പരിസ്ഥിതി സുസ്ഥിരതയ്ക്കായ് ടാറ്റാ മോട്ടോഴ്‌സ് ‘ ഗോ ഗ്രീന്‍ ‘ പദ്ധതി നടപ്പിലാക്കുന്നു!
മുംബൈ : പരിസ്ഥിതി സുസ്ഥിരതയുടെ ഭാഗമായി രാജ്യത്തെ ഏറ്റവും വലിയ വാണിജ്യ വാഹന നിര്‍മാതാക്കളായ ടാറ്റാ മോട്ടോഴ്‌സ് ‘ ഗോ ഗ്രീന്‍ ‘ എന്നപേരില്‍ പദ്ധതി നടപ്പിലാക്കുന്നു. ഇതിന്റെ ഭാഗമായി എന്‍ജിഒ കളുമായി സഹകരിച്ച് ടാറ്റാ മോട്ടോഴ്‌സ് ഒരു വാണിജ്യ വാഹനം വില്‍ക്കുകയോ, ഏതെങ്കിലും ഒരു വാണിജ്യ വാഹനം ടാറ്റയുടെ അംഗീകൃത സര്‍വീസ് കേന്ദ്രത്തില്‍ നിന്നോ, ഡീലര്‍ വര്‍ക്ക് ഷോപ്പില്‍ നിന്നോ സര്‍വീസ് നടത്തുകയോ ചെയ്യുമ്ബോള്‍ ഒരു തൈ നടുന്നു. കമ്ബനി ചെടിയെ പരിപാലിക്കുകയും, ഉപഭോക്താവിന് ഒരു സര്‍ട്ടിഫിക്കറ്റും തോട്ടത്തിന്റെ ജിയോടാഗ് ചെയ്ത സ്ഥലവുമായി ഒരു ലിങ്കും നല്‍കുകയും ചെയ്യുന്നു.അതുവഴി ഉപഭോക്താവിന് അതിന്റെ തല്‍സ്ഥിതി നിരീക്ഷിക്കാം.പുതിയതായി നട്ടുപിടിപ്പിക്കുന്ന ചെടികള്‍ നല്ലനിലയില്‍ വളരുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനൊപ്പം, ഫലവൃക്ഷങ്ങള്‍, ഔഷധ മരങ്ങള്‍, തദ്ദേശീയമായ വൃക്ഷങ്ങള്‍ എന്നിവ വളര്‍ത്തുകയും ചെയ്യും. പുതിയതായി നിര്‍മ്മിക്കുന്ന തോട്ടം 10 സംസ്ഥാനങ്ങളിലായി വ്യാപിച്ചു കിടക്കുന്നതിനാല്‍ രാജ്യത്തിന്റെ വൃക്ഷ സമ്ബത്ത് വിപുലമാക്കുകയും ചെയ്യുന്നു.”പാരിസ്ഥിതിക സുസ്ഥിരത എന്നത് ഞങ്ങള്‍ ടാറ്റാ മോട്ടോഴ്‌സില്‍ ചെയ്യുന്ന പ്രധാനപ്പെട്ട കാര്യമാണ്. ഊര്‍ജ്ജസംരക്ഷണ നിര്‍മ്മാണ മാതൃക, പരിസ്ഥിതി സൗഹൃദ ഉല്‍പ്പന്നങ്ങള്‍ എന്നിവയാണ് ഞങ്ങള്‍ അതിന് അവലംബിക്കുന്നത്. ”സങ്കല്‍പ് തരു”വുമായി സഹകരിച്ച് ഈ പദ്ധതി നടപ്പിലാക്കുന്നതില്‍ ഞങ്ങള്‍ ഏറെ സന്തോഷിക്കുന്നു. ഞങ്ങളുടെ വിപുലമായ ഉപഭോക്തൃ നിരയിലൂടെ മരം നടീല്‍ പദ്ധതി നടപ്പിലാക്കും. വരും തലമുറയുടെ നല്ല ഭാവിക്കായി പരിശ്രമങ്ങള്‍ തുടരുന്നതോടൊപ്പം പ്രതിസന്ധികള്‍ നേരിടുന്നതിന് അതുല്യവും സുസ്ഥിരവുമായ പരിഹാരങ്ങള്‍ ആവിഷ്‌കരിച്ചു കൊണ്ടിരിക്കുകയും ചെയ്യും” ടാറ്റാ മോട്ടോഴ്‌സ് കൊമേഴ്‌സ്യല്‍ വെഹിക്കിള്‍ ബിസിനസ് യൂണിറ്റ് വൈസ് പ്രസിഡന്റ് രാജേഷ് കൗള്‍ പറഞ്ഞു.പരിസ്ഥിതി സൗഹൃദ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതില്‍ അതുല്യമായ സ്ഥാനം വഹിക്കുന്ന മുന്‍നിര കമ്ബനികളിലൊന്നാണ് ടാറ്റാ മോട്ടോഴ്‌സ്. പ്രവര്‍ത്തനം വിലയിരുത്തി പരമാവധി പാരിസ്ഥിതികാഘാതം കുറച്ചും, പരിസ്ഥിതിക്ക് അനുകൂലമായതുമായ നവീന പദ്ധതികള്‍ നടപ്പിലാക്കുകയും ചെയ്യുന്നു. പുതുതായി പുറത്തിറക്കിയ ഏറ്റവും ആധുനികമായ ബിഎസ്6 ഉല്‍പ്പന്നങ്ങള്‍ വാതക ബഹിര്‍ഗമനം കുറയ്ക്കുന്നതിലൂടെ കാലാവസ്ഥ വ്യതിയാനത്തിന് എതിരായ കമ്ബനിയുടെ ഉത്തരവാദിത്വമാണ് പ്രതിഫലിപ്പിക്കുന്നത്. കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കുക ലക്ഷ്യമിട്ടുള്ള പരിസ്ഥിതി സൗഹൃദ ഇന്ധന ഉപഭോഗത്തിന് നേതൃത്വം നല്‍കുന്നു. ഉത്തരവാദിത്തപ്പെട്ട ഒരു കോര്‍പ്പറേറ്റ് എന്ന നിലയ്ക്കും ആര്‍ഇ 100 പദ്ധതിയുടെ ഭാഗമായും 2030 ഓടുകൂടി പൂര്‍ണ്ണമായും പുനരുപയോഗ ഊര്‍ജ്ജം ലഭ്യമാക്കുകയാണ് ടാറ്റാ മോട്ടോഴ്‌സ് ലക്ഷ്യമിടുന്നത്.