പാചക വാതക സബ്‌സിഡി പുനരാരംഭിച്ചേക്കും!
കൊച്ചി: പാചകവാതക സബ്സിഡി നല്‍കാത്തതുകൊണ്ടുമാത്രം കേന്ദ്ര സര്‍ക്കാരിന് ഈ സാമ്ബത്തിക വര്‍ഷമുള്ള നേട്ടം 20,000 കോടി രൂപയ്ക്കു മുകളില്‍. കോവിഡിനെ നേരിടാന്‍ ഈ തുക ഉപയോഗിക്കുമെന്നാണു കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. പെട്രോളിയം സബ്സിഡി ഇനത്തില്‍ ഈ സാമ്ബത്തിക വര്‍ഷം 40,915 കോടി രൂപയാണു നീക്കി വച്ചിരുന്നത്. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 6% കൂടുതലാണിത്.സബ്സിഡിയുള്ള പാചകവാതക സിലിണ്ടറിന്റെയും സബ്സിഡി ഇല്ലാത്തതിന്റെയും വില തുല്യമായതോടെ 5 മാസം മുന്‍പാണു കേന്ദ്ര സര്‍ക്കാര്‍ സബ്സിഡി നിര്‍ത്തിയത്. എന്നാല്‍ ഇപ്പോള്‍ ഇവ തമ്മിലുള്ള വ്യത്യാസം 100 രൂപയായിട്ടുണ്ട്.
വില വ്യത്യാസം വന്നു തുടങ്ങിയതിനാല്‍ സബ്സിഡി പുനരാരംഭിച്ചേക്കും.സബ്സിഡി സംബന്ധിച്ച് മന്ത്രാലയത്തില്‍ നിന്നാണു തീരുമാനമുണ്ടാവുകയെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ കേരളത്തിലെ എല്‍പിജി വിഭാഗം ചീഫ് ജനറല്‍ മാനേജര്‍ എസ്. ധനപാണ്ഡ്യന്‍ പറഞ്ഞു. അതേസമയം കഴിഞ്ഞ മാര്‍ച്ച് മുതല്‍ സബ്സിഡി ലഭിക്കുന്നില്ലെന്നു ചില ഉപയോക്താക്കള്‍ പരാതിപ്പെടുന്നുണ്ട്.