പാക്കേജ് 2.0: ധനമന്ത്രിയുടെ പ്രധാന പ്രഖ്യാപനങ്ങൾ  


പ്രധാനമന്ത്രി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ആത്മനിർഭർ ഭാരത് രണ്ടാം ഘട്ട സാമ്പത്തിക ഉത്തേജന പാക്കേജിന്റെ വിശദാംശങ്ങൾ പ്രഖ്യാപിക്കുകയായിരുന്നു മന്ത്രി.

ആത്മനിർഭർ ഭാരത് പദ്ധതി പ്രകാരം ദരിദ്ര വിഭാഗങ്ങൾക്കായി ഒമ്പത് പദ്ധതികൾ നടപ്പാക്കുമെന്ന് മന്ത്രി അറിയിച്ചു.

ദേശീയ ഭക്ഷ്യ സുരക്ഷാ പദ്ധതിയിൽ ഉൾപ്പെടാത്തവരും താമസിക്കുന്ന സംസ്ഥാനങ്ങളിൽ റേഷൻ കാർഡ് ഇല്ലാത്തവരുമായ എല്ലാ തൊഴിലാളി കുടുംബങ്ങൾക്കും അഞ്ച് കിലോ ധാന്യവും ഒരു കിലോ പയർ വർഗങ്ങളും രണ്ട് മാസത്തേക്ക് നൽകുമെന്നും മന്ത്രി അറിയിച്ചു. ഇതിന്റെ ചെലവ് കേന്ദ്രസർക്കാർ വഹിക്കും. സംസ്ഥാനങ്ങൾക്കായിരിക്കും നടത്തിപ്പ് ചുമതല.

