പാന്‍കാര്‍ഡോ ഇപിഎഫ്‌ഓയുമായോ ആധാര്‍ ബന്ധിപ്പിക്കുന്നതിന് തടസങ്ങളില്ല.
ദല്‍ഹി: പാന്‍കാര്‍ഡോ ഇപിഎഫ്‌ഓയുമായോ ആധാര്‍ ബന്ധിപ്പിക്കുന്നതിന് നിലവില്‍ തടസങ്ങളില്ല. യുഐഡിഎഐയാണ് ഇക്കാര്യം വ്യക്തമാക്കിയത്.ഇവയുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. പാന്‍,ഇപിഎഫ്‌ഓ എന്നിവയുമായി ആധാര്‍ ബന്ധിപ്പിക്കുന്നതിന്റെ സമയപരിധി അവസാനിക്കാനിരിക്കെ പലര്‍ക്കും വെബ്‌സൈറ്റില്‍ പ്രശ്‌നങ്ങള്‍ നേരിട്ടിരുന്നു.
ഇതിന്റെ പശ്ചാത്തലത്തില്‍ ഉയര്‍ന്ന പരാതികള്‍ പരിഗണിച്ച് സൈറ്റിന്റെ നവീകരണം കഴിഞ്ഞ ആഴ്ച്ചയാണ് നടത്തിയത്. ഇതിന്റെ ഭാഗമായാണ് സേവനങ്ങള്‍ തടസപ്പെട്ടതെന്നാണ് യുഐഡിഎഐ വ്യക്തമാക്കുന്നത്. നവീകരണത്തിന് ശേഷം പ്രശ്‌നം പരിഹരിച്ചുവെന്ന് യുഐഡിഎഐ വാര്‍ത്താകുറിപ്പിലൂടെയാണ് അറിയിച്ചത്. ആഗസ്റ്റ് 20ന് ശേഷം അമ്ബത്തിയൊന്ന് ലക്ഷത്തില്‍പരം ആളുകളാണ് തങ്ങളുടെ വിശദവിവരങ്ങള്‍ അപ്ലോഡ് ചെയ്തത്.അതേസമയം പിഎഫ് അക്കൗണ്ടുമായി ആധാര്‍ ബന്ധിപ്പിച്ചവര്‍ക്ക് മാത്രമേ ഇനി മുതല്‍ പണം ലഭിക്കുകയുള്ളൂവെന്ന് അധികൃതര്‍ അറിയിച്ചു.
ദല്‍ഹി: പാന്‍കാര്‍ഡോ ഇപിഎഫ്‌ഓയുമായോ ആധാര്‍ ബന്ധിപ്പിക്കുന്നതിന് നിലവില്‍ തടസങ്ങളില്ല. യുഐഡിഎഐയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇവയുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. പാന്‍,ഇപിഎഫ്‌ഓ എന്നിവയുമായി ആധാര്‍ ബന്ധിപ്പിക്കുന്നതിന്റെ സമയപരിധി അവസാനിക്കാനിരിക്കെ പലര്‍ക്കും വെബ്‌സൈറ്റില്‍ പ്രശ്‌നങ്ങള്‍ നേരിട്ടിരുന്നു.