നോക്കിയ 5.4 ഉടൻ എത്തുമെന്നു സൂചന
നോക്കിയ 5.3 പുറത്തിറങ്ങിയിട്ട് മാസങ്ങള്‍ ആയില്ല. അപ്പോഴേക്കും ഈ സ്മാര്‍ട്ട് ഫോണിന് പിന്‍ഗാമിയായി മറ്റൊരു ഫോണ്‍ കൂടി നോക്കിയ കുടുംബത്തില്‍ നിന്ന് വരുകയാണ്. തീര്‍ച്ചയായും നോക്കിയ 5.4 തന്നെയാണ് അത്. ഫോണ്‍ പുറത്ത് ഇറങ്ങുന്നതിന്‍്റെ മുന്‍പ് തന്നെ ഫോണിന്‍്റെ വിശദാംശങ്ങള്‍ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടുണ്ട്. നോക്കിയ ബ്രാന്‍ഡ് എച്ച് എം ഡി ഗ്ലോബല്‍ ഏറ്റെടുത്തതിനു ശേഷം ഇന്ത്യയില്‍ ആദ്യമായി പുറത്തിറക്കിയ ഫോണ്‍ നോക്കിയ 5.3 ആയിരുന്നു.
ഡിസ്പ്ലേ
നോക്കിയയുടെ വിവരങ്ങള്‍ ചോര്‍ത്തുന്ന കാര്യത്തില്‍ പേരുകേട്ട നോക്കിയ പവര്‍ യൂസര്‍ (Nokiapoweruser) പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം, പ്രതീക്ഷിച്ചതിലും വേഗത്തില്‍ നോക്കിയ 5.4 എത്തും. നോക്കിയ 5.3ല്‍ നിന്ന് 5.4 എത്രത്തോളം വിത്യസ്തമാകുമെന്ന കാര്യം റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നില്ല. എന്നാല്‍ ചില കാര്യങ്ങള്‍ 5.3ന് സമാനമായിരിക്കും. 6.4 ഇഞ്ച് വലുപ്പമുള്ള പഞ്ച്-ഹോള്‍ ഡിസ്പ്ലേ ആയിരിക്കും നോക്കിയ 5.4ന്. റിപ്പോര്‍ട്ടുകള്‍ വിശ്വാസ യോഗ്യമാണെങ്കില്‍ നോക്കിയ 5.3യേക്കാള്‍ ചെറിയ ഡിസ്പ്ലേ ആയിരിക്കും പുതിയ ഫോണിന്. 6.55 ഇഞ്ച് ഡിസ്പ്ലേ ആണ് 5.3ന് ഉണ്ടായിരുന്നത്.
റീഫ്രെഷ് റേറ്റ്
നോക്കിയ 5.4 ഡിസ്‌പ്ലേയില്‍ 90 ഹെര്‍ട്സ് റീഫ്രെഷ് റേറ്റ് ഉണ്ടാകുമോയെന്ന കാര്യവും വ്യക്തമല്ല. എച്ച്‌എംഡി ഗ്ലോബല്‍ അതിന്റെ സ്മാര്‍ട്ട്‌ഫോണുകളുടെ ഡിസ്‌പ്ലേകളില്‍ ഉയര്‍ന്ന റിഫ്രെഷ് റേറ്റ് കൊണ്ടുവരുന്നതില്‍ പിന്നോക്കമാണ്.
സാങ്കേതിക വിദ്യയുടെ കാര്യത്തിലും 5.4ല്‍ നിന്ന് കൂടുതലൊന്നും പ്രതീക്ഷിക്കേണ്ടന്നാണ് വിവരം
സ്റ്റോറേജ്
നോക്കിയ 5.4 രണ്ട് കോണ്‍ഫിഗറേഷനുകളിലായിരിക്കും ലഭ്യമാകുക. രണ്ട് മോഡലുകളിലും 4 ജിബി റാം ആയിരിക്കും . 64 ജിബി, 128 ജിബി എന്നിങ്ങനെ രണ്ട് വ്യത്യസ്ത സ്റ്റോറേജുകളില്‍ ഫോണ്‍ ലഭ്യമാണ്.
ക്യാമറ
കുറച്ചു കൂടി മികച്ച ക്യാമറ നോക്കിയ 5.4ല്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. സെന്‍സറുകളുടെ എണ്ണം നാല് ആകാനാണ് സാധ്യത. 13 എംപിയുള്ള പ്രധാന ക്യാമറ, 5 എംപിയുള്ള സെക്കന്‍ഡറി ക്യാമറ, രണ്ട് 2 എംപി ക്യാമറ എന്നിവയായിരുന്നു നോക്കിയ 5.3യുടെ ക്യാമറ. മികച്ച സെല്‍ഫിയെടുക്കാനായി പിന്‍വശത്ത് 8 എംപി ക്യാമറയുമുണ്ട്.