പരിധിയില്ലാത്ത ഗൂഗിൾ ഡ്രൈവ് സംവിധാനം ഗൂഗിൾ നിർത്തലാക്കാൻ പോകുന്നതായി റിപ്പോർട്ട്
നമുക്ക് വേണ്ട വാട്ട്സ്‌ആപ്പ് സന്ദേശങ്ങള്‍ സൂക്ഷിച്ച് വക്കുന്നത് സാധാരണമാണ്. ആന്‍ഡ്രോയ്ഡ് ഫോണില്‍ ഇത് സാധാരണ ചെയ്യാറ് ഗൂഗിള്‍ ഡ്രൈവിലാണ്.നിലവില്‍ വരെ പരിധിയില്ലാത്ത സ്റ്റോറേജാണ് വാട്ട്സ്‌ആപ്പ് സന്ദേശങ്ങള്‍ക്ക് ഗൂഗിള്‍ ഡ്രൈവില്‍ ലഭിച്ചുകൊണ്ടിരുന്നത്. എന്നാല്‍ ഈ ആനുകൂല്യം ഗൂഗിള്‍ നിര്‍ത്തലാക്കാന്‍ പോകുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നു.
നിലവിലെ സാഹചര്യത്തില്‍ നിന്ന് വ്യത്യസ്ഥമായി പഴയ സന്ദേശങ്ങള്‍ ബാക്ക്‌അപ് ചെയ്യാന്‍ വാട്ട്സ്‌ആപ്പിന് ഗൂഗിള്‍ ഒരു പരിധി വയ്ക്കാന്‍ പോകുന്നുവെന്നാണ്. വാട്ട്സ്‌ആപ്പ് ബീറ്റ ഇന്‍ഫോയാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. ഒരു ഉപയോക്താവിന് പരമാവധി ഗൂഗിള്‍ ഡ്രൈവില്‍ ശേഖരിക്കാന്‍ കഴിയുന്ന പഴയ വാട്ട്സ്‌ആപ്പ് സന്ദേശങ്ങളുടെ ശേഷി 2ജിബിവരെ എന്നതാക്കാനാണ് ഗൂഗിള്‍ ആലോചിക്കുന്നത്. ഇത് സംബന്ധിച്ച് അടുത്ത വാട്ട്സ്‌ആപ്പ് അപ്ഡേഷനില്‍ മാറ്റം വരും എന്നാണ് റിപ്പോര്‍ട്ട്.
ഗൂഗിള്‍ ഡ്രൈവിലേക്കുള്ള വാട്‌സാപ് ബാക്‌അപ്പ് 2 ജിബി ആക്കി പരിമിതപ്പെടുത്താനോ അല്ലെങ്കില്‍ ഒരാളുടെ ഗൂഗിള്‍ അക്കൗണ്ടിലുള്ള സംഭരണശേഷി മാത്രം ഉപയോഗിക്കാനോ മാത്രം സാധിക്കുന്ന രീതിയില്‍ വാട്ട്സ്‌ആപ്പ് മാറ്റാന്‍ പോകുന്നത്. ഇതുവരെ ബാക്‌അപ്പ് ചെയ്തിരിക്കുന്ന ഫയലുകള്‍ക്ക് എന്തു സംഭവിക്കുമെന്ന കാര്യത്തിലും വ്യക്തതയില്ല. അതേസമയം, ഇത് ഔദ്യോഗികമായി ഗൂഗിളോ ഫെയ്‌സ്ബുക്കോ ഈ കാര്യത്തില്‍ പ്രതികരണം നടത്തിയിട്ടില്ല. എന്നാല്‍ ക്ലൗഡ് സംഭരണം, ഊര്‍ജ സംരക്ഷണം എന്നീ വീക്ഷണ കോണിലൂടെ നല്ല തീരുമാനമാണ് ഇതെന്നാണ് ടെക് ലോകം പറയുന്നത്. വാട്ട്സ്‌ആപ്പിലെ ബാക്ക് അപ് എന്ന പേരില്‍ എന്തും സൂക്ഷിക്കുന്ന രീതി, ക്ലൗഡ് സംരക്ഷണത്തില്‍ നല്ലതല്ല എന്നാണ് ടെക് ലോകത്തിന്റെ അഭിപ്രായം.