പാൽ വിതരണവും തുടങ്ങി ജിയോ മാർട്ട് !  

മുംബൈ: രാജ്യത്തെ രണ്ട്​ വമ്പൻ നഗരങ്ങളായ ചെന്നൈയിലും ബംഗളൂരുവിലും റിലയന്‍സി​ന്‍റ ഓണ്‍ലൈന്‍ റീ​ട്ടയില്‍ യൂണിറ്റായ ജിയോ മാര്‍ട്ട്​ സബ്​സ്​ക്രിപ്​ഷന്‍ അടിസ്ഥാനത്തില്‍ ദിവസേന പാല്‍ വിതരണം തുടങ്ങി. പാലിന്​ പുറമേ മുട്ട, റൊട്ടി തുടങ്ങിയ അവശ്യവസ്​തുക്കളും കമ്പനി ഈ സംരംഭത്തിലൂടെ വിതരണം ചെയ്യും. ഇരു നഗരങ്ങളിലെയും ലഭ്യമായ പിന്‍കോഡുകളിലാണ്​ നിലവില്‍ വിതരണം. നവംബര്‍ 14ന്​ ദീപാവലിയോടനുബന്ധിച്ച്‌​​ രാജ്യമൊട്ടാകെ പാല്‍വിതരണം വ്യാപിപ്പിക്കാനൊരുങ്ങുകയാണ്​ ജിയോ മാര്‍​ട്ടന്നും റിപ്പോര്‍ട്ടുകളുണ്ട്​. എന്നാല്‍, ഇതുമായി ബന്ധപ്പെട്ട്​ അവര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

അതേസമയം, രാജ്യത്ത്​ പാല്‍വിതരണം എന്ന ആശയവുമായി മുന്നോട്ടുവരുന്ന ആദ്യ കമ്ബനിയല്ല, ജിയോമാര്‍ട്ട്​.നേരത്തെ സ്വിഗ്ഗിയുടെ സൂപ്പര്‍ ഡൈലി, ബിഗ്​ ബാസ്​കറ്റി​ന്റെ ബിബി ഡൈലി, മില്‍ക്​ ബാസ്​കറ്റ്​ എന്നിവ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്​.

ജൂലൈയില്‍ റിലയന്‍സ്​ എജിഎമ്മില്‍ മുകേഷ്​ അംബാനി ജിയോ മാര്‍ട്ടിന്​ ദിവസം 250,000 ഓര്‍ഡറുകള്‍ ലഭിക്കുന്നതായി അവകാശപ്പെട്ടിരുന്നു.പാല്‍ വിതരണം അടക്കമുള്ള പുതിയ ആശയങ്ങളിലൂടെ അത്​ ഗണ്യമായി ഉയര്‍ത്താനുള്ള ശ്രമത്തിലാണ്​ കമ്പനി. മാക്​സിമം റീ​ട്ടയില്‍ പ്രൈസില്‍ നിന്നും അഞ്ച്​ ശതമാനം കുറച്ചാണ്​ അംബാനിയുടെ കമ്പനി നിലവില്‍ ഉത്​പന്നങ്ങള്‍ വില്‍ക്കുന്നത്​ എന്നതും അവര്‍ക്ക്​ വലിയ സ്വീകാര്യതയുണ്ടാക്കിയിട്ടുണ്ട്​. പാല്‍ വിതരണത്തിലും അത്തരം ഡിസ്​കൗണ്ടുകള്‍ ഉണ്ടാവുമോ എന്നത്​ അറിയാന്‍ ഔദ്യോഗിക പ്രഖ്യാപനത്തിന്​ വേണ്ടി കാത്തിരിക്കേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team