ധനമന്ത്രിയുടെ പ്രധാന പ്രഖ്യാപനങ്ങൾ

◼️ഗോത്ര-ആദിവാസി വിഭാഗങ്ങൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനായി ആറായിരം കോടിയുടെ പദ്ധതി.
◼️2.5 കോടി കർഷകർക്ക് രണ്ട് ലക്ഷം കോടി രൂപയുടെ വായ്പാ ആനുകൂല്യം.
◼️നബാർഡ് ഗ്രാമീണ സഹകരണ ബാങ്കുകൾ വഴി മുപ്പതിനായിരം കോടിയുടെ കാർഷിക വായ്പാ സഹായം നൽകും.
◼️ഹൗസിങ് മേഖലയിൽ എഴുപതിനായിരം കോടിയുടെ നിക്ഷേപത്തിന് സാഹചര്യമൊരുക്കും.
◼️ഹൗസിങ് മേഖലയിലെ ഇടത്തരം വരുമാനക്കാർക്ക് സിഎൽഎസ്എസ് പദ്ധതി മാർച്ച് 2021 വരെ ദീർഘിപ്പിച്ചു. 2.5 ലക്ഷം കുടുംബങ്ങൾക്ക് പ്രയോജനം ലഭിക്കും.
◼️വഴിയോര കച്ചവടക്കാർക്ക് അയ്യായിരം കോടിയുടെ വായ്പാ പദ്ധതി. പതിനായിരം കോടി രൂപയുടെ ഈ പദ്ധതിക്ക് ഒരുമാസത്തിനകം രൂപംനൽകും. പതിനായിരം രൂപവരെ അടിയന്തിര വായ്പയായി നൽകും. ഡിജിറ്റൽ പെയ്മെൻറുകൾക്ക് ഇൻസെൻറീവ് നൽകും. 50 ലക്ഷം പേർക്ക് ഗുണം ലഭിക്കും.
◼️മുദ്ര ശിശു ലോൺ തിരിച്ചടവിൽ 12 മാസത്തേക്ക് രണ്ട് ശതമാനം പലിശ ഇളവ്.
◼️രാജ്യത്ത് എവിടെനിന്നും റേഷൻ വാങ്ങാനാകുന്ന വിധത്തിൽ പൂർണമായും റേഷൻ കാർഡ് പോർട്ടബിലിറ്റി നടപ്പാക്കും.
◼️റേഷൻ കാർഡ് ഇല്ലാത്തവർക്ക് ഓരോരുത്തർക്കും അഞ്ച് കിലോ ധാന്യം, ഒരു കുടുംബത്തിന് ഒരു കിലോ കടല എന്നിവ പ്രതിമാസം നൽകും. എട്ടു കോടി അതിഥി തൊഴിലാളി കുടുംബങ്ങൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.
◼️നഗരങ്ങളിൽ കുറഞ്ഞ വാടകയ്ക്ക് താമസസൗകര്യം ഒരുക്കും. സർക്കാർ ഭവനനിർമാണ പദ്ധതികൾ ഇതിനുതകുന്ന വിധത്തിൽ രൂപപ്പെടുത്തും.
◼️പത്തിലധികം തൊഴിലാളികളുള്ള എല്ലാ സ്ഥാപനങ്ങളിലും ഇഎസ്ഐ പരിരക്ഷ
◼️അപകടകരമായ ജോലിയിൽ ഏർപ്പെടുന്ന തൊഴിലാളികൾക്ക് ഇഎസ്ഐ
◼️അടുത്ത രണ്ടു മാസത്തേയ്ക്ക് എല്ലാ കുടിയേറ്റ തൊഴിലാളികൾക്കും ഭക്ഷ്യധാന്യങ്ങൾ നൽകും.
◼️അസംഘടിത മേഖലയിൽ അടക്കമുള്ള തൊഴിലാളികൾക്ക് മനിമം കൂലി ഉറപ്പാക്കും.
◼️കഴിഞ്ഞ വർഷം 182 രൂപയായിരുന്ന ശരാശരി വേതന നിരക്ക് 202 രൂപയായി വർധിപ്പിച്ചു.
◼️കുടിയേറ്റ തൊഴിലാളികൾക്ക് വെള്ളവും ഭക്ഷണവും പാർപ്പിടവും ഒുരുക്കുന്നതിനായി സ്റ്റേറ്റ് ഡിസാസ്റ്റർ റസ്പോൺസ് ഫണ്ട് (എസ്ഡിആർഫ്) ഉപയോഗിക്കാനായി സംസ്ഥാനങ്ങൾക്ക് അനുമതി നൽകി. ഇതിൻറെ ഭാഗമായി 11002 കോടി രൂപ മുൻകൂട്ടി എല്ലാ സംസ്ഥാനങ്ങൾക്കും ഏപ്രിൽ മൂന്നിന് നൽകിയിട്ടുണ്ട്.
◼️നഗരങ്ങളിൽ വീടുകൾ ഇല്ലാത്തവർ താമസിക്കുന്ന അഭയകേന്ദ്രങ്ങളിൽ മൂന്നു നേരം ഭക്ഷണം മാർച്ച് 28 മുതൽ നൽകി.
◼️12000 സ്വയംസഹായ സംഘങ്ങൾ മൂന്നു കോടി മുഖാവരണങ്ങളും 1.20 ലക്ഷം ലിറ്റർ സാനിറ്റൈസറും നിർമിച്ചു. ഇതിലൂടെ പാവപ്പെട്ടവർക്ക് ജോലി നൽകാൻ സാധിച്ചു.
◼️സ്വയസഹായ സംഘങ്ങൾക്ക് റിവോൾവിങ് ഫണ്ട് നൽകുന്നതിനായി ഏപ്രിലിൽ പൈസ പോർട്ടൽ സ്ഥാപിച്ചു. ഗുജറാത്തിൽ ആരംഭിച്ച പൈലറ്റ് പദ്ധതി മേയിൽ എല്ലാ സംസ്ഥാനങ്ങളിലേയ്ക്കും വ്യാപിപ്പിക്കും.
◼️മാർച്ച് 15ന് ശേഷം 7200 പുതിയ സ്വയസഹായ സംഘങ്ങൾക്ക് രൂപംനൽകി.
◼️മേയ് 13 ന് ശേഷം 14.62 കോടി പ്രവൃത്തി ദിനങ്ങൾ സൃഷ്ടിച്ചു. 2019 മേയ് മാസത്തേക്കാൾ 40-50 ശതമാനം അധികമാണിത്. സ്വന്തം സംസ്ഥാനങ്ങളിലേക്കു തിരിച്ചുപോകുന്ന കുടിയേറ്റ തൊഴിലാളികൾ ഈ പദ്ധതിയിൽ ചേർന്നു. ഇതിനായി 10,000 കോടി രൂപ ചെലവിട്ടു.
◼️1.87 ലക്ഷം ഗ്രാമപഞ്ചായത്തുകളിൽ 2.33 കോടി പേർക്ക് തൊഴിൽ നൽകി.
◼️നഗരങ്ങളിൽ കോവിഡ് പ്രതിസന്ധിയേ തുടർന്ന് താമസിക്കാനിടമില്ലാത്തവർക്കായി ദിവസവും മൂന്നുനേരം ഭക്ഷണം മാർച്ച് 28 മുതൽ നൽകി.
◼️നാടുകളിലേക്ക് തിരികെ പോകുന്ന തൊഴിലാളികൾക്ക് അവിടെ തന്നെ തൊഴിൽ ഉറപ്പാക്കും..

കുടിയേറ്റ തൊഴിലാളികളുടെ പ്രശ്നത്തെ സർക്കാർ ഗൗരവത്തോടെയാണ് കാണുന്നതെന്നും ധനമന്ത്രി പറഞ്ഞു. മാർച്ച് 31 മുതലുള്ള കാർഷിക കടങ്ങളുടെ തിരിച്ചടവ് മേയ് 31 വരെ നീട്ടിയതായും മന്ത്രി വ്യക്തമാക്കി. കുടിയേറ്റ തൊഴിലാളികളുടെ ക്ഷേമത്തിനായി മൂന്ന് പദ്ധതികളാണുള്ളത്. കർഷകർ, വഴിയോര കച്ചവടക്കാർ തുടങ്ങിയ വിഭാഗങ്ങൾക്കായി രണ്ടു പദ്ധതികൾ വീതവും പ്രഖ്യാപിക്കും. 25 ലക്ഷം പുതിയ കിസാൻ ക്രഡിറ്റ് കാർഡുകൾ നൽകുമെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team