പണം ആവശ്യമുണ്ടെങ്കില്‍ എസ്ബിഐ വീട്ടിലെത്തിക്കും: വിശദാംശങ്ങളറിയാം.
നിങ്ങൾക്ക് ബാങ്കിലോ എടിഎമ്മിലോ എത്തി പണമെടുക്കാൻ സാധിക്കാത്ത സ്ഥിതിയിലാണോ. എസ്ബിഐ പണം വീട്ടിലെത്തിക്കും.
കോവിഡ് വ്യാപനംമൂലം അടച്ചിട്ട സാഹചര്യത്തിലാണ് ഉപഭോക്താക്കളുടെ സൗകര്യാർഥം എസ്ബിഐ ഇത് നടപ്പാക്കുന്നത്.
മുതിർന്ന പൗന്മാർ, ഭിന്നശേഷിക്കാർ തുടങ്ങിയവർക്കാണ് തിരഞ്ഞെടുത്ത ശാഖകളിൽനിന്ന് ഈസേവനം ലഭിക്കുക.
സേവനത്തെക്കുറിച്ച് കൂടുതൽ അറിയാം:
1️⃣. പണം നൽകൽ, നിക്ഷേപിക്കാനായി പണം സ്വീകരിക്കൽ, ചെക്ക് സ്വീകരിക്കൽ, ഫോം 15എച്ച് സ്വീകരിക്കൽ, ഡ്രാഫ്റ്റ് നൽകൽ, ലൈഫ് സർട്ടിഫിക്കറ്റ് നൽകൽ, കെവൈസി രേഖകൾ ശേഖരിക്കൽ തുടങ്ങിയ സേവനങ്ങൾ ലഭിക്കും.
2️⃣. സേവനങ്ങൾക്കായി രാവിലെ ഒമ്പതിനും വൈകീട്ട് നാലിനുമിടയിൽ 1800111103 എന്ന നമ്പറിൽ ബന്ധപ്പെടുക.
3️⃣. അക്കൗണ്ടുള്ള ശാഖകളിൽനിന്നായിരിക്കും സേവനം ലഭിക്കുക.
4️⃣. കെവൈസി മാനദണ്ഡങ്ങൾ പാലിച്ചിട്ടുള്ള അക്കൗണ്ട് ഉടമകൾക്കുമാത്രമായിരിക്കും സേവനം ലഭിക്കുക.
5️⃣. സാമ്പത്തികേതര ഇടപാടുകൾക്ക് 60 രൂപയും ജിഎസ്ടിയും സാമ്പത്തിക ഇടപാടുകൾക്ക് 100 രൂപയും ജിഎസ്ടിയും സേവന നിരക്കായി നൽകേണ്ടിവരും.
6️⃣. ഒരുദിവസം പരമാവധി 20,000 രൂപയാണ് പിൻവലിക്കാനും നിക്ഷേപിക്കാനും അനുവദിക്കുക.
7️⃣. അക്കൗണ്ട് വിവരങ്ങളോടൊപ്പം മൊബൈൽ നമ്പർ ഉണ്ടായിരിക്കണം. സ്വന്തം ശാഖയിൽനിന്ന് അഞ്ചുകിലോമീറ്റർ ചുറ്റളവിലുള്ളവരുമായിരിക്കണം.
8️⃣. ജോയിന്റ് അക്കൗണ്ട് ഉടമകൾക്ക് സേവനം ലഭിക്കില്ല.
9️⃣. ചെക്ക് അല്ലെങ്കിൽ പിൻവലിക്കൽ ഫോം എന്നിവ ഉപയോഗിച്ചാണ് പണം പിൻവലിക്കാൻ കഴിയുക. പാസ്ബുക്കും കൂടെവേണം.
?എസ്ബിഐക്കുപുറമെ, എച്ച്ഡിഎഫ്സി, ഐസിഐസിഐ, ആക്സിസ്, കൊട്ടക് മഹീന്ദ്ര ബാങ്കുകളും ഈ സേവനം ഉപഭോക്താക്കൾക്ക് നൽകുന്നുണ്ട്.