നിങ്ങൾക്കുമാവാം മില്യനയർ – Mr. TNM JAWAD
BT | Hot Speak ൽ ഇന്നത്തെ അതിഥി :
_ Mr. TNM JAWAD _ (Founder, CEO, TNM Group)
TNM online solutions Pvt Ltd, TNM Accademy Pvt Ltd, TNM Auto Hub, TNM Sports Hub എന്നിവയെല്ലാം ആരംഭിച്ച TNM ഗ്രൂപ്പിന്റെ ഫൗണ്ടർ & ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ആണ് അദ്ദേഹം. ഇപ്പോൾ 24 വയസ്സ് മാത്രമുള്ള ഇദ്ദേഹത്തിന്റെ കമ്പനി ഇന്ന് ഇന്ത്യയിലെ ടോപ് 10 ലിസ്റ്റ് Web Development കമ്പനികളിൽ ഒന്നാണ്. 23 ഓളം രാജ്യങ്ങളിലെ 1000 ഓളം ബ്രാൻഡുകൾ കൈകാര്യം ചെയ്യുന്ന TNM ജവാദ് ഇപ്പോൾ ഒരു മില്യനെയർ കൂടിയാണ്.
വളരെ ചെറു പ്രായത്തിൽ തന്നെ മില്യനയർ വരെ ആയിത്തീരാൻ സാധിച്ച തന്റെ സ്വന്തം അനുഭവങ്ങളിലൂടെ ഹോട് സ്പീക്ക് ൽ അദ്ദേഹം നമ്മോടു സംസാരിക്കുന്നു. നിങ്ങൾക്കും ആവാം മില്യനയർ എന്ന വിഷയത്തിൽ “ബൂം ടൈംസ്” ന്റെ HOT SPEAK നു അഭിമുഖം അനുവദിച്ച അദ്ദേഹത്തിന് ആദ്യം നന്ദി പറയുന്നു. അഭിമുഖത്തിലേക്കു ഏവരെയും ശ്രദ്ധ ക്ഷണിക്കുന്നു.
___ Mr. TNM JAWAD (Founder, CEO, TNM Group)
Q1: > എങ്ങിനെയാണ് താങ്കളിൽ സംരംഭകൻ ഉണ്ടായത്?
പ്ലസ് ടു പഠനകാലം പ്രവാസം ഉപേക്ഷിച്ചു തിരിച്ചു വരേണ്ടി വന്ന ഉപ്പയോയിൽ നിന്നും കുടുംബത്തിന്റെ ഉത്തരവാദിത്വം എന്നിലേക്ക് മാറുന്നുവെന്ന് കണ്ടതായിരുന്നു എന്നെ ആദ്യമായി സംരംഭകൻ എന്ന ഗണത്തിലേക്ക് എത്തിച്ചത്. ആഗ്രഹിച്ചു എത്തിയതല്ല, അന്നത്തെ അവസ്ഥ എന്നെ അതിനു പ്രേരിപ്പിക്കുകയായിരുന്നു. എന്റെ ഉപ്പയുടെ അന്നത്തെ കയ്യിലുണ്ടായിരുന്ന ഒരുവിധം സമ്പാദ്യം മുഴുവനായി തന്നു എനിക്കൊരു ഓഫീസ് തരപ്പെടുത്തി. എനിക്ക് ഏറ്റവും പാഷൻ ആയി പത്താം ക്ലാസ് പഠനകാലം മുതൽ ഞാൻ കൊണ്ടുനടക്കുന്ന web designing and development എന്ന മേഖല തന്നെ തിരഞ്ഞെടുത്തു. അന്നേ അതെനിക്ക് വല്ലാത്തൊരു ക്രൈസ് ആയിരുന്നു. എന്നാൽ വളരെയധികം കഷ്ടപ്പെടേണ്ടി വന്നു. ഒരു നല്ല ഫിനാൻഷ്യൽ ബാക്കപ്പോ സഹായിക്കാൻ പറ്റിയ ആളുകളോ ബാങ്ക് ലോണുകളോ മറ്റൊന്നും ഇല്ലായിരുന്നു. അന്ന് ക്ലൈന്റ്‌സിനെ ഉണ്ടാക്കിയെടുക്കാനോ സ്റ്റാഫുകൾക്ക് ശമ്പളം കൊടുക്കാനോ ഫണ്ടിംഗ് കണ്ടെത്താനെല്ലാം വളരെയധികം ബുദ്ധിമുട്ടി. എന്നാൽ സീറോ ബാലൻസ് ൽ നിന്ന് തന്നെ നല്ലപോലെ കഠിനാദ്ധ്വാനം ചെയ്തപ്പോൾ ദൈവത്തിന്റെ സഹായത്താൽ എല്ലാം ശെരിയായി വന്നു.
ചുരുക്കത്തിൽ അത്ര ചെറിയ വയസ്സിൽ അത്ര നല്ലതല്ലാത്ത അവസ്ഥയും കയ്യിൽ നിന്നും വഴുതിപ്പോവുകയാണെന്നു തോന്നിയ ജീവിതവും തന്നെയാണ് എന്നെ സംരംഭകൻ ആവാൻ പ്രേരിപ്പിച്ചത്. അന്ന് എനിക്ക് എന്റെ കുടുംബത്തെ നോക്കണം എന്ന് മാത്രമായിരുന്നു ചിന്ത.
Q2: > "Love Your failures for those will make the real you" - താങ്കളുടെ തന്നെ വാക്കുകളെ താങ്കളുടെ അനുഭവങ്ങളിലൂടെ എങ്ങിനെ നോക്കിക്കാണുന്നു?
