നിക്ഷേപത്തിന്റെ അടിസ്ഥാനത്തില്‍ അര്‍ബര്‍ സഹകരണ ബാങ്കുകളെ നാലായി തരം തിരിക്കാന്‍ റിസര്‍വ് ബാങ്ക്!
മുംബൈ: നിക്ഷേപത്തിന്റെ അടിസ്ഥാനത്തില്‍ അര്‍ബര്‍ സഹകരണ ബാങ്കുകളെ നാലായി തരം തിരിക്കാന്‍ റിസര്‍വ് ബാങ്ക് പഠന സമിതി ശുപാര്‍ശ.100 കോടി രൂപ വരെ നിക്ഷേപമുളളവ ഒന്നാം തട്ടിലും 100- 1,000 കോടി വരെ നിക്ഷേപം ഉളളവ രണ്ടാം തട്ടിലും 1,000-10,000 കോടി വരെ നിക്ഷേപം ഉളളവ മൂന്നാം തട്ടിലും 10,000 കോടിക്ക് മുകളില്‍ നിക്ഷേപം ഉളളവ നാലാം തട്ടിലും എന്ന രീതിയില്‍ അര്‍ബര്‍ സഹകരണ ബാങ്കിംഗ് സംവിധാനത്തെ തരം തിരിക്കാനാണ് സമിതിയുടെ ശുപാര്‍ശ.
അര്‍ബര്‍ ബാങ്കിംഗ് സംവിധാനത്തിന്റെയും അവയുടെ ഉപഭോക്താക്കളുടെയും സുരക്ഷ ഉറപ്പാക്കാനുളള നിരവധി ശുപാര്‍ശകളും സമിതിയുടെ റിപ്പോര്‍ട്ടിലുണ്ട്. നാല് തട്ടുകളില്‍ ഓരോ വിഭാഗത്തിലും വ്യത്യസ്തമായ നിയന്ത്രണ വ്യവസ്ഥകളാണ് റിപ്പോര്‍ട്ട് നിര്‍ദ്ദേശിക്കുന്നത്.
റിസര്‍വ് ബാങ്ക് വ്യവസ്ഥകള്‍ പാലിക്കാതിരിക്കുകയോ നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുകയോ പ്രതിസന്ധി നേരിടുകയോ ചെയ്യുന്ന ബാങ്കിനെ മറ്റൊരു അര്‍ബര്‍ സഹകരണ ബാങ്കുമായി ലയിപ്പിക്കാനും ശുപാര്‍ശയിലുണ്ട്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അര്‍ബര്‍ സഹകരണ ബാങ്കുകളുടെ നിയന്ത്രണത്തിനായി ഒരു അപ്പെക്സ് സ്ഥാപനം രൂപീകരിക്കാനും സാധ്യതയുണ്ട്. സാധാരണ ഗതിയില്‍ അര്‍ബന്‍ ബാങ്കുകള്‍ ലയിക്കാന്‍ തീരുമാനിച്ചാല്‍ റിസര്‍വ് ബാങ്ക് ഇടപെടേണ്ടതില്ലെന്നും റിപ്പോര്‍ട്ട് നിര്‍ദ്ദേശിക്കുന്നു.