പച്ചക്കറിക്കും പഴങ്ങൾക്കും തേങ്ങക്കും വിലകൂടി.
കൊച്ചി: കോവിഡ് ദുരിതങ്ങള്‍ക്കിടെ സംസ്‌ഥനത്തും പച്ചക്കറിക്കും പഴത്തിനും തേങ്ങായ്‌ക്കും വില കൂടി. സവാള, ഉള്ളിവിലയും കുതിച്ചുയരുന്നു. ഒരുമാസംമുമ്ബുവരെ കിലോയ്‌ക്ക് ശരാശരി 30 മുതല്‍ 40 രൂപവരെ വിലയുണ്ടായിരുന്ന പച്ചക്കറികള്‍ 50 രൂപയ്‌ക്കു മുകളിലേക്ക് ഉയര്‍ന്നു. സവാളയ്‌ക്ക് 50 രൂപയും ഉള്ളിക്ക് 80 രൂപയുമായി.
കാരറ്റിന് കിലോയ്‌ക്ക് 100 രൂപയിലധികമായി. വെളുത്തുള്ളി-180 രൂപ, അച്ചിങ്ങ പയര്‍ -60, പാവയ്‌ക്ക- 50, കോവക്ക -60, തക്കാളി 50, കാബേജ് -60, ബീന്‍സ് -60, പച്ചമുളക് 80, വെളുത്തുള്ളി 180, ഉരുളക്കിഴങ്ങ് 60, നാടന്‍ പയര്‍-80, മുരിങ്ങക്കായ 80 രൂപ, നേന്ത്രന്‍( നാടന്‍ )55, ഞാലിപ്പൂവന്‍- 60 രൂപ എന്നിങ്ങനെയാണു വില.തേങ്ങായ്‌ക്ക് കിലോയ്‌ക്ക് 50 രൂപ, കറിവേപ്പില കിലോയ്‌ക്ക് 100 രൂപയാണ് എറണാകുളത്തെ ചില്ലറ വില.
തമിഴ്‌നാട്ടില്‍ നിന്നുള്ള പച്ചക്കറി വരവ് കുറഞ്ഞതാണ് വില ഉയരാന്‍ കാരണമായി പറയുന്നന്നത്. വരവ് കുറഞ്ഞതോടെ കോഴിമുട്ടയ്‌ക്കും വിലകൂടി. ഉല്‍പ്പാദനം കുറഞ്ഞതും കോവിഡ് കാലമായതിനാല്‍ ചരക്കുലോറി ഡ്രൈവര്‍മാര്‍ക്കുള്ള നിയന്ത്രണങ്ങളും തിരിച്ചടിയാണ്.