എന്റെതന്നെ ആ വാചകങ്ങൾ എന്റെ അനുഭവങ്ങളിൽ നിന്ന് തന്നെ ഞാൻ പറയാറുള്ളതാണ്. പരാജയങ്ങൾ എന്നത് ഞാൻ ഏറെ സ്നേഹത്തോടെ കൂട്ടുപിടിക്കുന്ന ഒരു കാര്യം തന്നെയാണ്. എപ്പോഴും ജയിച്ചു പോവാൻ എനിക്ക് ഇഷ്ട്ടമല്ല, പരാജയങ്ങളും നമ്മോടൊപ്പം ഉണ്ടാവണം, ഇപ്പോഴും എനിക്ക് ഇന്നുള്ളതിനേക്കാൾ മില്ലിയൻസിലധികം മേലെ പോവാൻ സാധിക്കും. എന്നാൽ വിജയങ്ങൾ മാത്രമായാൽ ഞാൻ മേലെ പോവില്ല, തോൽവികൾ overcome ചെയ്യാനും മറക്കാനും അതിനെ താലോലിക്കാനും കഴിഞ്ഞാൽ പരാജയങ്ങൾ പുറത്തുവരാതെ വിജയങ്ങൾ കൂടുതൽ ആസ്വാദകരമാവും.
പരാജയങ്ങൾ ആസ്വദിച്ചാൽ വീണ്ടും മുന്നിൽ വരുന്ന പരാജയങ്ങളിൽ നമ്മൾ തളരില്ല, മാത്രമല്ല നമ്മൾ അതിനെയെല്ലാം വളരെ കൂൾ ആയും തന്ത്രപരമായും അതിജീവിച്ചു കയറി പോരും. തോൽവികൾ തന്നെയായിരുന്നു എന്റെ ഏറ്റവും വലിയ ശക്തിയും വളർച്ചക്ക് ആക്കം കൂട്ടിയ വലിയ ഘടകവും, സത്യത്തിൽ എന്റെ ഊർജ്ജംവും!. തോൽവികളെക്കുറിച്ചു ഞാൻ ഇങ്ങനൊരു വാചകം പറയാൻ തന്നെ കാരണവും ഇത്ര കൂടുതൽ സംസാരിക്കാനും കാരണം ഞാൻ തോൽവികളിലൂടെ വളർന്നതുകൊണ്ടാവാം. എന്നെ ബിസിനെസ്സിൽ സജ്ജീവമായി നിർത്തിയതും ആ ഊർജ്ജം തന്നെയാണ്. പിന്നെ ഞാൻ നേരത്തെ പറഞ്ഞപോലെ പഴയ പരാജയപ്പെട്ടു തകർന്നടിയുന്ന ഞങ്ങളുടെ കുടുംബ ജീവിതം എന്റെ കണ്മുൻപിൽ എപ്പോഴും നിറഞ്ഞു നിൽക്കും, അതെന്നെ കൂടുതൽ കരുത്തനാക്കാറാണ്.
Q3: > താങ്കളുടെ റോൾ മോഡൽ ആരാണ് ?
ഞാൻ ആരെയും റോൾ മോഡൽ ആയി എടുക്കാത്ത ആൾ ആണ്, അത് മറ്റൊന്നും കൊണ്ടല്ല, എല്ലാവരിൽ നിന്നും നമ്മൾ പഠിക്കുക എന്നിട്ടു നമ്മൾ നമ്മളാവാൻ ശ്രമിക്കുക, നമ്മളെക്കൊണ്ട് പറ്റുന്നതിലെ ഏറ്റവും മികച്ചതാവാൻ മാത്രം ശ്രമിക്കുക, ലോകത്തു തന്നെ മുൻ നിരയിൽ വരണമെന്ന് നമ്മൾ ആഗ്രഹിക്കുക, അതിനു വേണ്ടി മറ്റുളള എല്ലാ മികച്ചവരിൽ നിന്നും പഠിക്കുക!.
Q4: > ബിസിനെസ്സ് ആരംഭ കാലയളവിൽ എന്തായിരുന്നു താങ്കളിലെ യുവ സംരംഭകനെ പ്രചോദിപ്പിച്ചു കൊണ്ടിരുന്നത്?
ഉമ്മയാണ് എന്റെ ഏറ്റവും വലിയ പ്രചോദനം. തളർന്നിരുന്നപ്പോൾ എല്ലാം “നീ ഉഷാറാവേഡാ” എന്നൊന്ന് വന്നു പറഞ്ഞാൽ, അതിലും വലിയ പ്രചോദനങ്ങൾ ഒന്നും കിട്ടാൻ ഇല്ലായിരുന്നു. പിന്നെ ഇരുപതാം വയസ്സുവരെ വാടക വീട്ടിലായിരുന്നു ഞാൻ, എന്നാൽ പത്തൊൻപതാം വയസ്സിൽ തന്നെ ഒരു കടവും ഇല്ലാതെ അന്നത്തെ അവസ്ഥയിൽ സ്വപ്നം പോലും കാണാൻ പറ്റുമെന്നു കരുതിയിരുന്നില്ലാത്ത ഒരു വീട് വാങ്ങിച്ചു മറ്റു പണികളെല്ലാം ചെയ്തു അടുത്ത കൊല്ലം അതിലേക്കു മാറി. ഏതൊരാളുടെയും ജീവിതത്തിലെ വലിയ ആഗ്രഹങ്ങൾ തന്നെയാവും സ്വന്തമായ ഒരു വീടെന്ന സ്വപ്നം, അന്ന് ഞാനതു ചെയ്തു എന്നത് എന്നെ സംബന്ധിച്ചിടത്തോളം ഒരിക്കലും നടക്കുമെന്ന് തോന്നാത്ത mountain task ആയിരുന്നു. അത്തരം സ്വപ്നങ്ങളൊക്കെ എന്റെ ഉറക്കങ്ങൾ പോലും മാറ്റിയവെച്ചു കഠിനാദ്ധ്വാനം ചെയ്യാൻ പ്രേരിപ്പിച്ചു കൊണ്ടിരുന്നു. അതുപോലെ നേരത്തെ പറഞ്ഞ എന്റെ ലൈഫിൽ വന്ന കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും ഒക്കെത്തന്നെയാണ്.
