നരച്ച മുടി കറുപ്പിയ്ക്കാന്‍ ഇനി പനി കൂർക്ക മതി
പനിക്കൂര്ക്കപനിക്കൂര്ക്ക ഡൈ തയ്യാറാക്കാം. ഇതിനായി വേണ്ടത് ഒരു പിടി പനിക്കൂര്‍ക്കയിലയാണ്. മുടി കറുപ്പിയ്ക്കാന്‍ മാത്രമല്ല, മുടി വളരാനും കോള്‍ഡ് പോലുള്ള പ്രശ്‌നങ്ങള്‍ അകറ്റാനും ഇത് നല്ലതാണ്.കറ്റാര്‍ വാഴ ജെല്‍ പനിക്കൂര്‍ക്കയിലയ്‌ക്കൊപ്പം ഒരു പിടി തുളസിയില, അല്‍പം കറ്റാര്‍ വാഴ ജെല്‍ എന്നിവ ചേര്‍ത്ത് അരച്ചെടുക്കണം. മുടിയുടെ ആരോഗ്യത്തിന് കറ്റാര്‍ വാഴ ഏറെ നല്ലതാണ്. തുളസിയ്ക്കും ഗുണങ്ങളേറെയാണ്.മുടിയ്ക്കായി ചായ മിശ്രിതംഒരു ടേബിള്‍ സ്പൂണ്‍ ചായപ്പൊടി, ഇത്ര തന്നെ കാപ്പിപ്പൊടി എന്നിയെടുത്ത് 2 ഗ്ലാസ് വെള്ളത്തിലിട്ട് തിളപ്പിയ്ക്കാം. ഇത് പകുതിയായി എടുക്കാം. കുറവ് തീയില്‍ ഇത് തിളപ്പിച്ച് വറ്റിയ്ക്കാം. ഇത് ഊറ്റിയെടുക്കാം.ഡൈ ഇതില്‍ ഹെന്ന പൗഡറും അല്‍പം ഇന്‍ഡിക പൗഡറും ചേര്‍ത്തിളക്കാം. ഇതില്‍ നെല്ലിക്കാപ്പൊടി ചേര്‍ക്കുന്നതും നല്ലതാണ്. ഇതിലേയ്ക്ക് അരച്ചു വച്ച ചേരുവ കൂടി ചേര്‍ത്തിളക്കി ഡൈ പരുവത്തിലാക്കാം.ഇരുമ്പ് ചീനച്ചട്ടിയില്ഈ മിശ്രിതം ഇരുമ്പ് ചീനച്ചട്ടിയില്‍ ഒരു രാത്രി മുഴുവന്‍ അടച്ച് വയ്ക്കാം. പിറ്റേന്ന് ഇത് മുടിയില്‍ പുരട്ടി 1 മണിക്കൂര്‍ ശേഷം ഷാംപൂവിടാതെ തന്നെ കഴുകാം.ഇത് രണ്ട് സ്റ്റൈപ്പായും ചെയ്യാം. രണ്ട് സ്റ്റെപ്പായി ചെയ്യുമ്പോള്‍ ആദ്യ മിശ്രിതത്തില്‍ ഇന്‍ഡിക പൗഡര്‍ അഥവാ നീലയമരി പൊടി ചേര്‍ക്കേണ്ടതില്ല.
