നിയന്ത്രണങ്ങളിൽ മാറ്റം, പുതിയവ ഇങ്ങനെ!
ലോക്ക്ഡൌൺ വലിയ സാമ്പത്തിക സാമൂഹിക പ്രത്യാഘാതം സൃഷ്ടിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ തുടർന്നെ പറ്റൂ എന്നും നിയന്ത്രണങ്ങളിൽ ചില മാറ്റങ്ങൾ വരുത്തി എന്നും മുഖ്യമന്ത്രി അറിയിച്ചു.
ഇളവുകൾ
- ബക്രീത് പ്രമാണിച്ച് ഡി മേഖലയിൽ തിങ്കളാഴ്ച ഒരു ദിവസം കടകൾ തുറക്കാം
- A, B മേഖലകളിൽ അവശ്യ സാധനങ്ങൾ
വിൽക്കുന്ന കടകൾ അല്ലാത്തവർക്ക് തിങ്കൾ മുതൽ വെള്ളി വരെ തുറന്ന് പ്രവർത്തിക്കാൻ അനുമതി.
- എ ,ബി കാറ്റഗറിയില്‍ ഇലക്‌ട്രോണിക് ഷോപ്പുകള്‍, വീട്ടുപകരണങ്ങള്‍ വില്‍ക്കുന്ന കടകള്‍ എന്നിവ രാവിലെ 7 മുതൽ രാത്രി 8 മണിവരെ തുറക്കാന്‍ അനുമതി നല്‍കി.
- ഹോസ്റ്റലുകളിൽ താമസത്തിന് അനുമതി
- A, B കാറ്റഗറിയിൽ ബാർബർ ഷോപ്പുകൾക്ക് അനുമതി ;സ്റ്റാഫ് വാക്സിൻ എടുത്തിരിക്കണം
- എ ,ബി കാറ്റഗറിയില്‍പ്പെട്ട സ്ഥലങ്ങളില്‍ ബ്യൂട്ടി പാര്‍ലറുകള്‍ തുറക്കാൻ അനുമതി
- വിശേഷ ദിവസങ്ങളിൽ ആരാധനാലയങ്ങളിൽ 40 പേർക്ക് വരെ പ്രവേശിക്കാം
- ആരാധനാലയങ്ങളിൽ പ്രവേശനം ഒരു ഡോസ് വാക്സിനെങ്കിലും എടുത്തവർക്ക് മാത്രം
- A, B മേഖലകളിൽ സിനിമാ ചിത്രീകരണത്തിന് അനുമതി