ദീർഘകാലം വാലിഡിറ്റി നൽകുന്ന ബിഎസ്എൻഎൽ 4ജി ഡാറ്റ വൌച്ചറുകൾ
പൊതുമേഖലാ ടെലിക്കോം സേവനദാതാവായ ബിഎസ്എൻഎൽ (BSNL) തങ്ങളുടെ ഉപയോക്താക്കൾക്ക് ആകർഷകമായ പ്ലാനുകൾ നൽകുന്നുണ്ട്. അധികം പണം മുടക്കാതെ തന്നെ മികച്ച ആനുകൂല്യങ്ങൾ നൽകുന്ന പ്ലാനുകളാണ് ബിഎസ്എൻഎല്ലിനുള്ളത്. 4ജി സേവനങ്ങൾ രാജ്യത്ത് എല്ലായിടത്തും എത്തിക്കാൻ സാധിച്ചിട്ടില്ലെങ്കിലും ധാരാളം 4ജി ഡാറ്റ വൌച്ചറുകൾ ബിഎസ്എൻഎൽ നൽകുന്നുണ്ട്. കേരളത്തിൽ മികച്ച നെറ്റ്വർക്ക് ലഭ്യമാക്കുന്നുണ്ട് എന്നതിനാൽ ഈ ഡാറ്റ വൌച്ചറുകൾ കേരളത്തിൽ താമസിക്കുന്ന ആളുകൾക്ക് പ്രയോജനപ്പെടും.അടുത്ത 2 വർഷത്തിനുള്ളിൽ ഇന്ത്യയിൽ എല്ലായിടത്തും അതിവേഗം 4ജി വിന്യസിക്കാനാണ് ബിഎസ്എൻഎൽ പദ്ധതിയിട്ടിരിക്കുന്നത്.
ബിഎസ്എൻഎൽ 4ജി നെറ്റ്വർക്ക് ലഭിക്കുന്ന പ്രദേശത്താണ് നിങ്ങൾ താമസിക്കുന്നത് എങ്കിൽ തിരഞ്ഞെടുക്കാവുന്ന ചില 4ജി ഡാറ്റ വൌച്ചറുകളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്. ഇതിൽ ദീർഘകാല വാലിഡിറ്റിയുള്ള വൌച്ചറുകൾ ഉൾപ്പെടുന്നു. 411 രൂപ, 788 രൂപ, 1515 രൂപ എന്നീ നിരക്കുകളിലാണ് ബിഎസ്എൻഎൽ ഡാറ്റ വൌച്ചറുകൾ ലഭിക്കുന്നത്. ഒരു വർഷം വരെ വാലിഡിറ്റി നൽകുന്നവയാണ് ഈ ഡാറ്റ വൌച്ചറുകൾ.ബിഎസ്എൻഎൽ നൽകുന്ന 411 രൂപയുടെ ഡാറ്റ വൌച്ചർ പ്ലാൻ 90 ദിവസത്തെ വാലിഡിറ്റിയോടെയാണ് വരുന്നത്.
ഇതൊരു ഡാറ്റ വൗച്ചർ ആയതിനാൽ നിങ്ങൾക്ക് സർവ്വീസ് വാലിഡിറ്റി ലഭിക്കില്ല. നിലവിൽ ഏതെങ്കിലും ബേസിക് പ്ലാൻ ഉപയോഗിക്കുന്ന ആളുകൾക്ക് അധിക ഡാറ്റയ്ക്കായി ഈ പ്ലാനിനെ ആശ്രയിക്കാം. ദിവസവും 2 ജിബി ഡാറ്റയാണ് പ്ലാനിലൂടെ ലഭിക്കുന്നത്. 90 ദിവസത്തേക്ക് മൊത്തം 180 ജിബി ഡാറ്റയും ഈ പ്ലാൻ നൽകുന്നുണ്ട്. ദിവസവുമുള്ള 2 ജിബി ഡാറ്റ ലിമിറ്റ് അവസാനിച്ച് കഴിഞ്ഞാൽ ഇന്റർനെറ്റ് വേഗത 40 കെബിപിഎസ് ആയി കുറയുന്നു. കോളിങ്, എസ്എംഎസ് ആനുകൂല്യങ്ങൾ ഈ പ്ലാനിലൂടെ ലഭിക്കില്ല.ബിഎസ്എൻഎൽ നൽകുന്ന 788 രൂപ വിലയുള്ള പ്രീപെയ്ഡ് പ്ലാനിലൂടെ ഉപയോക്താക്കൾക്ക് 180 ദിവസത്തേക്ക് ഡാറ്റ ആനുകൂല്യങ്ങൾ ലഭിക്കും.
ഈ പ്ലാൻ റീചാർജ് ചെയ്യാനും ബേസിക് പ്ലാൻ വാലിഡിറ്റി ആവശ്യമാണ്. 788 രൂപ പ്ലാൻ മാത്രം റീചാർജ് ചെയ്താൽ സിം കാർഡ് ആക്ടീവേറ്റായി നിലനിർത്താൻ സാധിക്കില്ല. ഈ പ്ലാനിലൂടെയും ദിവസവും 2 ജിബി ഡാറ്റ വീതമാണ് ലഭിക്കുന്നത്. മൊത്തത്തിൽ 360 ജിബി ഡാറ്റയാണ് പ്ലാൻ നൽകുന്നത്. ദിവസവുമുള്ള 2 ജിബി ഡാറ്റ ഉപയോഗിച്ച് കഴിഞ്ഞാൽ വേഗത 40 കെബിപിഎസ് ആയി കുറയുന്നു. കോളിങ്, എസ്എംഎസ് ആനുകൂല്യങ്ങൾ പ്ലാനിലൂടെ ലഭിക്കില്ല.