നോക്കിയ പ്യുര്‍ബുക്ക് എക്സ്14 വൈകാതെ ഇന്ത്യന്‍ വിപണിയില്‍!
നോക്കിയ ലാപ്ടോപ്പ് വിഭാഗത്തിലേക്ക് തിരികെ എത്തുന്നു. നോക്കിയയുടെ ഏറ്റവും പുതിയ ലാപ്ടോപ്പായ പ്യുര്‍ബുക്ക് എക്സ്14 വൈകാതെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. ഇതിനകം തന്നെ ലാപ്ടോപ്പിന്റെ ടീസര്‍ പുറത്ത് വന്നിട്ടുണ്ട്. നോക്കിയ പ്യുര്‍ബുക്ക് എക്സ് 14 ന്റെ പ്രൊഡക്‌ട് പേജ് ഫ്ലിപ്പ്കാര്‍ട്ടില്‍ വന്നുകഴിഞ്ഞു. ഈ ഡിവൈസ് ഫ്ലിപ്പ്കാര്‍ട്ട് എക്സ്ക്ലൂസീവ് ആയി ലോഞ്ച് ചെയ്യുമെന്നും സൂചനകളുണ്ട്.
നോക്കിയ പ്യുര്‍ബുക്ക് എക്സ് 14 ന് ഏകദേശം 50,000 രൂപയോളം വിലയാണ് പ്രതീക്ഷിക്കുന്നത്. ഷവോമി എംഐ നോട്ട്ബുക്ക് 14, ഹോണര്‍ മാജിക്ബുക്ക് എന്നിവയ്‌ക്കെതിരെ ആയിരിക്കും ഈ ഡിവൈസ് ഇന്ത്യന്‍ വിപണിയില്‍ മത്സരിക്കുക. പുറത്തിറങ്ങാനിരിക്കുന്ന നോക്കിയ പ്യുര്‍ബുക്ക് എക്സ് 14 ലാപ്‌ടോപ്പ് പേര് സൂചിപ്പിക്കുന്നത് പോലെ മികച്ചൊരു ഡിസ്പ്ലെയുമായിട്ടാണ് വരുന്നത്.