ദുര്‍ഗാപൂജയ്ക്ക് മുന്നോടിയായി എആര്‍ ഫില്‍റ്ററുകളും ജിഫുകളും ഹാഷ്ടാഗുകളും അവതരിപ്പിച്ച് ഫെയ്‌സ്ബുക്കും ഇന്‍സ്റ്റാഗ്രാമും!!
ദുര്‍ഗാപൂജയ്ക്ക് മുന്നോടിയായി എആര്‍ ഫില്‍റ്ററുകളും ജിഫുകളും ഹാഷ്ടാഗുകളും അവതരിപ്പിച്ച് ഫെയ്‌സ്ബുക്കും ഇന്‍സ്റ്റാഗ്രാമും. ദുര്‍ഗാപൂജ ദിവസത്തോടനുബന്ധിച്ചുള്ള പോസ്റ്റുകള്‍ പങ്കുവെക്കുന്നതിനായി #DurgaPujo2020, #ShubhoMahalaya, #FBDurgaPujo, #IGDurgaPujo ഉള്‍പ്പടെയുള്ള ഹാഷ്ടാഗുകളാണ് തയ്യാറാക്കിയിരിക്കുന്നത്. ‘ഒന്നിച്ചുള്ള ആഘോഷത്തിന്റെ വികാര പ്രകടനങ്ങള്‍ പകര്‍ത്തുന്നത് മുതല്‍ ആളുകളെ ഒരുമിപ്പിക്കുന്നതിന് ഫെയ്‌സ്ബുക്കും അതിന്റെ ഫാമിലി ആപ്ലിക്കേഷനുകളും എല്ലായിപ്പോഴും ഒരു സുപ്രധാന പങ്ക് വഹിക്കാറുണ്ട്.’ ഫെയ്‌സ്ബുക്ക് ഇന്ത്യ പാര്‍ട്‌നര്‍ഷിപ്പ് മേധാവിയും ഡയറക്ടറുമായ മനിഷ് ചോപ്ര പറഞ്ഞു.
പൂജപരിക്രമ എന്നാണ് പുറത്തിറക്കിയ എആര്‍ ഇഫക്ടുകളില്‍ ഒന്നിന്റെ പേര്.പൂജയോടനുബന്ധിച്ചുള്ള പന്തല്‍ ആഘോഷങ്ങള്‍ വിര്‍ച്വലായി ആസ്വദിക്കാനാവും വിധമാണ് ഇത് തയ്യാറാക്കിയത്. ദുര്‍ഗപൂജ എന്ന പേരിലുള്ള ഇഫക്ടില്‍ തല ഇളക്കുന്നതിനനുസരിച്ച് ദുര്‍ഗയുടെ രൂപത്തില്‍ നിന്നും അസുരനായി മാറാന്‍ സാധിക്കുന്ന ഫില്‍റ്ററാണുള്ളത്. പൂജയോടനുബന്ധിച്ച് അവതരിപ്പിച്ച ജിഫ് റീല്‍സിലും ഇന്‍സ്റ്റഗ്രാം സ്റ്റോറീസിലും ഉപയോഗിക്കാവുന്നതാണ്. ഇത് പൂജ
എന്ന് സെര്‍ച്ച് ചെയ്താല്‍ ഫെയ്‌സ്ബുക്കിലും ഇന്‍സ്റ്റാഗ്രാമിലും കണ്ടെത്താം.