പി ജി ഐ എം ഇന്ത്യ അസറ്റ് മാനേജ്മെന്റ് പോര്‍ട്ട്ഫോളിയോ മാനേജരായി സുര്‍ജിത് സിംഗ് അറോറയെ നിയമിച്ചു.
മുംബൈ: പി ജി ഐ എം ഇന്ത്യ അസറ്റ് മാനേജ്മെന്റ് പോര്‍ട്ട്ഫോളിയോ മാനേജരായി സുര്‍ജിത് സിംഗ് അറോറയെ നിയമിച്ചു. പി ജി ഐ എം ഇന്ത്യ കോര്‍ ഇക്വിറ്റി പോര്‍ട്ട്ഫോളിയോ, പി ജി ഐ എം ഇന്ത്യ ഫീനിക്സ് പോര്‍ട്ട്ഫോളിയോ എന്നിവയുടെ പോര്‍ട്ട്ഫോളിയോ മാനേജ്മന്റ് സര്‍വീസസിന്റെ ചുമതല അറോറക്ക് നല്കി.സുര്‍ജിത് സിംഗ് അറോറയ്ക്ക് അസറ്റ് മാനേജ്മെന്റ് വ്യവസായത്തില്‍ 4 വര്‍ഷത്തിലധികം പ്രവര്‍ത്തന മികവും ഇക്വിറ്റി മാര്‍ക്കറ്റുകളില്‍ 16 വര്‍ഷത്തിലധികം സമ്ബന്നമായ പ്രവൃത്തി പരിചയമുണ്ട്. ഇതിനു മുമ്ബേ സുര്‍ജിത് ടാറ്റ അസറ്റ് മാനേജ്മെന്റിന്റെ ഹെഡ് – പിഎംഎസ്, ഹെഡ് – പ്രിന്‍സിപ്പല്‍ ഓഫിസറായി പ്രവര്‍ത്തിച്ചു. അതിനു മുമ്ബ് അദ്ദേഹം ടാറ്റ മ്യൂച്വല്‍ ഫണ്ടില്‍ ഇക്വിറ്റി റിസര്‍ച്ച് അനലിസ്റ്റായി സേവനം അനുഷ്ടിച്ചു.നിയമനത്തെക്കുറിച്ച് സംസാരിക്കവെ പിജിഐഎം ഇന്ത്യ മ്യൂച്വല്‍ ഫണ്ട് സിഇഒ അജിത് മേനോന് പറഞ്ഞു: ‘ഞങ്ങളുടെ പിഎംഎസ് തന്ത്രങ്ങള്‍ക്ക് നേതൃത്വം നല്കാന് സുര്‍ജിത് ഞങ്ങളോടൊപ്പം ചേര്‍ന്നതില്‍ ഞാന്‍ സന്തുഷ്ടനാണ്. പിജിഐഎം ഇന്ത്യ അസറ്റ് മാനേജ്മെന്റിലെ ടീമിനും അതിലും പ്രധാനമായി പിഎംഎസ് പ്ലാറ്റ്ഫോമിലെ ഞങ്ങളുടെ ക്ലയന്റുകള്‍ക്കും പങ്കാളികള്‍ക്കും വളരെയധികം മൂല്യം നല്കാന് അദ്ദേഹത്തിന് കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ട്.’സുര്‍ജിത് മുംബൈ സിഡെന്‍ഹാം കോളേജില്‍ നിന്നും മാനേജ്മെന്റ് സ്റ്റഡീസില്‍ ബിരുദവും മുംബൈയിലെ സിഡെന്‍ഹാം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആന്‍ഡ് റിസേര്‍ച്ചില്‍ നിന്ന് മാനേജ്മെന്റ് സ്റ്റഡീസില്‍ ബിരുദാനന്തര ബിരുദവും നേടി.