പി എസ് സി പരീക്ഷ വേണ്ട; സർക്കാർ സ്ഥാപനങ്ങളിൽ അവസരം, താൽക്കാലിക ഒഴിവുകൾ അറിയാം
കാഞ്ഞിരംകുളം ഗവ. കെ.എൻ.എം. ആർട്സ് ആൻഡ് സയൻസ് കോളജിൽ സ്റ്റാറ്റിസ്റ്റിക്സ്, ഇക്കണോമിക്സ്, കൊമേഴ്സ് വിഷയങ്ങളിൽ ഗസ്റ്റ് ലകചററെ 2024 മാർച്ച് 31 വരെ താത്കാലികമായി നിയമിക്കുന്നു. കോളജ് വിദ്യാഭ്യാസ വകുപ്പ് കൊല്ലം ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ ഗസ്റ്റ് ലക്ചറർ പാനലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള അർഹരായ ഉദ്യോഗാർഥികൾ എല്ലാ അസൽ സർട്ടിഫിക്കറ്റുകളും അവയുടെ ഒരു സെറ്റ് പകർപ്പുകളുമായി അഭിമുഖത്തിന് ഹാജരാകണം.
കൊമേഴ്സ് വിഭാഗം ഇന്റർവ്യൂ ആഗസ്റ്റ് 10ന് രാവിലെ 11നും സ്റ്റാറ്റിസ്റ്റിക്സ് വിഭാഗം ഇന്റർവ്യൂ ഓഗസ്റ്റ് 11ന് രാവിലെ 11നും ഇക്കണോമിക്സ് വിഭാഗം ഇന്റർവ്യൂ ഓഗസ്റ്റ് 11ന് ഉച്ചയ്ക്ക് 12നും നടക്കും.മലയിൻകീഴ് എം.എം.എസ് ഗവ. ആർട്സ് ആൻഡ് സയൻസ് കോളജിൽ മാത്തമാറ്റിക്സ് വിഭാഗം ഗസ്റ്റ് ലക്ചററുടെ ഒഴിവിലേക്കുള്ള അഭിമുഖം ഓഗസ്റ്റ് 10ന് രാവിലെ 10ന് നടക്കും. കോളജ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ / ഡെപ്യൂട്ടി ഡയറക്ടർ കൊല്ലം മേഖലാ ഓഫീസിൽ ഗസ്റ്റ് ലക്ചറർമാരുടെ പാനലിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾ രജിസ്റ്റർ നമ്പർ, യോഗ്യത, ജനന തീയതി, മുൻപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം അഭിമുഖത്തിന് ഹാജരാകണം.
എറണാകുളം ജില്ലയിലെ അർദ്ധസർക്കാർ സ്ഥാപനത്തിൽ ഡെപ്യൂട്ടി ജനറൽ മേനേജർ തസ്തികയിൽ സ്ഥിരം ഒഴിവ്. ശമ്പളം 85000- 117600 രൂപ. വിദ്യാഭ്യാസ യോഗ്യത ബിരുദം, സി എ, സി ഡബ്ല്യൂ. 15 വർഷത്തെ പ്രവർത്തിപരിചയമുള്ള 50 വയസ്സിനെ താഴെയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 14ന്. കൂടുതൽ വിവരങ്ങൾക്ക് എറണാകുളം ഡിവിഷണൽ എംപ്ലോയ്മെന്റ് ഓഫീസുമായി ബന്ധപ്പെടുക.ചാലക്കുടി ട്രൈബൽ ഡവലപ്പ്മെന്റ് ഓഫീസിന്റെ നിയന്ത്രണത്തിലുള്ള മോഡൽ റസിഡൻഷ്യൽ സ്കൂളിൽ 2023-24 അദ്ധ്യയന വർഷത്തിൽ വർക്ക് എക്സ്പീരിയൻസ് ടീച്ചർ ഒഴിവിലേക്ക് താൽക്കാലിക കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനായി അപേക്ഷ ക്ഷണിച്ചു. എസ്എസ്എൽസിയും തസ്തികയിൽ പി എസ് സി നിഷ്കർഷിക്കുന്ന യോഗ്യതയും കെ ടെക്ട് യോഗ്യതയും ഉള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷ, ബയോഡാറ്റ, വയസ്സ്, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സൽ സഹിതം ആഗസ്റ്റ് പത്തിന് രാവിലെ 10.30 ന് ചാലക്കുടി മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ട്രൈബൽ ഡവലപ്പ്മെന്റ് ഓഫീസിൽ ഹാജരാകേണ്ടതാണ്.
ഫോൺ: 0480 2960400, 0480 2706100.തൃശൂർ ഗവ. ടെക്നിക്കൽ ഹൈസ്കൂളിന് കീഴിലുള്ള തൃശ്ശൂർ ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈംനിംഗ്, വടക്കാഞ്ചേരി ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈംനിംഗ് എന്നീ സ്ഥാപനങ്ങളിലേക്ക് ജൂനിയർ ഇൻസ്ട്രക്ടർ (ടെയ്ലറിംഗ്) അധ്യാപക തസ്തികയുടെ 3 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ദിവസവേതന അടിസ്ഥാനത്തിലാണ് നിയമനം. താൽപര്യമുള്ള ഉദ്യോഗാർഥികൾ 9 ന് രാവിലെ 10.30 മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം തൃശൂർ ഗവ. ടെക്നിക്കൽ ഹൈസ്കൂൾ ഓഫീസിൽ നേരിട്ട് അഭിമുഖത്തിന് ഹാജരാകണം. ഫോൺ : 0487 2333460.