പണമില്ലേ? ദുഖിക്കേണ്ട, പണമില്ലെങ്കിലും സാധനങ്ങൾ മേടിക്കാം ഇ.കൊമേഴ്സ് പ്ലാറ്റ്ഫോം നിങ്ങളെ സഹായിക്കും!
- ‘ക്രെഡിറ്റ്കാർട്ട് ഫിൻ-കോം’
കൊവിഡ്-19 എന്ന മഹാമാരി ഒരു വ്യക്തിയുടെ ജീവിതത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ജോലിയും വരുമാനവും നഷ്ടപ്പെട്ട് പ്രതിസന്ധിയിലായ എത്രയോ ആളുകൾ നമുക്ക് ചുറ്റുമുണ്ട്. അന്നന്നത്തെ ജീവിതം തള്ളി നീക്കാൻ ബുദ്ധിമുട്ടുകയാണവർ.
കൊവിഡിനെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി അല്ലെങ്കിൽ പണത്തിന്റെ അഭാവം മൂലം മിക്കപ്പോഴും വീട്ടിലേക്ക് വേണ്ട അവശ്യ സാധനങ്ങൾ വാങ്ങിക്കാൻ പോലും നമുക്ക് കഴിയാറില്ല.
ഇത്തരക്കാർക്ക് ഒരു കൈത്താങ്ങായി എത്തിയിരിക്കുകയാണ് ‘ക്രെഡിറ്റ്കാർട്ട് ഫിൻ-കോം’ എന്ന ഇ-കൊമേഴ്സ് പ്ലാറ്റ്ഫോം.
കയ്യിൽ പണമില്ലെങ്കിലും ഈ പ്ലാറ്റ്ഫോം വഴി നിങ്ങൾക്ക് വേണ്ട സാധനങ്ങൾ വാങ്ങിക്കാവുന്നതാണ്. ഓൺലൈൻ വഴി ഓർഡർ ചെയ്യുന്ന സാധനങ്ങൾ നിങ്ങളുടെ വീട്ടിലെത്തിച്ച് നൽകുകയും ചെയ്യും.
ഓർഡർ ചെയ്ത സാധനങ്ങളുടെ തുക കയ്യിലുള്ളപ്പോൾ മാത്രം അടച്ചാൽ മതി. ‘ഇപ്പോൾ വാങ്ങൂ, പിന്നീട് പണമടയ്ക്കൂ’ എന്ന സംവിധാനത്തിലൂടെയാണ് ക്രെഡിറ്റ്കാർട്ട് ഫിൻ-കോം ഉപഭോക്താക്കൾക്ക് സേവനം വാഗ്ദാനം ചെയ്യുന്നത്.
ഇതിൽ മറഞ്ഞിരിക്കുന്ന നിരക്കുകളൊന്നും തന്നെ ഇല്ല. അതായത് ഈ സേവനത്തിന് പ്രത്യേക പലിശ നിരക്കുകൾ, ഡൗൺ പേയ്മെന്റുകൾ, പ്രോസസിംഗ് ഫീസ് എന്നിവയൊന്നും ഈടാക്കുന്നില്ല.