നോർഡ് N10 5ജി യും നോർഡ് N100 മായ് വൺ പ്ലസ് !  

പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം പുത്തന്‍ നോര്‍ഡ് ഫോണുകളെ ഈ മാസം 26-ന് വണ്‍പ്ലസ് അവതരിപ്പിക്കും. വണ്‍പ്ലസ് അവതരിപ്പിക്കാനൊരുങ്ങുന്നത് നോര്‍ഡ് N10 5ജി, നോര്‍ഡ് N100 ഫോണുകളാണ്. റിപ്പോര്‍ട്ട് അനുസരിച്ച്‌ ഇതില്‍ നോര്‍ഡ് N10 5ജിയ്ക്ക് നോര്‍ഡിനേക്കാള്‍ വില കൂടുതലും നോര്‍ഡ് N100-ന് നോര്‍ഡിനേക്കാള്‍ വില കുറവും ആയിരിക്കും.

അതെ സമയം നോര്‍ഡ് ഇതുവരെ വില്പനക്കെത്താത്ത അമേരിയ്ക്കന്‍ വിപണിയാണ് വണ്‍പ്ലസ് നോര്‍ഡ് N10 5ജി ലക്‌ഷ്യം വയ്ക്കുന്നതെന്ന് ടിപ്പ്സ്റ്റര്‍മാരുടെ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. എന്നാല്‍, ഇന്ത്യയിലും നോര്‍ഡ് N10 5ജി വില്പനക്കെത്തുന്നു.

നോര്‍ഡ് N10 5ജി-യില്‍ നോര്‍ഡിനേക്കാള്‍ വലിപ്പമുള്ള 6.49-ഇഞ്ച് ഫുള്‍-HD+ ഡിസ്പ്ലേ ആണ് പ്രതീക്ഷിക്കുന്നത്. ഈ ഡിസ്‌പ്ലേയുടെ റിഫ്രഷ് റേറ്റ് 90Hz ആയിരിക്കും.6 ജിബി റാമും 128 ജിബി ഓണ്‍ബോര്‍ഡ് സ്റ്റോറേജും നോര്‍ഡ് N10 5ജിയ്ക്കുണ്ടാകും.നോര്‍ഡിന്റെ ഒക്ട-കോര്‍ ക്വാല്‍കോം സ്നാപ്പ്ഡ്രാഗണ്‍ 765G SoC പോസസ്സറിന് പകരം നോര്‍ഡ് N10 5ജിയില്‍ ഒക്ട-കോര്‍ ക്വാല്‍കോം സ്നാപ്പ്ഡ്രാഗണ്‍ 690 SoC പ്രോസസ്സര്‍ ആയിരിക്കും എന്നാണ് സൂചന.

ബില്ലി എന്ന കോഡ് നാമത്തില്‍ ഇപ്പോള്‍ അറിയപ്പെടുന്ന നോര്‍ഡ് N10 5ജിയ്ക്ക് 400 ഡോളര്‍ (ഏകദേശം 29,500 രൂപ) മുതല്‍ വില ആരംഭിക്കും എന്നാണ് സൂചന. വണ്‍പ്ലസ് നോര്‍ഡ് N10 5ജിയ്ക്ക് 64-മെഗാപിക്സല്‍ പ്രധാന കാമറ, 8-മെഗാപിക്സല്‍ വൈഡ്-ആംഗിള്‍ ഷൂട്ടര്‍, രണ്ട് 2-മെഗാപിക്സല്‍ ഷൂട്ടര്‍ എന്നിവ ചേര്‍ന്ന ക്വാഡ് കാമറ സെറ്റപ്പ് ആയിരിക്കും

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team