പാഡി ഹോപ്‌കിർക്ക് എഡിഷൻ അവതരിപ്പിച്ച് മിനി
പാഡി ഹോപ്കിര്‍ക്ക് എഡിഷന്‍ അവതരിപ്പിച്ച് മിനി.വാഹനത്തിന് 41.70 ലക്ഷം രൂപയാണ് എക്സ്-ഷോറൂം വില.പരിമിതമായ പതിപ്പില്‍ ആസ്പന്‍ വൈറ്റ് റൂഫ്, ബ്ലാക്ക് മിറര്‍ ക്യാപ്പുകള്‍, ബ്ലാക്ക് വിക്ടറി സ്പോക്ക് 16 ഇഞ്ച് ലൈറ്റ് അലോയി വീലുകള്‍, എക്സ്റ്റീരിയര്‍ എലമെന്റുകളില്‍ (ബോണറ്റ് സ്കൂപ്പ്, ഡോര്‍ ഹാന്‍ഡിലുകള്‍, ഫ്യൂവല്‍ ഫില്ലര്‍ ക്യാപ്, വെയ്സ്റ്റ് ലൈന്‍ ഫിനിഷര്‍, മുന്നിലും പിന്നിലും മിനി ലോഗോ, കിഡ്നി ഗ്രില്‍ സ്ട്രറ്റ്) പിയാനോ ബ്ലാക്ക് ഫിനിഷ് എന്നിവ ലഭിക്കുന്നു.
പാഡി ഹോപ്കിര്‍ക്ക് സിഗ്നേച്ചര്‍ ഇല്ല്യുമിനേറ്റഡ് ഡോര്‍ സില്‍സ്, C-പില്ലറുകള്‍, കോക്ക്പിറ്റ് ഫേഷ്യ എന്നിവയില്‍ മാറ്റ് ബ്ലാക്ക് പിന്‍ സ്റ്റിക്കറിനൊപ്പം ദൃശ്യമാകുന്നു.പാഡി ഹോപ്കിര്‍ക്കിന്റെ ഒപ്പും വെള്ള നിറത്തിലുള്ള ഒരൊറ്റ ബോണറ്റ് സ്ട്രൈപ്പും നമ്പർ പ്ലേറ്റിന്റെ 33EJB ബാഡ്ജിംഗും സ്പെഷ്യല്‍ എഡിഷന്റെ പ്രത്യേകത വര്‍ധിപ്പിക്കുന്നു.