ദിവസവേതന/കരാർ ജീവനക്കാർക്കും മുൻകൂർ ശമ്പളത്തിന് ഉത്തരവായി  

ഓണം പ്രമാണിച്ച് ഫുൾടൈം, പാർട്ട് ടൈം കണ്ടിജന്റ് ജീവനക്കാർ, വർക്ക് എസ്റ്റാബ്ലിഷ്മെന്റ് സ്റ്റാഫ്, എല്ലാ വകുപ്പിലെയും എസ്.എൽ.ആർ., എൻ.എം. ആർ ജീവനക്കാർ, എയ്ഡഡ് വിദ്യാലയങ്ങൾ, കോളേജുകൾ, പോളിടെക്നിക്കുകളിലെ ജീവനക്കാർ, അധ്യാപകർ ഉൾപ്പെടെയുള്ള സർക്കാർ ജീവനക്കാർക്ക് ആഗസ്റ്റിലെ ശമ്പളം മുൻകൂറായി വിതരണം ചെയ്യുന്നതിന് അനുമതി നൽകി സർക്കാർ ഉത്തരവായി.

ഇതിന്റെ അടിസ്ഥാനത്തിൽ വിവിധ വകുപ്പുകളിൽ ദിവസവേതന/ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന ജീവനക്കാർക്കും ആഗസ്റ്റിലെ മുഴുവൻ ശമ്പളവും 26, 27 തിയതികളിൽ അതതു വകുപ്പുകളിൽ നിന്ന് നൽകാൻ അനുമതി നൽകി. ജീവനക്കാർ അധികമായി തുക കൈപ്പറ്റുന്ന സാഹചര്യമുണ്ടായാൽ അത് തൊട്ടടുത്ത മാസത്തെ ശമ്പളത്തിൽ നിന്നും തിരികെ പിടിക്കുന്നതാണെന്നുള്ള സമ്മതപത്രം ബന്ധപ്പെട്ട ഡി.ഡി.ഒ. ലഭ്യമാക്കണമെന്നും ഉത്തരവിൽ നിഷ്‌കർഷിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team