ദിവസവും ഒരു ഗ്ലാസ് ഓറഞ്ച് ജ്യൂസ്.. ഗുണങ്ങൾ ഏറെ…
ഓറഞ്ച് ഏവർക്കും പ്രീയപ്പെട്ട ഒരു ഫലമാണ് എന്നതിൽ സംശയമൊന്നുമില്ല. എന്നാൽ ഈ കാര്യങ്ങൾ കൂടെ അറിഞ്ഞാൽ നിങ്ങൾ ഈ ഫലത്തെ കൂടുതൽ ഇഷ്ടപ്പെടും.
ഏറ്റവും ആരോഗ്യപ്രദമായ ഒരു ഫലമാണ് ഓറഞ്ച്. നമ്മുടെ രാജ്യത്ത് വളരെ സുലഭമായി കൃഷി ചെയ്യപ്പെടുന്നതും ഏറ്റവും എളുപ്പത്തിൽ ലഭ്യമാകുന്നതുമാണിവ. തൊലികളഞ്ഞ് കഴിക്കാൻ ആണെങ്കിലും അല്ലെങ്കിൽ ജ്യൂസടിച്ച് കുടിക്കാൻ ആണെങ്കിലും ഇത് ഏറ്റവും രുചികരവും ആസ്വാദ്യകരവുമായിരിക്കും. വളരെ കുറച്ച് സമയം കൊണ്ട് തന്നെ നമുക്ക് വീട്ടിൽ തന്നെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ കഴിയുന്ന പാനീയങ്ങളിലൊന്നു കൂടിയാണ് ഓറഞ്ച് ജ്യൂസ്. വീട്ടിലെ ചെറിയ കുട്ടികൾ തുടങ്ങി പ്രായമായവർക്ക് വരെ ഓറഞ്ച് ജ്യൂസ് കുടിക്കാൻ ഇഷ്ടപ്പെടുന്നു. ഇതിൻറെ മധുരമുള്ള രുചിയെ പറ്റി മാത്രം എടുത്തു പറഞ്ഞാൽ പോരല്ലോ. ഇതിലടങ്ങിയിരിക്കുന്ന പോഷകങ്ങൾ രുചിയെക്കാൾ പതിന്മടങ്ങ് ഗുണങ്ങൾ ശരീരത്തിന് നൽകുന്നവയാണ്. നിങ്ങളുടെ ദൈനംദിന ഭക്ഷണക്രമത്തിൽ ഓറഞ്ച് ജ്യൂസ് ഉൾപ്പെടുത്തുന്നതു വഴി ശരീരത്തിന് നേടിയെടുക്കാൻ കഴിയുന്ന ആരോഗ്യ ഗുണങ്ങളെ പറ്റി അറിയാം.