പഞ്ചാബ് നാഷണൽ ബാങ്ക് എടി എം കളിൽ നിന്നും പണം പിൻവലിക്കാൻ പുതിയ നിബന്ധനകൾ വരുന്നു!  

എടിഎമ്മുകള്‍ വഴി നടക്കുന്ന അനധികൃത ഇടപാടുകളുടെ എണ്ണം കുറയ്ക്കുന്നതിനായി ഡിസംബര്‍ ഒന്ന് മുതല്‍ പഞ്ചാബ് നാഷണല്‍ ബാങ്ക് (പിഎന്‍ബി) ഒടിപി അടിസ്ഥാനമാക്കിയുള്ള പണം പിന്‍വലിക്കല്‍ സംവിധാനം അവതരിപ്പിക്കാന്‍ പോകുകയാണ്.ഡിസംബര്‍ 1 മുതല്‍ ബാങ്ക് ഇടപാടുകള്‍ക്കായി ഒടിപി നല്‍കിയുള്ള എടിഎം പിന്‍വലിക്കല്‍ ആരംഭിക്കും. എസ്ബിഐ നേരത്തെ തന്നെ നടപ്പിലാക്കിയ സംവിധാനമാണിത്.നിലവില്‍ രാത്രി 8 മുതല്‍ രാവിലെ 8 വരെ 10,000 രൂപയ്ക്ക് മുകളിലുള്ള പണം പിന്‍വലിക്കാന്‍ നിബന്ധനകളില്ല. എന്നാല്‍, സുരക്ഷയുടെ ഭാഗമായി പിഎന്‍ബി 2.0 ഒടിപി അടിസ്ഥാനമാക്കിയുള്ള പണം പിന്‍വലിക്കല്‍ ഡിസംബര്‍ 1 മുതല്‍ ആരംഭിക്കുകയാണ്. ഈ നീക്കത്തിലൂടെ, പിഎന്‍ബി അക്കൗണ്ടുകളില്‍ നിന്ന് പണം പിന്‍വലിക്കുമ്ബോള്‍ ഉപയോക്താക്കള്‍ക്ക് ആദ്യം അവരുടെ റജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്ബറില്‍ ഒടിപി ലഭിക്കും. കാര്‍ഡ് ഉടമ പിന്‍വലിക്കാന്‍ ആഗ്രഹിക്കുന്ന തുക നല്‍കി കഴിഞ്ഞാല്‍ എടിഎം സ്‌ക്രീനില്‍ ഒടിപി ടൈപ്പ് ചെയ്യേണ്ട ഭാഗം പ്രദര്‍ശിപ്പിക്കും. പണം ലഭിക്കുന്നതിന് ഉപഭോക്താവ് റജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്ബറില്‍ ലഭിച്ച ഒടിപി സ്‌ക്രീനില്‍ ടൈപ്പ് ചെയ്യണം. ഈ പ്രക്രിയ അനധികൃത എടിഎം പണം പിന്‍വലിക്കലില്‍ നിന്ന് പിഎന്‍ബി കാര്‍ഡ് ഉടമകളെ സംരക്ഷിക്കും. ബാങ്കില്‍ റജിസ്റ്റര്‍ ചെയ്തിട്ടുള്ള മൊബൈല്‍ നമ്ബര്‍ വഴി മാത്രമേ ഉപയോക്താക്കള്‍ക്ക് ഒടിപി ലഭിക്കുകയുള്ളൂ എന്നത് ശ്രദ്ധിക്കേണ്ടതാണ്.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team