നെക്‌സോണ്‍ ഇവിയുടെ വേരിയന്റുകള്‍ക്ക് ടാറ്റ വില വര്‍ധിപ്പിച്ചു!
നെക്‌സോണ്‍ ഇവിയുടെ വേരിയന്റുകള്‍ക്ക് ടാറ്റ വില വര്‍ധിപ്പിച്ചു. നെക്‌സോണ്‍ ഇവിയുടെ എക്‌സ്.സെഡ് പ്ലസ്, എക്‌സ്.സെഡ് പ്ലസ് ലക്‌സ് വേരിയന്റുകള്‍ക്ക് 26,000 രൂപ വരെയാണ് വില വര്‍ധിപ്പിച്ചത്. ഇന്ത്യന്‍ വിപണിയിലെ വിലക്കുറഞ്ഞ ഇലക്‌ട്രിക് കാറാണ് നെക്‌സോണ്‍ ഇവി. നെക്‌സണ്‍ ഇവി 30.2 കിലോവാട്ട്‌സ് ലിഥിയം അയണ്‍ ബാറ്ററിയാണ് ഉപയോഗിക്കുന്നത്.
127 ബി.എച്ച്.പി. കരുത്തും 245 എന്‍.എം. ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കാന്‍ മോട്ടറിനാകും. റിവേര്‍സ് ക്യാമറ, സണ്‍റൂഫ്, റെയിന്‍ സെന്‍സിങ് വൈപ്പര്‍, ഓട്ടോമാറ്റിക് ഹെഡ്‌ലൈറ്റുകള്‍ എന്നിവ കാറിന്റെ സവിശേഷതകളാണ്. ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ എന്നിവയുള്ള 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്‌ന്‍മെന്റ് യൂണിറ്റും റോട്ടറി ഡ്രൈവ് മോഡ് സെലക്‌ടറും നെക്‌സണ്‍ ഇ.വിക്ക് നല്‍കിയിട്ടുണ്ട്. ഡ്രൈവ്, സ്‌പോര്‍ട്ട് എന്നിങ്ങനെ രണ്ട് ഡ്രൈവിങ് മോഡുകളുണ്ട്.