Q5: > മില്യനയർ എന്ന സ്വപ്നം താങ്കൾ സംരംഭകത്വ ആരംഭ കാലങ്ങളിൽ തന്നെ ലക്ഷ്യങ്ങളായി കണ്ടിരുന്നോ?
സത്യം പറഞ്ഞാൽ ഞാൻ അപ്പോഴും ഇപ്പോഴും ഒരു കോടീശ്വരനാവണം, ആഡംബര ജീവിതം വേണം, ഒരുപാട് കാറുകൾ, മില്ലിയനയർ എന്നിങ്ങനെ വലിയ ചിന്തകൾ ഒന്നും ഇല്ലായിന്നു. ഞാൻ പറഞ്ഞില്ലേ, അന്നത്തെ കഷ്ടപ്പാടിൽ നിന്നും കര കേറണം, കുടുംബത്തെ നോക്കണം, ഒരു ചെറിയ വീട് വെക്കണം, എന്റെ സ്ഥാപനങ്ങളിലുള്ള എല്ലാ സ്റ്റാഫുകൾക്കും കറക്റ്റ് ആയി ശമ്പളം കൊടുക്കണം, വാടക കൊടുക്കണം, മറ്റു ചിലവുകൾ കണ്ടെത്തണം എന്നൊക്കെയായിരുന്നു ശ്രദ്ധകൾ. എന്നാൽ സ്വപ്‌നങ്ങൾ ഒരുപാടുണ്ട്, പക്ഷെ ഞാൻ ബേസിക് ആയ കാര്യങ്ങളിലായിരുന്നു ഏറ്റവും കൂടുതൽ ശ്രദ്ധിച്ചത്. ഇത് ഭംഗിയായി നടന്നാൽ എല്ലാ ദിവസവും നമുക്ക് സുഖമായി ഉറങ്ങാം. അപ്പോൾ അത്തരത്തിൽ മില്യണയർ എന്നൊരു കാഴ്ചപ്പാട് എനിക്ക് ഉണ്ടായിരുന്നില്ല, അത്തരം ഒരു ലക്ഷ്യമല്ല എന്നെ നയിച്ചിരുന്നത്. തുടക്കൽ ഏതൊരു സംരംഭകനും ഇത്തരത്തിൽ ചിന്തിക്കാതെ ബേസിക് കാര്യങ്ങൾ ഒരു മുടക്കവും കൂടാതെ നടക്കാൻ വേണ്ടി മാത്രം ശ്രമിക്കണം എന്നാണു എനിക്ക് പറയാനുള്ളതും, ബാക്കിയൊക്കെ തനിയെ വരും.
Q6: > താങ്കളെ മില്യനയർ ആക്കിയ ആ സക്‌സസ് മന്ത്രങ്ങൾ എന്തെല്ലാമായിരുന്നു?
ഈ കൊറോണ കാലം തന്നെ നമ്മെ പഠിപ്പിച്ചത് ഒന്നും ശാശ്വതമല്ല എന്നാണു, എന്റെ തന്നെ മൂന്നു സ്ഥാപനം അടച്ചിട്ടിരിക്കുകയാണ്, ആകെ IT കമ്പനി മാത്രമാണ് ഇപ്പോൾ വർക്ക് നടക്കുന്നത്. പിന്നെ മില്യനയർ ആവാൻ വേണ്ടി ഞാൻ ഒന്നും ചെയ്യാറില്ല, എന്നാൽ ഞാൻ വലിയ success ആണെന്നൊന്നും പറയുന്നില്ല; എന്തെങ്കിലും ആയിട്ടുണ്ടെങ്കിൽ അതിനു ഞാൻ ചെയ്തത് “be patient”; ക്ഷമയോടെ ഇരിക്കുക എന്നത് തന്നെയാണ്. ക്ഷമ തന്നെയാണ് 4 കമ്പനിയുമായി ഇന്നുള്ള TNM Group നെ സാധ്യമാക്കിയത്. എല്ലാ ബുദ്ധമുട്ടുകളിലും പ്രതിസന്ധികളിലും ക്ഷമയോടെ കാത്തിരുന്നു എന്നതാണ് അത്തരം എല്ലാ ബുദ്ധിമുട്ടുകളെയും അതിജീവിക്കാൻ എന്നെ സാഹായിച്ചതും. അതുകൊണ്ട് എന്തൊക്കെ സംഭവിച്ചാലും നമ്മുടെ ലക്ഷ്യത്തിലേക്കു ക്ഷമയുടെയും നല്ല പ്ളാനിങ്ങോടെയും നമ്മൾ കാത്തിരിക്കുക, പ്രവർത്തിച്ചു കൊണ്ടിരിക്കുക. അത്രേ ഞാൻ ചെയ്യാറുള്ളൂ…
Q7: > മില്യനയർ മൈൻഡ് സെറ്റ് ഉണ്ടാക്കാൻ എന്തെല്ലാം നിർദ്ദേശങ്ങളാണ് സംരംഭകർക്കു നൽകാനുള്ളത്?
