പുതിയവർഷം ഒരുകോടി രൂപ സാമ്പാദിക്കാം
പുതുവർഷം പണം സമ്പാദിയ്ക്കണം എന്ന് ആഗ്രഹമുണ്ടോ? സ്വന്തമായി ഒരു വീട്, കുട്ടികളുടെ വിദ്യാഭ്യാസം, വിവാഹം തുടങ്ങിയ ആവശ്യങ്ങൾക്കായി ഒരു കോടി രൂപ സമ്പാദിക്കണം എന്നാണോ മനസിൽ. വഴിയുണ്ട്. സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെൻറ് പ്ലാൻ അല്ലെങ്കിൽ എസ്ഐപിയിലൂടെ ദീർഘകാലത്തേക്ക് നിക്ഷേപം നടത്താം. ദീര്‍ഘകാലത്തേയ്ക്കുള്ള ആവശ്യങ്ങൾ സാക്ഷാത്ക്കരിക്കാൻ എസ്ഐപികൾ മികച്ച ഓപ്ഷനാണ്. കൈയിലുള്ള മുഴുവൻ പണവും മ്യൂച്ചൽ ഫണ്ടുകളിൽ നിക്ഷേപിക്കേണ്ടതില്ല, ക്രമമായി നിശ്ചിത തുക വീതം ദീർഘകാലത്തേക്ക് നിക്ഷേപിച്ചാൽ മതിയാകും. ഇതിന് നിശ്ചിത തുക മാറ്റി വയ്ക്കാം.
500 രൂപ മുതൽ നിക്ഷേപം നടത്താം
500-
സിസ്റ്റമാറ്റിക് ഇന്നസെൻറ് പ്ലാനിൻെറ ഏറ്റവും വലിയ മെച്ചം നിശ്ചിത തുക വീതം നിങ്ങൾക്ക് ദീര്‍ഘകാലത്തേക്ക് ക്രമമായി നിക്ഷേപം നടത്താം എന്നതു തന്നെയാണ് 15 വർഷം, 20 വർഷം എന്നിങ്ങനെയുള്ള കാലാവധി നിക്ഷേപകര്‍ക്ക് തന്നെ തെരഞ്ഞെടുക്കാം. നിക്ഷേപ കാലാവധിയും തവണകളായി നിക്ഷേപിക്കേണ്ട തുകയും നിക്ഷേപകർക്ക് തെരഞ്ഞെടുക്കാം. പ്രതിമാസം 3000 രൂപ 5000 രൂപ 10,000 രൂപ 20,000 രൂപ എന്നിങ്ങനെ നിശ്ചിത തുക നിക്ഷേപത്തിനായി മാറ്റി വെക്കാം. വലിയ തുക എസ്ഐപികൾക്കായി മാറ്റി വയ്ക്കാനില്ലാത്തവര്‍ക്ക് ചെറിയ തുകയ്ക്കും എസ്ഐപി നിക്ഷേപം നടത്താം. 500 രൂപ നീക്കിവെച്ചും എസ്ഐപി ആരംഭിയ്ക്കാം.