പണം സമ്പാദിക്കാൻ ഇനി ഗൂഗിളിന്റെ ടാസ്‌ക് മേറ്റ്!
കാശ് സമ്പാദിക്കാന്‍ കുറുക്കുവഴികള്‍ തേടുന്നവരുണ്ട്, എന്നാല്‍ മൊബൈലിലൂടെ നേരെ ചൊവ്വേ മറുപടി നല്‍കിയാല്‍ മതി ഇനി അത്യാവശ്യം കറങ്ങാനുള്ള പണം സമ്പാദിക്കാന്‍. ഇതിനായി ടാസ്‌ക് മേറ്റ് എന്ന ആപ്പ് ഇന്ത്യയിലിറക്കിയിരിക്കുകയാണ് ഗൂഗിള്‍. പ്രധാനമായും ലൊക്കേഷന്‍ സംബന്ധിച്ച വിവരങ്ങളാണ് ഗൂഗിള്‍ ഉപഭോക്താക്കളില്‍ നിന്നും തേടുന്നത്. മാളിന്റെ പാര്‍ക്കിംഗ് ഗ്രൗണ്ടിലെ അവസ്ഥ, എത്ര സ്ഥലം ഉണ്ട്, വീല്‍ ചെയറുകളില്‍ വരുന്നവര്‍ക്ക് ഉപയോഗിക്കാനാവുന്ന സ്ഥലമുണ്ടോ ? ഇത്തരം നിസാര ചോദ്യങ്ങളാണ് ഗൂഗിള്‍ നമ്മോട് ചോദിക്കുന്നത്. ഇതിനുള്ള ഉത്തരങ്ങള്‍ വോയ്സ് ആയും ഫോട്ടോ എടുത്തും നല്‍കേണ്ടി വരും. നിശ്ചിത സമയത്തിനുള്ളില്‍ ഉത്തരങ്ങള്‍ കൃത്യമായി നല്‍കുന്നവരുടെ അക്കൗണ്ടിലേക്കാണ് ഗൂഗിള്‍ പണം അയക്കുന്നത്
.നിലവില്‍ ഈ ആപ്ലിക്കേഷന്റെ ബീറ്റാ പതിപ്പാണ് ഇറക്കിയിട്ടുള്ളത്. നമുക്ക് ചുറ്റുമുള്ള സ്ഥലങ്ങളുമായി ബന്ധപ്പെടുത്തിയിട്ടുള്ള ടാസ്‌കുകളും ഗൂഗിള്‍ നല്‍കും. ഇവിടെ ഇതിനായി പോവുകയോ അല്ലെങ്കില്‍ അത്തരം സ്ഥലങ്ങള്‍ സന്ദര്‍ശിക്കുമ്ബോഴോ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിയാല്‍ മതിയാവും. ഇന്ത്യയില്‍ ആപ്പ് അവതരിച്ചുവെങ്കിലും നിലവില്‍ മറ്റൊരാളു വഴി റഫര്‍ ചെയ്തു വന്നാല്‍ മാത്രമേ ഒരാള്‍ക്ക് ഇത് ഉപയോഗിക്കാനാവുകയുള്ളു.
താമസിയാതെ നേരിട്ട് ആപ്പ് ഉപയോഗിക്കാനാവുമെന്ന് കരുതാം. സര്‍വേ രീതിയില്‍ ചോദ്യം ചോദിച്ച് പണം നല്‍കുന്ന നിരവധി ആപ്പുകളുണ്ടെങ്കിലും ഗൂഗിളില്‍ നിന്നും നല്‍കുന്ന വാക്കായതിനാല്‍ പണം അക്കൗണ്ടില്‍ വരും എന്നത് ഉറപ്പാണ്.