ആദ്യം തന്നെ നമ്മൾ ചെയ്യേണ്ടത് നമ്മുടെ ചിന്തകൾ ആ ലെവലിലേക്കു എത്തിക്കണം എന്നുള്ളതാണ്. അതിനായി നമ്മൾ മെച്യുരിറ്റി ഡെവലപ്പ് ചെയ്യണം. ഇതിനു നിങ്ങൾ പരാജയപ്പെടും എന്ന് ഉറപ്പുള്ള ബിസിനെസ്സുകളോ ടാസ്ക്കുകളോ ഏറ്റെടുത്ത് ചെയ്യുക. ഇത് ഒട്ടും സ്കോപ്പില്ലാത്ത ബിസിനെസ്സുകൾ ചെയ്യുക എന്ന് തെറ്റിദ്ധരിക്കരുത് കേട്ടോ, എവിടെയെങ്കിലും ഒരു സാത്യത എങ്കിലും ഉണ്ട് എന്ന് തിരിച്ചറിയുന്ന റിസ്കുള്ള കാര്യങ്ങളോ റിസ്‌ക്കുള്ള ബിസിനെസ്സുകളോ ഏറ്റെടുത്തു ചെയ്യുക. അത് നിങ്ങളെ മെച്യുരിറ്റി ഉള്ള ആളുകളാക്കി മാറ്റും. വിജയിക്കാൻ സാധ്യത കുറവായതു കൊണ്ടാണ് പലരും പല ബിസിനെസ്സുകളിലേക്കും വരാത്തത്. എന്നാൽ എല്ലാവരും കടന്നു ചെല്ലാൻ മടിക്കുന്ന ഇടങ്ങളിലല്ലേ നമുക്ക് സുസ്ഥിരമായ വിജയം ഉണ്ടാവുക. വ്യത്യസസ്ഥ വഴികൾ എടുക്കുക എന്നത് നമുക്ക് കൂടുതൽ വളരാനുള്ള അവസരങ്ങൾ നൽകുന്നു എന്നുള്ളതാണ്.
മില്യനയർ മൈൻഡ്‌സെറ്റ് എന്നത് വലിയ അളവിൽ ഫണ്ട് വരുമ്പോഴും ഇതൊന്നും ഒന്നുമല്ല എന്ന് നമുക്ക് തോന്നണം. അതിനായി ഒരുപാട് ഫണ്ട് വരാൻ സാധ്യതയുള്ള ബിസിനസ് നിങ്ങൾ ആരംഭിച്ചു ആ ഫണ്ട് നിങ്ങളുടെ കയ്യിൽ നിന്ന് തന്നെ നമ്മുടെ ബിസിനെസ്സിനായി ചിലവാകണം, ശമ്പളമായും മറ്റു നിങ്ങളുടെ കമ്പനിക്കു വേണ്ടിയും ഒക്കെ അത് നിങ്ങൾ തന്നെ വിനിയോഗിക്കുമ്പോൾ നിങ്ങളുടെ മനസ്സും മറ്റും വീണ്ടും വീണ്ടും broad ആവും broader ആവും. അങ്ങിനെ വലിയ വിശാലമായ മാനസിക അവസ്ഥയിലേക്ക് നിങ്ങൾ എത്താൻ ഞാൻ എപ്പോഴും recommend ചെയ്യുക റിസ്ക് ആയ ബിസിനസ്സും കാര്യങ്ങളും ചെയ്യുക, പണം ബിസിനസിന്റെ ആവശ്യങ്ങൾക്കായി തന്നെ ചിലവാക്കുക, ചിലവാക്കി പഠിക്കുക എന്നുള്ളതാണ്. ഇങ്ങനെ ചിലവാക്കാൻ പഠിച്ചു കഴിഞ്ഞാൽ നാളെ ഇങ്ങനെ വലിയ സ്വപ്‌നങ്ങൾ കാണണം നമുക്ക് സാധിക്കും. മാത്രമല്ല അത്തരം സാഹചര്യങ്ങൾ വന്നാൽ നമ്മൾ സ്വന്തമായി എങ്ങിനെ ഇതൊക്കെ കൈകാര്യം ചെയ്യാം എന്നും നമുക്ക് തന്നെ ഒരു ബോധ്യവും കൈവഴക്കവും കോൺഫിഡൻസ് വരും.
പിന്നീട് നമുക്ക് ഇത്ര മില്യൺ ഒക്കെ ഈസി ആയി ബിസിനെസ്സിലേക്കു കൊണ്ടുവരാൻ പാറ്റുമെന്നും അത് എന്നെക്കൊണ്ടു കൈകാര്യം ചെയ്യാൻ സാധിക്കുമെന്നും എന്നും ആവും. അപ്പോഴേ നിങ്ങൾ ആ ഒരു മൈൻഡ്‌സെറ്റിലേക്കു എത്തിക്കാണും. ഒരു hundred or two hundred million എന്റെ അക്കൗണ്ടിൽ credit വരുന്നത് എനിക്ക് ചിന്തിക്കാൻ പറ്റുന്നുണ്ട്. എനിക്കാ ബിസിനെസ്സ് മാനേജ് ചെയ്യാൻ പാറ്റും എന്നുള്ള കോൺഫിഡൻസും വരും. ഇത് പെട്ടെന്നൊരു സുപ്രഭാതത്തിൽ ഉണ്ടാവുന്നതല്ല,മറിച്ചു ഘട്ടം ഘട്ടമായി നമ്മൾ വളർത്തി എടുക്കേണ്ടതാണ്. അതിനായി നമ്മുടെതന്നെ ബിസിനെസ്സിൽ ഇന്നോവേഷനും diversification ഉം ഒക്കെ കൊണ്ട് വരാനുള്ള ബ്രോഡർ ആയ ചിന്തകളെ വളർത്താൻ പറ്റണം.
