പഞ്ചാബ് നാഷണല്‍ ബാങ്ക്ന്റെ (പിഎന്‍ബി) പുതിയ ഭവന വായ്പാ പദ്ധതികൾ!  

വീട് വാങ്ങാന്‍ ആഗ്രഹിച്ച്‌, കോവിഡ് കാലത്തെ സാമ്ബത്തീക ഞെരുക്കങ്ങള്‍ കാരണം ആ ആഗ്രഹം തത്ക്കാലത്തേക്കെങ്കിലും മാറ്റി വച്ചിരിക്കുകയാണ് നിങ്ങള്‍. ശരിയാണ് കോവിഡ് വ്യാപനം നമ്മുടെയെല്ലാം പ്രതീക്ഷകളെയും സ്വപ്‌നങ്ങളെയും തകിടം മറിച്ചു കൊണ്ടാണ് കടന്നു പോയിക്കൊണ്ടിരിക്കുന്നത്. എന്നാല്‍ സാമ്ബത്തീക പ്രയാസം ഓര്‍ത്ത് നമ്മുടെ സ്വപ്‌നങ്ങള്‍ വേണ്ടെന്ന് വയ്ക്കണോ? വീട് വാങ്ങിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി പഞ്ചാബ് നാഷണല്‍ ബാങ്ക് (പിഎന്‍ബി) പുതിയ ഭവന വായ്പാ പദ്ധതി അവതരിപ്പിച്ചിട്ടുണ്ട്. ‘ പിഎന്‍ബി മാക്‌സ് സേവര്‍ പ്ലാനിനൊപ്പം പരമാവധി സേവിംഗ്‌സ് നേടൂ ‘ എന്നാണ് ഇത് സംബന്ധിച്ച്‌ പിഎന്‍ബി തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ പങ്കുവച്ചിരിക്കുന്ന സന്ദേശം.പിഎന്‍ബി മാക്‌സ് സേവര്‍ ബാങ്ക് നല്‍കുന്ന വിവരങ്ങള്‍ പ്രകാരം ഈ പുതിയ വായ്പാ പദ്ധതി അനുസരിച്ച്‌ വായ്പാ ഉപയോക്താക്കള്‍ക്ക് പലിശയില്‍ അധിക സേവിംഗ്‌സ് നേട്ടം സ്വന്തമാക്കുവാന്‍ സാധിക്കും. തുക ഓവര്‍ ഡ്രാഫ്റ്റ് അക്കൗണ്ടില്‍ നിക്ഷേപിക്കുവാനും ശേഷി അനുസരിച്ച്‌ പിന്‍വലിക്കുകയും ചെയ്യാം. നിലവിലെ ഭവന വായ്പാ പദ്ധതി അനുസരിച്ച്‌ പുതിയ വായ്പയ്ക്കായ് അപേക്ഷകര്‍ക്ക് ബാങ്കുമായി ബന്ധപ്പെടാം. നിലവിലുള്ള ഭവന വായ്പാ ഉപയോക്താക്കള്‍ക്ക് വായ്പാ തുക മുഴുവനായും തിരിച്ചടച്ചു കൊണ്ടും പിഎന്‍ബി മാക്‌സ് സേവര്‍ ഭവന വായ്പാ പദ്ധതിയുടെ ഗുണഭോക്താവ് ആകാം.വായ്പാ പദ്ധതിയിലേക്ക് ചേരാന്‍ നിലവിലുള്ള ഭവന വായ്പാ ഉപയോക്താക്കള്‍ക്ക് പുതിയ വായ്പാ പദ്ധതിയിലേക്ക് ചേരണമെങ്കില്‍ മുടക്കമില്ലാതെ മുന്നോട്ട് പോകുന്ന അക്കൗണ്ടും, കുടിശ്ശികയില്ലാതിരിക്കുകയും വേണം. പൂര്‍ണമായ തിരിച്ചടവും നടന്നിരിക്കണം. കമേഴ്ഷ്യല്‍ റിയല്‍ എസ്റ്റേറ്റിന് കീഴില്‍ വരുന്ന വായ്പാ അപേക്ഷകര്‍ക്ക് ഈ പ്രത്യേക ഭവന വായ്പാ പദ്ധതിയുടെ ഗുണഭോക്താവ് ആകുവാന്‍ സാധിക്കുകയില്ല എന്ന് പ്രത്യേകം ഓര്‍ക്കണം. ഹൗസിംഗ് ഫിനാന്‍സ് സ്‌കീമിന് കീഴില്‍ വ്യക്തമാക്കിയിരിക്കുന്ന എല്ലാ ആവശ്യങ്ങള്‍ക്കും പിഎന്‍ബി ബാങ്കിന്റെ ഈ പുതിയ ഭവന വായ്പ ഉപയോഗപ്പെടുത്താം. എന്നാല്‍ സ്ഥലം മാത്രമായി വാങ്ങിക്കുവാന്‍ ഈ വായ്പാ സേവനം ഉപയോഗപ്പെടുത്തുവാന്‍ സാധിക്കുകയില്ല. ഓരോ മാസവും ഓവര്‍ ഡ്രാഫ്റ്റ് സേവനത്തിന്റെ പരിധി കുറഞ്ഞു വരും.വായ്പയായി ലഭിക്കുന്ന തുക ഏറ്റവും ചുരുങ്ങിയത് 10 ലക്ഷം രൂപയാണ് പിഎന്‍ബി മാക്‌സ് സേവര്‍ ഭവന വായ്പയായി ലഭിക്കുക. ഹൗസിംഗ് ഫിനാന്‍സ് സ്‌കീം ഫോര്‍ പബ്ലിക് അടിസ്ഥാനമാക്കിയാണ് പരമാവധി വായ്പാ തുക നിശ്ചയിക്കുന്നത്. പൊതുജനങ്ങള്‍ക്കായി നിലവിലുള്ള ഹൗസിംഗ് ഫിനാന്‍സ് സ്‌കീം അനുസരിച്ച്‌. ഓവര്‍ ഡ്രാഫ്റ്റിന്റെ പിന്‍വലിക്കല്‍ ശേഷി ഓരോ മാസവും ഇഎംഐയുടെ മുതല്‍ തുകയുടെ പരിധിവരെ കുറയ്ക്കും. അങ്ങനെ ലോണ്‍ കാലാവധി അവസാനിക്കുമ്ബോള്‍ ഓവര്‍ ഡ്രാഫ്റ്റ് ലിക്വിഡേറ്റ് ചെയ്യപ്പെടും. പിഎന്‍ബി ബാങ്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നി്ന്നും ഉപയോക്താക്കള്‍ക്ക് പുതിയ ഭവന വായ്പകള്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അറിയാം.എസ്ബിഐയുടെ ഓഫര്‍ കോവിഡ് കാലത്തെ പ്രതിസന്ധികളില്‍ വലയുന്ന ജനങ്ങള്‍ക്ക് ആശ്വാസമായി എസ്ബിഐയും പുതിയൊരു ഭവന വായ്പ ഓഫര്‍ അവതരിപ്പിച്ചിട്ടുണ്ട്. ഈ പുതിയ ഓഫറിന്റെ പ്രത്യേകത പൂജ്യം ശതമാനം പ്രൊസസിംഗ് ഫീയില്‍ ഉപയോക്താക്കള്‍ക്ക് ഭവന വായ്പ ലഭിക്കുമെന്നതാണ്. അതായത് പ്രൊസസിംഗ് ചാര്‍ജിനത്തില്‍ ഒരു രൂപ പോലും നല്‍കാതെ നിങ്ങള്‍ക്ക് ബാങ്ക് വായ്പ അനുവദിച്ചു നല്‍കും. മണ്‍സൂണ്‍ ധമാക്ക എന്നാണ് ഈ പുതിയ ഭവന വായ്പാ ഓഫറിന് എസ്ബിഐ നല്‍കിയിരിക്കുന്ന പേര്. ആഗസ്ത് 31 വരെയായിരിക്കും ഈ മണ്‍സൂണ്‍ ധമാക്ക ഓഫറിന്റെ കാലാവധി.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team