പാക്കേജ് 3.0: ധനമന്ത്രി നിർമല സീതാറാം ഇന്ന് പ്രസ്സ് മീറ്റിൽ
പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച സാമ്ബത്തിക ഉത്തേജക പാക്കേജിന്റെ മൂന്നാം ഘട്ടത്തില്‍ കൃഷിക്കും അനുബന്ധ മേഖലയ്ക്കുമായിരിക്കും കൂടുതല്‍ ഊന്നല്‍. 11 പദ്ധതികളാണ് ധനമന്ത്രി നിര്‍മല സീതാരാമന് ഇന്ന് പ്രഖ്യാപിച്ചത്. പിഎം കിസാന്‍ ഫണ്ട് വഴി 18,700 കോടി കൈമാറിയതായി മന്ത്രി പറഞ്ഞു. പിഎം ഫസല്‍ഭീമ യോജന വഴി 6,400 കോടി രൂപ നല്കി. താങ്ങുവില സംഭരണത്തിന് 74,300 കോടി രൂപ ഉറപ്പാക്കിയിട്ടുണ്ടെന്നും മന്ത്രി വ്യ ക്തമാക്കി.
ധനമന്ത്രി പ്രഖ്യാപിച്ച പാക്കേജിലെ പ്രധാനവിവരങ്ങള്‍
•ഭക്ഷ്യ എണ്ണ, ഭക്ഷ്യധാന്യങ്ങള്‍, പയര്‍, ഉള്ളി, ഉരളക്കിഴങ്ങ് എന്നിവയെ അവശ്യ വസ്തുക്കളുടെ പട്ടികയില്‍നിന്ന് ഒഴിവാക്കി
•1955ലെ അവശ്യസാധന നിയമത്തില്‍ ഭേദഗതി വരുത്തും
•കാര്ഷികോല്പന്നങ്ങള്ക്ക് മെച്ചപ്പെട്ട വില ലഭിക്കുന്നതിന് കേന്ദ്രനിയമം
•അടിസ്ഥാന സൗകര്യവികസനം, നൈപുണ്യ വികസനം എന്നിവയ്ക്ക് 11,000 കോടി
മത്സ്യബന്ധന മേഖല
•മത്സ്യമേഖലയ്ക്ക് 20,000 കോടി രൂപയുടെ പദ്ധതി
•പ്രധാനമന്ത്രി മല്‍സ്യ സംബന്ധന യോജന പദ്ധതിയിലൂടെയാണ് സഹായം
മത്സ്യകൃഷിക്ക് സഹായം
•ഉള്‍നാടന്‍ മത്സ്യബന്ധനത്തിന് പ്രോത്സാഹനം
•1 ലക്ഷം കോടി രൂപയുടെ കയറ്റുമതി ലക്ഷ്യമിടുന്നു
മത്സ്യോല്പാദനം 70 ലക്ഷം ടണ്‍ ആയി ഉയരുമെന്ന് പ്രതീക്ഷിക്കുന്നു
•17 ലക്ഷം ടണ്‍ അധിക ഉല്പാദനം, 55 ലക്ഷം പേര്‍ക്ക് തൊഴില്‍
മത്സ്യമേഖലയില്‍ ഒരു ലക്ഷം കോടി രൂപയുടെ കയറ്റുമതി ലക്ഷ്യം
ഭക്ഷ്യോല്‍പ്പന്ന വിതരണ, സംസ്കരണ മേഖല
•ഭക്ഷ്യോല്‍പ്പന്ന വിതരണ ശൃംഖല മെച്ചപ്പെടുത്താന്‍ 500 കോടി
•ഭക്ഷ്യ സംസ്കരണ മേഖല10,000 കോടി രൂപയുടെ പദ്ധതി
•വനിതാ ക്ലസ്റ്ററുകള്‍ക്ക് ഊന്നല്‍, രണ്ടുലക്ഷം യൂണിറ്റുകള്‍ക്ക് നേട്ടം
•ചെറുകിട ഭക്ഷ്യസംസ്കരണ യൂണിറ്റുകളെ ആഗോള ബ്രാന്‍ഡ് ആയി ഉയര്‍ത്താന്‍ ശ്രമിക്കും
•ചെറുകിട ഭക്ഷ്യസംസ്കരണ യൂണിറ്റുകളിലെ ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നതിന് സഹായം
•കാര്‍ഷിക അടിസ്ഥാന സൗകര്യവികസനത്തിന് ഒരു ലക്ഷം കോടി
മൃഗസംരക്ഷണം, ക്ഷീരമേഖല
•ക്ഷീരസഹകരണ സംഘങ്ങള്‍ക്ക് 5,000 കോടി, രണ്ട് ലക്ഷം കര്‍ഷകര്‍ക്ക് ഗുണം ചെയ്യും
•ക്ഷീരോല്പാദന അടിസ്ഥാന വികസനത്തിന് 15,000 കോടി
•മൃഗസംരക്ഷണത്തിന് 13,343 കോടി
•മൃഗസംരക്ഷണത്തിന് ഊന്നല്‍
•കന്നുകാലികള്‍ക്ക് പ്രതിരോധ കുത്തിവയ്പ്
•100 വാക്സിനേഷന് നടപ്പാക്കുകയാണു ലക്ഷ്യം
തേനീച്ചക്കൃഷി
•തേനീച്ചക്കൃഷി വികസനത്തിന് 500 കോടി
•രണ്ട് ലക്ഷം കര്‍ഷകര്‍ക്ക് പ്രയോജനം
ഔഷധസസ്യ കൃഷി
•ഔഷധസസ്യ കൃഷിക്ക് 4000 കോടി
•രണ്ട് വര്‍ഷത്തിനകം 10 ലക്ഷം ഹെക്ടര്‍ ഭൂമിയില്‍ ഔഷധസസ്യ കൃഷി
•800 ഹെക്ടര്‍ പ്രദേശം ഔഷധസസ്യ ഇടനാഴിയായി ദേശീയ ഔഷധ സസ്യ ബോര്‍ഡ് വികസിപ്പിക്കും
•ഗംഗ നദിയുടെ തീരങ്ങളില്‍ ഔഷധസസ്യ കൃഷി