Q8: > താങ്കളുടെ മേഖലയിൽ നിന്നും തീർത്തും വ്യത്യസ്തമായ Auto hub ലേക്കും Sports hub ലേക്കും എത്തിയത് എങ്ങിനെയാണ്? ഇവ രണ്ടും ഇത്ര പെട്ടെന്നുതന്നെ വലിയ ചർച്ചയും വൻ വിജയവും ആക്കിയതിന്റെ രഹസ്യവും?
ഇത് വളരെ interesting ആയ ചോദ്യമാണ്. ഞാൻ IT കമ്പനി തുടങ്ങിയതിനു ശേഷം തുടങ്ങിയത് അക്കാഡമി ആയിരുന്നു. പിന്നീട് ഓട്ടോ ഹബ്ബും സ്പോർട്സ് ഹബ്ബും.
ഇതിൽ വലിയൊരു കാര്യം എന്നുപറഞ്ഞാൽ PK കുഞ്ഞാലിക്കുട്ടി സർ എന്റെ ഒരു വലിയ സപ്പോർട്ടർ ആണ്. ഇപ്പോൾ കഴിഞ്ഞ എന്റെ കല്യാണത്തിന് കൂടെ നിന്ന് ഒരു കാരണവരെപ്പോലെ എന്റെ നിക്കാഹ് നടത്തിയ ആളാണ് അദ്ദേഹം. പണ്ട് മിനിസ്റ്റർ ആയിരുന്നപ്പോഴും ഇപ്പോൾ MP ആയിട്ടുള്ളപ്പോഴും കാണുമ്പോഴൊക്കെ എന്നോട് ചോദിക്കുന്ന ഒരു ചോദ്യമാണ് “എന്താണ് ജവാദേ പുതിയ diversification ഉള്ളത്” എന്ന്. ലോകത്തു വലിയ നിലയിൽ എത്തിയ എല്ലാ ബിസിനെസ്സുകാരെയും എടുത്തു നോക്കിയാൽ അവർ ഒരു കാര്യത്തിൽ മാത്രം നിന്ന് ബിസിനസ് ചെയ്തിട്ടില്ല. അവർ ഒന്നെങ്കിൽ അവരുടെ തന്നെ ബ്രാൻഡിനെ diversify ചെയ്യാൻ നോക്കിയിട്ടുണ്ട്, അല്ലെങ്കിൽ diversified ആയ ഇന്ടസ്ട്രിയിലുള്ള പ്രൊഡക്ടുകളെ അവർ acquire ചെയ്തിട്ടുണ്ട്. മൈക്രോസോഫ്ട് ആയിക്കഴിഞ്ഞാലും ഫേസ്ബുക് ആയിക്കഴിഞ്ഞാലും അല്ലെങ്കിൽ jeba zooz ആയിക്കഴിഞ്ഞാലും, ഏതെടുത്താലും… ഇപ്പോൾ ആമസോൺ പ്രോഡക്റ്റ് മാത്രമല്ല അവർ വിഡിയോ ഓൺ ഡിമാൻഡ്, ഫയർ സീക് പോലുള്ള കാര്യങ്ങൾ എന്റർടൈൻമെന്റിലും ഒക്കെ വന്നല്ലോ, ഇത് ഡിഫറെൻറ് വെർട്ടിക്കിൾസിൽ നമ്മൾ ചിന്തിച്ചാൽ അതിന്റെ പ്രധാനപ്പെട്ട ഗുണം എന്താണെന്ന് വെച്ച് കഴിഞ്ഞാൽ, നമ്മൽ പറയാറുള്ള പോർട്ടഫോളിയോ മാനേജ്‌മന്റ് ആണ് അത്. എന്റെ തന്നെ നാല് കമ്പനികളിൽ മാർച്ചു മാസം IT കമ്പനിക്ക് എപ്പോഴും മികച്ചതാണ്. എന്നാൽ മറ്റു ബിസിനെസ്സുകൾക്കു ഒരിക്കലും മാർച്ചു മികച്ചതാവില്ല. ഇപ്പോൾ ജൂൺ – മഴയുള്ള കാലാവസ്ഥകളിലേക്കായാൽ എന്റെ
Auto hub മോശമായിരിക്കും, അത്ര തന്നെ വണ്ടികൾ വന്നോളാണമെന്നില്ല, എന്നാൽ എന്റെ അക്കാഡമിയും IT കമ്പനിയും അത് മേക്കപ്പ് ചെയ്യും.
