പി എസ് സി അഞ്ചാംഘട്ട പൊതു പ്രാഥമിക ഒ.എം.ആര്‍ പരീക്ഷ ജൂലൈ മൂന്നിന്  

കാസർഗോഡ്: പത്താം ക്ലാസ്സ് യോഗ്യതയുള്ള വിവിധ തസ്തികകളിലേക്കുള്ള പി എസ് സി അഞ്ചാംഘട്ട പൊതു പ്രാഥമിക ഒ.എം.ആര്‍ പരീക്ഷ ജൂലൈ മൂന്നിന് രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് 12.15 വരെ കാസര്‍കോട് ജി വി എച്ച് എസ് എസ് ഫോര്‍ ഗേള്‍സ് പരീക്ഷാ കേന്ദ്രത്തില്‍ നടത്തുന്നതാണ്.

ഉദ്യോഗാര്‍ത്ഥികള്‍ പരീക്ഷയുടെ അഡ്മിഷന്‍ ടിക്കറ്റ് കമ്മീഷന്റെ www.keralapsc.gov.in വൈബ്‌സൈറ്റില്‍ നിന്നും അവരുടെ യൂസര്‍ ഐഡിയും പാസ്സ് വേഡും ഉപയോഗിച്ച് സ്വന്തം പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്‌തെടുത്ത് കമ്മീഷന്‍ അംഗീകരിച്ച ഏതെങ്കിലും ഒരു തിരിച്ചറിയല്‍ രേഖയുടെ അസ്സല്‍ സഹിതം രാവിലെ 10.30 നകം പരീക്ഷാ കേന്ദ്രങ്ങളില്‍ ഹാജരാകണം.

ഉദ്യോഗാര്‍ത്ഥികള്‍ കോവിഡ് മാനദണ്ഡങ്ങള്‍ നിര്‍ബന്ധമായി പാലിക്കണം. പരീക്ഷാ ഹാളില്‍ മൊബൈല്‍ ഫോണ്‍, വാച്ച് മറ്റ് ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ അനുവദനീയമല്ല. വാഹനങ്ങളുമായി വരുന്ന ഉദ്യോഗാര്‍ത്ഥികള്‍ ആയത് പരീക്ഷാ കേന്ദ്രത്തിന് പുറത്ത് പാര്‍ക്ക് ചെയ്യേണ്ടതാണ്. പരീക്ഷാ കേന്ദ്രത്തില്‍ പരീക്ഷാ നടത്തിപ്പിന് തടസ്സമാകുന്ന രീതിയില്‍ ഉദ്യോഗാര്‍ത്ഥികള്‍ പ്രവര്‍ത്തിച്ചാല്‍ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കും.


കോവിഡ് പോസിറ്റീവായവര്‍ക്കും നിരീക്ഷണത്തിലുള്ളവര്‍ക്കും പരീക്ഷയെഴുതാന്‍ ക്രമീകരണം

പി എസ് സി നടത്തുന്ന പരീക്ഷകളെഴുതുന്ന ഉദ്യോഗാര്‍ത്ഥികളില്‍ കോവിഡ് പോസറ്റീവ് ആയവര്‍ക്കും ക്വാറന്റീലുള്ളവര്‍ക്കും പരീക്ഷാ കേന്ദ്രങ്ങളില്‍ പ്രത്യേക ക്ലാസ്സ് മുറികള്‍ തയ്യാറാക്കും. ഇവര്‍ സര്‍ക്കാര്‍ നിദ്ദേശിച്ച കോവിഡ് മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് പരീക്ഷ എഴുതണം. ഉദ്യോഗാര്‍ത്ഥികള്‍ പി.പി.ഇ. കിറ്റ് ധരിക്കേണ്ടതില്ല. ഇത്തരം ഉദ്യോഗാര്‍ത്ഥികള്‍ കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ ജില്ല. ഓഫീസുമായി 04994 230102 എന്ന നമ്പറില്‍ ബന്ധപ്പെട്ട് വിവരം അറിയിക്കുകയും പരീക്ഷയുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുകയും ചെയ്യണമെന്ന് കെ പി എസ് സി ജില്ലാ ഓഫീസര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team