നെക്സ്റ്റ് ജനറേഷന്‍ റോഗ് സ്മാര്‍ട്ട്ഫോണ്‍ 4 അവതരിപ്പിക്കുന്നതിനായി അസ്യൂസ് തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍.  

നെക്സ്റ്റ് ജനറേഷന്‍ റോഗ് സ്മാര്‍ട്ട്ഫോണ്‍ 4 (Asus Rog Phone 4) അവതരിപ്പിക്കുന്നതിനായി അസ്യൂസ് തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ മാസം ഇത് ഗീക്ക്ബെഞ്ച് സര്‍ട്ടിഫിക്കേഷനില്‍ പ്രത്യക്ഷപ്പെടും ചില വിശദാംശങ്ങള്‍ വെളിപ്പെടുത്തുകയും ചെയ്യ്തിരുന്നു. അടുത്തിടെ വെയ്‌ബോയില്‍ ഒരു സ്മാര്‍ട്ട്ഫോണിന്‍റെ ചിത്രം കമ്ബനി കാണിച്ചിരുന്നു. ഇപ്പോള്‍, 3 സി സര്‍ട്ടിഫിക്കേഷന്‍ വെബ്സൈറ്റില്‍ മൈസ്മാര്‍ട്ട്പ്രൈസ് ഈ സ്മാര്‍ട്ട്ഫോണ്‍ കണ്ടെത്തിയിരുന്നു. ഇത് ഈ സ്മാര്‍ട്ഫോണിന്‍റെ ഫാസ്റ്റ് ചാര്‍ജിംഗ് സവിശേഷത വെളിപ്പെടുത്തുന്നു.

3 സി സര്‍ട്ടിഫിക്കേഷനില്‍ അസ്യൂസ് റോഗ് സ്മാര്‍ട്ട്ഫോണ്‍ 4

ASUS_I005DA എന്ന മോഡല്‍ നമ്ബറിലാണ് അസ്യൂസ് റോഗ് ഫോണ്‍ 5 ഹാന്‍ഡ്‌സെറ്റ് പ്രത്യക്ഷപ്പെട്ടത്.കമ്ബനി ഇതിനെക്കുറിച്ച്‌ എന്തെങ്കിലും വ്യക്തമാക്കുന്നതുവരെ കൂടുതലൊന്നും ഇപ്പോള്‍ പറയുവാന്‍ കഴിയില്ല. എന്നാല്‍, ഇതേ മോഡല്‍ നമ്ബര്‍ സ്മാര്‍ട്ട്ഫോണ്‍ മുമ്ബ് ഗീക്ക്ബെഞ്ച് സര്‍ട്ടിഫിക്കേഷന്‍ സന്ദര്‍ശിച്ചിരുന്നു. മാത്രമല്ല, 65W ഫാസ്റ്റ് ചാര്‍ജിംഗ് സപ്പോര്‍ട്ടുമായി വരുന്ന ഈ സ്മാര്‍ട്ട്ഫോണ്‍ പട്ടികപ്പെടുത്തിയിരിക്കുകയാണ്. ഈ ഹാന്‍ഡ്‌സെറ്റ് 5 ജി കണക്റ്റിവിറ്റിയെ സപ്പോര്‍ട്ട് ചെയ്യുമെന്നും പറയപ്പെടുന്നു. എന്നാല്‍, ലിസ്റ്റിംഗില്‍ വരുന്ന ഈ ഹാന്‍ഡ്സെറ്റിനെ കുറിച്ച്‌ കൂടുതല്‍ വിശദാംശങ്ങളൊന്നും ഇപ്പോള്‍ ലഭ്യമല്ല.

മുമ്ബത്തെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍, വരാനിരിക്കുന്ന ഈ ഗെയിമിംഗ് ഹാന്‍ഡ്‌സെറ്റിന് പുതിയ ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 888 SoC പ്രോസസറായിരിക്കും മികച്ച പ്രവര്‍ത്തനക്ഷമത നല്‍കുന്നത്. ആന്‍ഡ്രോയിഡ് 11 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലായിരിക്കും ഇത് പ്രവര്‍ത്തിപ്പിക്കുന്നത്. കൂടാതെ, കമ്ബനി പങ്കിട്ട പോസ്റ്റര്‍ ചിത്രം ഫോണില്‍ എഡ്ജ്-ടു-എഡ്ജ് ഡിസ്പ്ലേ അവതരിപ്പിക്കുമെന്ന് അവകാശപ്പെട്ടു. വരാനിരിക്കുന്ന ഈ ഗെയിമിംഗ് സ്മാര്‍ട്ഫോണിന് കമ്ബനി പുതിയ പേര് നല്‍കുമെന്ന് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

കൂടുതല്‍ വായിക്കുക: പോക്കോ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് വിലക്കിഴിവുമായി വരുന്നു ഫ്ലിപ്കാര്‍ട്ട് ബിഗ് സേവിംഗ്സ് ഡേ സെയില്‍

സ്നാപ്ഡ്രാഗണ്‍ 865+ ചിപ്‌സെറ്റുമായി വരുന്ന ഈ ഹാന്‍ഡ്‌സെറ്റ് ഓഗസ്റ്റില്‍ മുന്‍ഗാമിയായ റോഗ് ഫോണ്‍ 3 ക്കൊപ്പം ഇന്ത്യയില്‍ വന്നു. 8 എംപി വീഡിയോ റെക്കോര്‍ഡിംഗ്, 13 എംപി അള്‍ട്രാ-വൈഡ് ആംഗിള്‍ ലെന്‍സ്, 5 എംപി സെന്‍സര്‍ എന്നിവ സപ്പോര്‍ട്ട് ചെയ്യുന്ന 64 എംപി മെയിന്‍ ലെന്‍സ് അടങ്ങുന്ന ട്രിപ്പിള്‍ റിയര്‍ ക്യാമറ സെറ്റപ്പാണ് ഈ സ്മാര്‍ട്ട്ഫോണില്‍ വരുന്നത്. 6,000 mAh ബാറ്ററിയാണ് റോഗ് ഫോണ്‍ 3 യുടെ മറ്റൊരു പ്രധാന സവിശേഷത. ഇത് 30W ഫാസ്റ്റ് ചാര്‍ജിംഗിനെ സപ്പോര്‍ട്ട് ചെയ്യുന്നു. മുന്‍വശത്ത്, ഫോണില്‍ 144Hz ഡിസ്‌പ്ലേ ഉണ്ട്. ഈ കമ്ബനിയുടെ മുന്‍പത്തെ റോഗ് ഫോണുകളുടെ ഡിസ്പ്ലേ പോലെത്തന്നെ ഇതിനും ഉയര്‍ന്ന റിഫ്രഷ് റേറ്റ് ലഭിക്കുമെന്ന് പ്രതീക്ഷിക്കാം.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team