സ്പോർട്സ് ഹബ്ബിനായാലും ഇതേപോലെ സീസനൽ ആയ മാറ്റങ്ങൾ ഉണ്ടാവാം. അപ്പോൾ Multiple ആയി ബിസിനെസ്സ് തുടങ്ങിയാൽ ഒന്നിൽ മോശമായാലും മറ്റുള്ളവയിൽ നമുക്ക് പിടിച്ചു നിൽക്കാം ഈ സ്ട്രാറ്റജി തന്നെയാണ്. ഓട്ടോ ഹബ് ആയാലും സ്പോർട്സ് ഹബ് ആയാലും ഞാൻ അതൊന്നും പാഷൻ ആയി ചിന്തിച്ചു തുടങ്ങിയത് അല്ല, ബിസിനസ് എന്ന നില്ക്കു തന്നെ തുടങ്ങിയതാണ്. എന്നാൽ IT ഞാൻ എന്റെ പാഷൻ ആയി തന്നെയായിരുന്നു തുടങ്ങിയത്. വണ്ടികളോടും സ്പോർട്സിനോടും ഇഷ്ട്ടമുണ്ട് എന്നാൽ ഇഷ്ടവും പാഷനും വ്യത്യാസപ്പെട്ടിരിക്കുന്നു. ആ ഇഷ്ട്ടം കൊണ്ട് മാത്രം നമുക്ക് passionate ആയി ബിസിനസിനെ കാണാൻ കഴിയില്ല, അതുകൊണ്ട് ഓട്ടോ ഹബ്ബും സ്പോർട്സ് ഹബ്ബും അക്കാഡമിയും തുടങ്ങാനുള്ള കാരണം തീർച്ചയായും business തന്നെയാണ്. അതിൽ നാലും ക്രൈസിസിൽ ആവുന്ന അവസരങ്ങൾ വളരെ വിദൂരമാവാം, എന്നാൽ മറ്റു പലതിനെയും ഇത്തരം മോശം സാഹചര്യങ്ങൾ പിടിപെടാം. അതുകൊണ്ട് diversification കൊണ്ടുവന്നാൽ ഏതെങ്കിലും ഒന്നിൽ നിന്നെങ്കിലും എനിക്ക് ഇൻകം വരും. എന്റെ revenue ഒരിക്കലും സ്റ്റോപ്പ് ആവില്ല. അപ്പോൾ ഞങ്ങൾ IT യിൽ നിന്നും തീർത്തും വ്യത്യസ്തമായ ഇൻഡസ്ടറി ആവണം അടുത്ത ബിസിനസ് എന്നും ചെയ്യുകയാണെങ്കിൽ sure click വേണം എന്നും തീരുമാനിച്ചു. അതിനായി പ്ലാൻ തയ്യാറാക്കി മാർക്കറ്റ് സ്റ്റഡി നടത്തി.
വിശദമായ പ്രോസസ്സുകളിലൂടെ തന്നെയാണ് ഇതെല്ലാം ആരംഭിച്ചത്. വിശദമായ ഒരു മാർക്കറ്റ് സ്റ്റഡി നടത്തിയിട്ടാണ് ഞാൻ ഏതൊരു ബിസിനസ്സും തുടങ്ങാറ്. ടർഫ് തുടങ്ങിയത് പയ്യാരമ്പലം ബീച്ചിൽ രണ്ടു ടർഫ് ഉള്ളിടത്തു തന്നെയാണ്. പലരും എന്നോട് പറഞ്ഞിരുന്നു എന്തിനാ രണ്ടെണ്ണം ഉള്ള അവിടെത്തന്നെ തുടങ്ങിയത് എന്ന്. എന്നാൽ അവരോട് നിങ്ങൾ കാത്തിരിക്കൂ എന്നാണു ഞാൻ പറഞ്ഞിരുന്നത്. കാരണം അവ രണ്ടിനെക്കുറിച്ചും പഠിച്ചു അതിലൊന്നും ഇല്ലാത്ത മറ്റു മികച്ച സൗകര്യങ്ങളും പ്രത്യേകതകളും കൂടുതൽ മികച്ച സാധ്യതകളുമാണ് ഞങ്ങൾ കൊണ്ടുവന്നത്. ഏറ്റവും വലുതും മികച്ചതുമാവണമെന്നും ഇത് ഒരു പുതിയ എക്സ്പീരിയൻസ് ആളുകൾക്ക് നൽകാണാമെന്നും ഞങ്ങൾ ആഗ്രഹിച്ചു. സാധാരണ ഒരു ടർഫിൽ ഇറക്കുന്നതിന്റെ മൂന്നിരട്ടി ഞാൻ അതിൽ ഇൻവെസ്റ്റ് ചെയ്തു. ലോകത്തു തന്നെ ഏറ്റവും വലിയ ഫുട്ബോൾ ബെയ്‌സ് ചെയ്ത ഇന്റസ്റ്റാഗ്രാം പേജ് ആയ 433 കേരളത്തിന് തന്നെ അഭിമാനമായ ഏറ്റവും മികച്ച ടർഫ് എന്ന രീതിയിൽ അവർ അതിൽ പോസ്റ്റ് ചെയ്തു. വേൾഡ് വൈഡ് ആയി അഞ്ചര ലക്ഷം ആളുകൾ അത് ലൈക് ചെയ്തു. ലോകത്തിലെ തന്നെ മികച്ച കളിക്കാർ പോലും ഉള്ള പേജ് ആണ് അത്.
