാ പ്ലാനുകളിലും പരിധിയില്ലാത്ത വോയ്‌സ് കോളുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ജനുവരി 1 വരെ റിലയൻസ് ജിയോയ്ക്ക് എഫ്‌യുപി പരിധി / ഓഫ്-നെറ്റ് കോളിംഗ് ചാർജുകൾ ഉണ്ടായിരുന്നു. എന്നാൽ എയർടെൽ, വോഡഫോൺ ഐഡിയ എന്നിവയുമായി കിടപ്പിക്കുന്നതിന് ജിയോ ഈ പരിധി നീക്കംചെയ്യുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team