ധനമന്ത്രി 20 ലക്ഷം കോടി പാക്കേജ് വിശദീകരിച്ചു. പദ്ധതി ഇങ്ങനെ  

കോവിഡ് കാലത്ത് ലോക്ക്ഡൗണില്‍ രാജ്യം സതംഭിച്ചപ്പോള്‍ രാജ്യത്തെ പുനരുജ്ജീവിപ്പാന്‍ വേണ്ടി തയ്യാറാക്
കിയതാണ് പേക്കേജ് എന്നും ഇന്ത്യക്ക് ഇതുവഴി സ്വയംപര്യാപ്തത നേടണമെന്നും ഇന്നലെ പ്രധാനമന്ത്രി പറഞ്ഞിരുന്നു. പദ്ധതിയുടെ ലക്ഷ്യം സ്വയം പര്യാപ്തത കൈവരിക്കുക എന്നതു തന്നെയാണെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമും പാക്കേജ് വിശദീകരിച്ചുകൊണ്ട് പറഞ്ഞു.

പദ്ധതിയുടെ വിശദ വിവരെ താഴെ വിവരിക്കുന്നു.

ചെറുകിട സംരംഭങ്ങള്‍ക്ക് പ്രഖ്യാപിച്ച 6 ഇന പദ്ധതികളാള്‍ താഴെ വിശദമായി :-

ഇനം 1: 3 ലക്ഷം കോടി രൂപ വരെ ഈടില്ലാതെ വായ്പ

(45 ചെറുകിടക്കാര്‍ക്ക പ്രയോജനം ലഭിക്കും,
വായ്പക്ക് 4 വര്‍ഷം വരെ കാലാവധി,
പ്രയോജനം ഒക്ടോബര്‍ 31 വരെ ലഭിക്കും

ഇനം 2: കടക്കെണിയിലുള്ള സംരംഭകര്‍ക്ക് വായ്പ 2 ലക്ഷം പേര്‍ക്ക് പ്രയോജനം

– ഇക്വിറ്റി ഫണ്ടുകള്‍ MSME കളെ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യാന്‍ സഹായിക്കും.

ഇനം 3 : msme സംരംഭകര്‍ക്ക് സഹായം:

– സൂക്ഷ്മ – ചെറുകിയ – ഇടത്തരം സംരംഭങ്ങള്‍ക്ക് 50,000 കോടിയുടെ ഫണ്ട്
– സൂക്ഷ്മ – ചെറുകിട – ഇടത്തരം – സംരംഭങ്ങളുടെ നിര്‍വ്വചനം പുനര്‍ നിര്‍ണ്ണയിച്ചു.
– സൂക്ഷ്മ സംരംഭങ്ങളുടെ നിക്ഷേപം 25 ലക്ഷത്തില്‍ നി്ന്നും 1 കോടിയായി ഉയര്‍ത്തി.

ഇനം 4: msme നിക്ഷേപ പരിധി ഉയര്‍ത്തി

– ചെരുകിട സംരംഭങ്ങളുടെ നിക്ഷേപ പരിധി 5 കോടിയി്ല്‍ നിന്നും 10 കോടിയായി ഉയര്‍ത്തി
– ഇടത്തരം 10 കോടി യില്‍ നിന്നും 20 കോടിയിലേക്ക് ഉയര്‍ത്തി

ഇനം 5: 200 കോടിവരെയുള്ള കോണ്‍ട്രാക്ടുകള്‍ക്ക് ആഗോള ടെന്ഡര്‍ ഇല്ല.
ഇനം 6: EPF സ്ഥാപനങ്ങള്‍ക്ക് പണ ലഭ്യത

– EPF ഓര്‍ഗനൈസേഷന് 2500 കോടിയുടെ ധനസഹായം
– 72 ലക്ഷം ജീവനക്കാര്‍ക്ക് ഗുണഫലം
– 3 മാസത്തേക്ക് PF വിഹിതം 10 % കുറച്ചു.
– തൊഴിലാളികളുടെ EPF വിഹിതം 3 മാസം കൂടി സര്‍ക്കാര്‍ വഹിക്കും.
– വിട്ടില്‍ കൊണ്ടുപോവാനുള്ള വേതനം വര്‍ദ്ധിക്കും.
– NBFC, HFC, MFI എന്നിവക്ക് 30000 കോടിയുടെ പാക്കേജ്.

റിയല്‍ എസ്‌റ്റേറ്റ് പാക്കേജ്

= നഗര വികസന മന്ത്രാലയം മാര്‍ഗ്ഗനിര്‍ദ്ദേളങ്ങള്‍ നല്‍കും.
= നിലവിലെ പ്രൊജക്ടുകള്‍ പീര്‍ത്തിയാക്കാന്‍ 6 മാസം വരെ സാവകാശം.
= റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി നിശ്ചയിച്ച സമയ പരിധി നീട്ടി

സമയ പരിധി നീട്ടി

– ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാനുള്ള സമയപരിധി നവംബര്‍ 30 ലേക്ക് നീട്ടി
– ടാക്‌സ് ഓഡിറ്റ് തിയ്യതി ഒക്ടോബര്‍ 31 വരെ
– 25 % TDS കിഴിവിള്ളവ
– കോണ്‍ട്രാക്ട് പെയ്‌മെന്റ്, പ്രൊഫഷണല്‍ ഫീസ്, പലിശ, വാടക, ഡിവിഡന്റ്, കമ്മീഷന്‍, ബ്രോക്കറേജ്.

നികുതി ഇളവുകള്‍

-TDS, TCS നിരക്കുകള്‍ 25% വരെ കുറച്ചു
– 2021 മാര്‍ച്ച് 31 വരെ ബാധകം
-പ്രഖ്യാപിച്ച നികുതി ഇളവുകള്‍ നാളെമുതല്‍ പ്രാഭല്യം.
– നികുതിദായകര്‍ക്ക് 50000 കോടിയുടെ ഗുണഫലം ലഭിക്കും.
– TDS കിഴിവിന് കൂടുതല്‍ മാനദണ്ഡങ്ങള്‍

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team