സ്പോർട്സ് ഹബ് തുടങ്ങിയത് പണമുണ്ടാക്കുക എന്നതിനൊപ്പം തന്നെ ഏറ്റവും മികച്ച ഫെസിലിറ്റികൾ കൂടെ കൊടുക്കുക എന്നുക്കൂടെ ഉണ്ട്. ഏറ്റവും മികച്ച പ്ലാൻ ഉണ്ടാകുക എന്നതാണ് ഏറ്റവും വലിയ കാര്യം. ഞാൻ ഓട്ടോ ഹബ് തുടങ്ങിയതു റോഡിൽ നിന്നും കുറച്ചു താഴേക്കായി സാധാരണ വാഹനങ്ങളൊന്നും വരാൻ മടിക്കുന്നതും മറ്റു ബിസിനെസ്സുകൾക്കൊന്നും യാതൊരു സാധ്യതയും ഇല്ല എന്നും എല്ലാവരും വിശ്വസിക്കുന്നതുമായ സ്ഥലത്താണ്. സ്ഥലത്തിന്റെ ഉടമ പോലും ഇത് ക്ലിക്ക് ആവുമോ എന്ന് സംശയിച്ചിരുന്നു. എന്നാൽ ഞങ്ങൾക്ക് അതവിടെ വിജയിപ്പിക്കാനുള്ള മികച്ച പ്ലാൻ ആദ്യമേ ഒരുക്കിയിരുന്നു. എല്ലാത്തിനും നല്ല പ്ലാൻ ഉണ്ടാക്കും എന്നതാവണം നമ്മുടെ ആദ്യത്തെ ജോലി। ഒപ്പം മികച്ച ഒരു മാർക്കറ്റ് പഠനവും വേണം। ആരോ പറഞ്ഞ പോലെ ഒരു പ്രോഡക്റ്റ് ഉണ്ടാക്കി കസ്റ്റമേഴ്സിനെ തിരയുന്നതിനു പകരം ജനങ്ങൾക്ക് വേണ്ട സാധനങ്ങൾ ഉണ്ടാക്കുക എന്നതാണ് ഉറപ്പുള്ള വിജയത്തിന് ഏറ്റവും മികച്ചത്. അതിനു കഴിയുന്നത്ര മികവും പുതുമയും നൽകുക എന്നത് പ്രധാനപ്പെട്ടതാണ്।
Q9: > എന്തൊക്കെയാണ് താങ്കളുടെ മാർക്കറ്റിംഗ്, ബ്രാൻഡിംഗ്, അഡ്വെർടൈസിങ് രീതികൾ?
ഞാൻ സാധാരണ ചെയ്യാറ് IT കമ്പനിക്ക് വേണ്ടി സോഷ്യൽ മീഡിയ വഴിയുള്ള പ്രൊമോഷനുകൾ മാത്രമാണ്. Paid ക്യാമ്പയ്‌ജിനുകൾ ഒന്നും ചെയ്യാറില്ല. ഫേസ്ബുക് വഴി പോസ്റ്റുകൾ ടാഗ് ചെയ്യും. അതിൽ അയ്യായിരത്തോളം ആളുകളുള്ള പേജ് ആണ്।ആയതിനാൽ എങ്ങിനെ ആയാലും ഒരു വിധം നല്ല എണ്ണം ആളുകളിലേക്ക് എത്തും. ഫോണിൽ പതിനായിരത്തിലധികം നമ്പർ ഉണ്ട്, അതിൽ ഏറ്റവും അടുത്തറിയുന്ന രണ്ടായിരത്തി അഞ്ഞൂറിലധികം വരുന്ന ആളുകൾക്ക് എന്തായാലും ഡെയിലി ഒരു പോസ്റ് എങ്കിലും ബ്രോഡ്കാസ്റ് മെസ്സേജ് പോവും. വാട്സ്ആപ്പ് സ്റ്റാറ്റസുകൾ ഒരു ആയിരമാളെങ്കിലും കാണും. ഇത് ഡെയിലി രണ്ടോ മൂന്നോ നാലോ സ്റ്റാറ്റസ് സ്ഥിരം വെക്കും. പിന്നെ ഇൻസ്റ്റാഗ്രാമിൽ നാലഞ്ചു പ്രൊഫൈൽ ഉണ്ട് കമ്പനികളുടെയും എന്റെയും എല്ലാമായി. അഞ്ചു പ്രൊഫൈലിലും പോസ്റ്റുകൾ ചെയ്യും ഹാഷ് ടാഗുകൾ ചെയ്യും, സ്റ്റാറ്റസുകൾ വെക്കും. ഒരു എണ്ണായിരത്തോളം ഫോള്ളോവെർസ് അവിടെയും കാണും. പിന്നെ ലിങ്ക്ഡ് ഇൻ വഴിയും പ്രൊമോഷൻ ചെയ്യുന്നു. ഓട്ടോ ഹ്യൂബ്ബും, സ്പോർട്സ് ഹ്യൂബ്ബും, അക്കാദമിക്കും hoarding, paler advertisement, തുടങ്ങിയ രീതികളിൽ ഓഫ്‌ലൈൻ അഡ്വെർടൈസ്‌മെന്റുകളും ചെയ്യാറുണ്ട്. IT കമ്പനിക്ക് ഓൺലൈൻ പ്രൊമോഷനുകൾ മാത്രമാണ് ചെയ്യാറ്.
Q10: > താങ്ങളെ inspire ചെയ്ത പുസ്തകങ്ങൾ, വ്യക്തികൾ, എന്തെങ്കിലും പ്രത്യേക സംഭവങ്ങൾ?
