നികുതി ഘടന ഏത് തെരഞ്ഞെടുക്കും? പഴയതോ, പുതിയതോ?  

ടാക്സ് ലാഭിക്കാനുള്ള ചില മാർഗങ്ങൾIncome Tax FY25: നികുതി ആനുകൂല്യങ്ങൾ പരമാവധി നേടുക എന്നത് പലരുടെയും ലക്ഷ്യമാണ്. എന്നാൽ ഇതിനായി ഊർജ്ജിതമായ ചുവടുകൾ വെക്കുകയും, ടാക്സ് സേവിങ് തന്ത്രങ്ങൾ ഫലപ്രദമായി നടപ്പാക്കുകയും വേണം. ഇത്തരത്തിൽ വരുമാനത്തിലെ ഒരു പങ്ക് സേവ് ചെയ്യാനും, സാമ്പത്തിക സുസ്ഥിരതയിലേക്ക് എത്താനും സാധിക്കും.

ഇക്കഴിഞ്ഞ ഏപ്രിൽ മാസത്തിലാണ് പുതിയ സാമ്പത്തിക വർഷം ആരംഭിച്ചിരിക്കുന്നത്. ടാക്സ് ബിൽ കണക്കാക്കാനും, നികുതി നേട്ടങ്ങൾക്കായി പ്ലാൻ ചെയ്യാനും ഇനിയും സമയമുണ്ട്. ഒരു സാമ്പത്തിക വർഷത്തിലെ ഇൻവെസ്റ്റ്മെന്റ, സേവിങ്സ്, എക്സ്പൻസ് തുടങ്ങിയവയിൽ ടാക്സ് ഡിഡക്ഷൻ ക്ലെയിം ചെയ്യാൻ ആദായ നികുതി നിയമം അനുവദിക്കുന്നുണ്ട്.ചിലപ്പോൾ നിങ്ങളുടെ വേതനം വലിയ തോതിൽ ഉയർന്നു നിൽക്കുന്നതായി കാണാൻ സാധിക്കും. എന്നാൽ നികുതി അടക്കമുള്ള ഡിഡക്ഷൻസിന് ശേഷം നെറ്റ് സാലറി അത്ര ആകർഷണീയമാകണമെന്നില്ല.

ഇവിടെ ടാക്സ് സേവിങ് ഓപ്ഷൻസ് പ്രയോജനപ്പെടുത്തി ആകെയുള്ള ഗ്രോസ് സാലറി കുറയാതിരിക്കാൻ നടപടികൾ കൈക്കൊള്ളാവുന്നതാണ്. നികുതി ബാധക വരുമാനം, നികുതി ആനുകൂല്യങ്ങളിലൂടെ കുറയ്ക്കാനാണ് ശ്രമിക്കേണ്ടത്. എക്സംപ്ഷൻസ്, അലവൻസുകൾ, ഡിഡക്ഷൻസ് തുടങ്ങിയവ ഇത്തരത്തിൽ പ്രയോജനപ്പെടുത്താവുന്നതാണ്.ടാക്സ് ബ്രാക്കറ്റ് മനസ്സിലാക്കുക (Understanding Your Tax Bracket) എന്നതാണ് നികുതി നേട്ടത്തിനുള്ള ആദ്യ ചുവട്.

കാര്യക്ഷമമായ നികുതി ആസൂത്രണത്തിനായി നിങ്ങൾ ഏത് നികുതി സ്ലാബിലാണ് ഉൾപ്പെട്ടിരിക്കുന്നത് എന്നത് ആദ്യം മനസ്സിലാക്കുക. പഴയതും, പുതിയതുമായ നികുതി ഘടനകൾ വ്യക്തികൾക്ക് തെരഞ്ഞെടുക്കാനുള്ള ഓപ്ഷൻ ലഭ്യമാണ്.പുതിയ നികുതി ഘടനയിൽ (New Tax Regime) പൊതുവെ കുറഞ്ഞ നികുതി നിരക്കുളാണുള്ളത്. എന്നാൽ പഴയ നികുതി ഘടനയിൽ (Old Tax Regime) ലഭ്യമായിരുന്ന എച്ച്.ആർ.എ, എൽ.ടി.എ, സെക്ഷൻ 80C തുടങ്ങിയ ചില ഡിഡക്ഷൻസ് പുതിയ നികുതി ഘടനയിൽ ലഭ്യമല്ല എന്ന മറുവശവുമുണ്ട്. ആദായ നികുതി നിയമപ്രകാരം വിവിധ തരത്തിലുള്ള 70 ഡിഡക്ഷൻസ്, എക്സംപ്ഷൻസ് തുടങ്ങിയവ ലഭ്യമാമ്. സെക്ഷൻ 80C പ്രകാരം 1.5 ലക്ഷം രൂപ വരെയുള്ള ഡിഡക്ഷനും ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team