എന്നെ ഏറ്റവും കൂടുതൽ ഇന്സ്പിരെ ചെയ്തത് റോബിൻ ശർമ്മ ആണ്. അദ്ദേഹത്തിന്റെ വിഡിയോകൾ ഞാൻ ഒരു വിധം മുഴുവനായിത്തന്നെ കണ്ടിട്ടുണ്ടാവും. എന്റെ കമ്മ്യൂണിക്കേഷൻ സ്കിൽ നന്നാക്കാൻ അദ്ദേഹം ഉപകരിച്ചിട്ടുണ്ട്. എന്നെ അദ്ദേഹത്തിന്റെ ചിന്തകൾ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്. പിന്നെ Simon Sinek, Brendon Burchard, TD Jakes- ഒരു ബിഷപ്പ് ആണ്, Antony Robbins, Vishen Lekhiyani അങ്ങനെ ഒരുപാട് പേരുടെ വിഡിയോകൾ സ്വാധീനിച്ചിട്ടുണ്ട്. പിന്നെ മഹേന്ദ്ര സിങ് ധോണി എന്നെ ഏറ്റവും അതികം സ്വാധീനിച്ച വ്യക്തിയാണ്. ഞാൻ അദേഹത്തിന്റെ ഒരു ഹാർഡ് കോർ ഫാൻ ആണ്. അദ്ദേഹത്തിന്റെ 200 ആ മതു മാച്ച് ഞാൻ U.A.E. യിൽ പോയി കണ്ടിട്ടുണ്ട്. ഒരു ധോണി ഭ്രാന്തൻ എന്ന് വേണമെങ്കിൽ പറയാം. അദ്ദേഹത്തിന്റെ ഒരുപാട് ക്വാളിറ്റികളും എന്നെ വല്ലാതെ ഇഷ്ട്ടപ്പെടുത്താൻ കാരണമായിട്ടുണ്ട്. കളി ജയിച്ചാൽ ക്രെഡിറ്റ് എല്ലാവര്ക്കും കൊടുക്കും തെറ്റാൽ അതിന്റെ ഉത്തരവാദിത്വം ക്യാപ്ഷൻ എന്ന നിലക്ക് ഏറ്റെടുക്കും. പിന്നെ ആൾ നല്ല കൂൾ ആണ്. …
Q11: > TEDx ൽ feature ചെയ്ത താങ്കൾ ആ അനുഭവം പങ്കുവെക്കാമോ?
ഏതൊരു സംരംഭകനെപ്പോലെയും എന്റെയും ഒരു വലിയ ആഗ്രഹമായിരുന്നു TEDx ൽ സംസാരിക്കണമെന്നത്. ബിറ്റർ ഇന്ത്യ, ഫിനാൻഷ്യൽ എക്സ്പ്രസ്സ്, യുവർ സ്റ്റോറി പോലുള്ള മികച്ച ന്യൂസ് പോർട്ടലുകളിൽ എന്നെക്കുറിച്ചു ആർട്ടിക്കിളുകൾ വന്നപ്പോൾ TEDx നിന്നും ഒരു കാൾ വരാൻ വല്ലാതെ ആഗ്രഹിച്ചിരുന്നു.
അപ്പോഴാണ് TEDx visata യിൽ നിന്നും കാൾ വന്നത്. അത് എനിക്ക് വലിയ ഒരു അനുഭവം തന്നെയായിരുന്നു. കൂടാതെ TEDx നമ്മുടെ പ്രൊഫൈൽ മികച്ചതാവാൻ ഒരുപാട് സഹായിച്ചു. TEDx എന്ന് പറയുമ്പോൾ തന്നെ അതിനു പ്രത്യേകിച്ചൊരു ബഹുമാനമാണ്.
Q12: > താങ്കളുടെ ഹോബി എന്തെല്ലാമാണ്?
ഇപ്പോൾ ബിസിനസ് തന്നെയാണ് ഹോബി, കാരണം മറ്റൊന്നിനും ഇപ്പോൾ ടൈം കിട്ടാറില്ല. പിന്നെ ക്രിക്കറ്റ് നല്ലപോലെ കളിക്കും. മ്യൂസിക് ഒരു പാഷൻ ആണ്. കീബോർഡിസ്റ് ആണ് , പിൻനോയ്സ്റ് ആണ്, കമ്പോസ് ചെയ്യും വായിക്കും, വീഡിയോസ് കാണും, പുസ്തക വായന വളരെ കുറവാണ്. അതെന്റെ ഏറ്റവും മോശം ഒരു ക്വാളിറ്റി ആണ്. എന്നാൽ പകരം ഞാൻ മികച്ച എഴുത്തുകാരുടെയോ സ്‌പീക്കർസിന്റെയോ ഒക്കെ വീഡിയോകൾ കാണാറാണ് പതിവ്.
Q13: > ഭാവി ബിസിനസ് പ്ലാനുകൾ എന്തെല്ലാമാണ്?
ഞങ്ങൾ ഒരു സൗത്ത് ആഫ്രിക്കയിലെ വലിയൊരു കമ്പനിയുമായി സഹകരിച്ചു ഒരു പുതുയ പ്രൊജക്റ്റ് വരുന്നുണ്ട്. അത് ഇന്ത്യയിലും സൗത്ത് ആഫ്രിക്കയിലും ക്വത്തറിലും ഒരു പുതിയ ആപ്പ് ലോഞ്ച് ചെയ്യാൻ ഒരുങ്ങുന്നുകയാണ്. അതൊരു വലിയ പോർജെക്ട ആണ്. അതിന്റെ രെജിസ്ട്രേഷനും മറ്റു വർക്കുകളും നടന്നുകൊണ്ടിരിക്കുകയാണ്. അതിനാൽ കൂടുതൽ വിവരങ്ങൾ പുറത്തു വിടാൻ ആയിട്ടില്ല. ഉടൻ അറിയിക്കും.
അഭിമുഖം തയ്യാറാക്കിയത് :
റിയാസ് കുങ്കഞ്ചേരി
http://wa.me/919744916913
(Ph.D Research Scholar in Branding Strategy)